Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ വെറുതെ വിട്ടല്ലോ, തന്നെയും വിട്ടയക്കണം; നടി ആക്രമിക്കപ്പെട്ട കേസില്‍ മൂന്നാം അപ്പീല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്ന് രണ്ടാഴ്ച പിന്നിടവെ ഹൈക്കോടതിയില്‍ മൂന്നാമത്തെ അപ്പീല്‍. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയാണ് ഏറ്റവും ഒടുവില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ദിലീപിനെ വെറുതെ വിട്ട പോലെ തന്നെയും വിട്ടയക്കണം എന്നാണ് ഇയാളുടെ ഹര്‍ജിയിലെ ഉള്ളടക്കം. നടി ആക്രമിക്കപ്പെട്ട യാത്രയില്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍.

കേസില്‍ ഈ മാസം എട്ടിനാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. ആദ്യത്തെ ആറ് പ്രതികളെ ശിക്ഷിച്ചപ്പോള്‍ ദിലീപ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികളെ വെറുതെവിടുകയായിരുന്നു. ദിലീപിന്റെ പാസ്‌പോര്‍ട്ട് പിന്നീട് കോടതി വിട്ടുനല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് നിയമ നടപടികള്‍ തുടങ്ങിയിരിക്കെയാണ് മറുഭാഗത്ത് കുറ്റവാളികള്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത്...

dileep case martin appeal

2017 ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെടുന്ന വേളയില്‍ അവരുടെ കാര്‍ ഓടിച്ചിരുന്നത് മാര്‍ട്ടിന്‍ ആയിരുന്നു. മാര്‍ട്ടിനുമായി ആദ്യം തര്‍ക്കമുണ്ടായ അക്രമികള്‍ പിന്നീട് നടിക്ക് നേരെ തിരിഞ്ഞു. ഇത് നാടകമായിരുന്നു എന്നാണ് പോലീസ് പിന്നീട് കണ്ടെത്തിയത്. മാര്‍ട്ടിനും കേസില്‍ ബന്ധമുണ്ട് എന്ന് പോലീസ് കണ്ടെത്തി. അഞ്ച് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ശേഷമാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.

ആക്രമണത്തിന് ഇരയായ നടി ആദ്യം എത്തിയത് നടന്‍ ലാലിന്റെ വീട്ടിലേക്കാണ്. ഈ വേളയിലും ഡ്രൈവര്‍ മാര്‍ട്ടിന്‍ ആയിരുന്നു. തനിക്ക് ഇയാളില്‍ സംശയം തോന്നിയെന്ന് ലാല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാര്‍ട്ടിനെയാണ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീടാണ് പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടിയത്.

മാര്‍ട്ടിന്‍ അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നത്

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് കോടതി ശിക്ഷ വിധിച്ചത്. നേരത്തെ ജയിലില്‍ കിടന്നത് കുറച്ചുള്ള വര്‍ഷം ഇനി തടവ് അനുഭവിച്ചാല്‍ മതിയാകും. നടിയെ ആക്രമിക്കാന്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നാണ് തനിക്കെതിരായ കേസ്. ഗൂഢാലോചന തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെവിട്ടു. അതേ നിലപാട് തന്റെ കാര്യത്തിലും സ്വീകരിക്കണം എന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കുറ്റകൃത്യത്തില്‍ നേരിട്ട് താന്‍ പങ്കെടുത്തിട്ടില്ല. പ്രോസിക്യൂഷനും ഈ ആരോപണം ഇല്ല. അതുകൊണ്ട് തന്റെ ശിക്ഷ റദ്ദാക്കണം എന്ന് മാര്‍ട്ടിന്‍ ആവശ്യപ്പെടുന്നു. നേരത്തെ പ്രദീപ്, വടിവാള്‍ സലീം എന്നിവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഇവരുടെ ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ പ്രതികരണം തേടിയിരിക്കുകയാണ് ഹൈക്കോടതി. അതിനിടെയാണ് മാര്‍ട്ടിന്റെ ഹര്‍ജി.

മാര്‍ട്ടിന്റെ ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു. ദിലീപിനെ അനുകൂലിച്ചും നടിയെ കുറ്റപ്പെടുത്തിയുമുള്ള വീഡിയോ നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയ വേളയില്‍ ഷൂട്ട് ചെയ്തതാണ് എന്നാണ് കരുതുന്നത്. കോടതി വിധി വന്ന പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന് മാര്‍ട്ടിനും വീഡിയോ പ്രചരിപ്പിച്ചവര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+