Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കാഞ്ചനമാലയ്ക്കടുത്തെത്തി; സേവാകേന്ദ്രത്തിന് 15ന് തറക്കല്ലിടും

കോഴിക്കോട്: തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയിലെ യഥാര്‍ഥ നായികയായ കാഞ്ചനമാലയെ കാണാന്‍ നടന്‍ ദിലീപ് കോഴിക്കോട് മുക്കത്തെ വീട്ടിലെത്തി. കാഞ്ചനമാല നടത്തിവരുന്ന ബി.പി മൊയ്തീന്‍ സേവാമന്ദിരത്തിന്റെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ദിലീപ് മുക്കത്ത് എത്തിയത്.

കാഞ്ചനമാലയുമായി സംസാരിച്ച ദിലീപ് പുതിയ സേവാ മന്ദിരത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. സേവാ മന്ദിരത്തിന് നവംബര്‍ മാസം തറക്കല്ലിടാനാണ് തീരുമാനം. പ്ലാനും മറ്റു വിശദകാര്യങ്ങളും വരും ദിവസങ്ങളില്‍ സംസാരിച്ച് തീരുമാനമെടുക്കുമെന്ന് ദിലീപ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടുകൂടിയാണ് ദിലീപ് മുക്കത്ത് എത്തിയത്.

dileep

സ്ത്രീകള്‍ക്കും അശരണര്‍ക്കും വേണ്ടിയാണ് അകാലത്തില്‍ വിട്ടുപിരിഞ്ഞ തന്റെ പ്രണയ നായകന്‍ മൊയ്തീന്റെ പേരില്‍ കാഞ്ചനമാല സേവാകേന്ദ്രം നടത്തിവന്നത്. എന്നാല്‍, നാലുവര്‍ഷംമുമ്പ് ആസ്ഥാനമായിരുന്ന കെട്ടിടം നഷ്ടപ്പെട്ടതോടെ സേവാകേന്ദ്രത്തിന്റെ നടത്തിപ്പ് ഒറ്റമുറിയിലേക്ക് മാറി. ഇതോടെ പെണ്‍കുട്ടികള്‍ക്കായി നടത്തിയിരുന്ന പല കോഴ്‌സുകള്‍ക്കും അംഗീകാരം നഷ്ടമായി.

ഇക്കാര്യങ്ങളെല്ലാംകാട്ടി കഴിഞ്ഞദിവസം ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ദിലീപ് കാഞ്ചന മാലയെ ഫോണിലൂടെ സഹായം അറിയിക്കുകയും നേരില്‍ കാണാനെത്തുകയുമായിരുന്നു. സേവാകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ദിലീപ് ഏറ്റെടുത്തതിലുള്ള സന്തോഷം കാഞ്ചനമാല ചിരിയില്‍ ഒതുക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+