Get Updates
Get notified of breaking news, exclusive insights, and must-see stories!

അറ്റകൈ നീക്കവുമായി ദിലീപ്; നാളെ വീണ്ടും കോടതിയില്‍... മറുപ്രയോഗവുമായി പോലീസും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആശ്വാസത്തിലാണ് നടന്‍ ദിലീപ് ഇപ്പോള്‍. എന്നാല്‍ അന്വേഷണം തുടരുന്നതിനാല്‍ പൂര്‍ണമായ ആശ്വാസം ലഭിച്ചു എന്ന് പറയാനാകില്ല. ഏത് സമയവും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ തെളിവ് ലഭിച്ചുവെന്നും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള സാധ്യതയുണ്ട്.

ദിലീപിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ കഴിഞ്ഞ ദിവസം ദിലീപ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തി ജാമ്യമെടുത്തിരുന്നു. അന്വേഷണ സംഘത്തിന്റെ നീക്കത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ ഇനി ദിലീപ് പുതിയ നീക്കം തുടങ്ങുന്നു എന്നാണ് വിവരം. ചെറുക്കാന്‍ പോലീസും ശ്രമിക്കുന്നുണ്ട്. അറിയാം വിശദാംശങ്ങള്‍...

1

ദിലീപിനെ സംബന്ധിച്ചിടത്തോളം അറ്റകൈ നീക്കങ്ങളാണ് അദ്ദേഹം നടത്തുന്നത്. എന്തു വില കൊടുത്തും തന്റെ നിരപാധിത്വം തെളിയിക്കണമെന്ന് സ്വാഭാവികമായും അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാല്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതി, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയില്‍ കുടുങ്ങി എന്ന് തോന്നിയിടത്ത് നിന്നാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.

2

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ കൂടുതല്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. എന്നാല്‍ 33 മണിക്കൂര്‍ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഇനിയും കസ്റ്റഡി ആവശ്യമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. കാര്യമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന ദിലീപിന്റെ വാദം കോടതി ഏറെകുറെ അംഗീകരിക്കുകയും ചെയ്തപ്പോഴാണ് മുന്‍കൂര്‍ ജാമ്യം കിട്ടിയത്.

3

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസ് നടിയെ ആക്രമിച്ച കേസ് അവസാനിക്കാറായ വേളയില്‍ പോലീസ് ഇറക്കുന്ന മറ്റൊരു അടവാണ് എന്ന് ദിലീപ് വാദിക്കുന്നു. ആദ്യ കേസില്‍ വെറുതെ വിടുമെന്ന സാഹചര്യം വന്നപ്പോഴാണ് പുതിയ കേസുമായി പോലീസ് രംഗത്തുവന്നിരിക്കുന്നത് എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ഇനി ഒരു തവണ കൂടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ദിലീപ്. അത് നാളെയുണ്ടാകുമെന്നാണ് വിവരം.

സ്വിമ്മിങ് സ്യൂട്ടില്‍ നടി മംമ്ത മോഹന്‍ദാസ്; താരത്തിന്റെ പുതിയ ഫോട്ടോ വൈറല്‍

4

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. വ്യക്തമായ തെളിവില്ലാതെ, ഒരു വ്യക്തിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കുകയാണ് ചെയ്തത് എന്ന് ദിലീപ് വാദിക്കുന്നു. ഇതുവരെ മതിയായ തെളിവ് ഹാജാരാക്കാനായില്ല. വീട്ടിലിരുന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്നും ദിലീപ് ചോദിക്കുന്നു. ഈ സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.

5

ഗൂഢാലോചന തെളിയിക്കാന്‍ മതിയായ തെളിവില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വേളയില്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇത് തങ്ങളുടെ വാദം ശരിവയ്ക്കുന്നതാണ് എന്ന് പ്രതിഭാഗം കോടതിയെ അറിയിക്കും. ദിലീപിന്റെ അളിയന്‍ സുരാജിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. കൂടാതെ സുരാജിന്റെ കത്രിക്കടവിലെ ഫ്‌ളാറ്റിലും തിരച്ചില്‍ നടത്തിയിരുന്നു.

6

കേസ് റദ്ദാക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുമെന്ന് നേരത്തെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ വേളയില്‍ വ്യക്തമായ തെളിവ് ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് ബോധിപ്പിച്ചാല്‍ ദിലീപ് കുടുങ്ങും. അതുകൊണ്ടുതന്നെ തെളിവ് ശേഖരണത്തിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായിട്ടാണ് സുരാജിന്റെ വീടുകളിലെ പരിശോധന. എന്നാല്‍ ഇവിടെ നിന്ന് കാര്യമായ തെളിവ് കിട്ടിയില്ലെന്നാണ് വിവരം.

7

ഫോണുകളുടെ ഫോറന്‍സിക് പരിശോധന ഫലം, ശബ്ദ സാംപിള്‍ പരിശോധനാ ഫലം എന്നിവ ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത കിട്ടുമെന്ന് അന്വേഷണ സംഘം പറയുന്നു. കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണ സംഘം പ്രതിരോധിക്കും. നേരത്തെ പറഞ്ഞതില്‍ നിന്ന് കൂടുതലായി എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ മാത്രമേ ദിലീപിനെതിരായ കേസ് മുന്നോട്ട് പോകൂ എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+