ദിലീപാണോ നടിയെ തിരുമാനിക്കുന്നേ?ദിലീപിന് പണികൊടുക്കാൻ വന്നവരെന്തേ നടിക്ക് റോൾ കൊടുക്കാത്തത്?;സജി നന്ദ്യാട്ട്
കൊച്ചി; പൾസർ സുനി രക്ഷപ്പെട്ടാലും എട്ടാം പ്രതി ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് ഇപ്പോൾ പലരുടേയും ആഗ്രഹമെന്ന് നിർമ്മാതാവ് സജി നന്ദ്യാട്ട്. ഇവിടെ ഒരു സൈബർ വിദഗ്ദൻ ഇല്ല. ദിലീപ് ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ വാങ്ങുമ്പോൾ ഏതെങ്കിലും തരത്തിലുള്ള മാനിപ്പുലേഷൻ നടക്കുമെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും സജി നന്ദ്യാട്ട് പറഞ്ഞു. റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു സജി. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി മുതലകണ്ണീർ പൊഴിച്ചവർ എന്തുകൊണ്ടാണ് അവരുടെ സിനികളിൽ നടിക്ക് ചാൻസ് കൊടുക്കാത്തതെന്നും സജി നന്ദ്യാട്ട് ചോദിച്ചു. നിർമ്മാതാവിന്റെ വാക്കുകളിലേക്ക്

ദിലീപിനെതിയാണ് എല്ലാവരും എന്നതിനാൽ ഫോൺ പരിശോധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം സംശയം ഉയർത്തിയാൽ എങ്ങനെ കുറ്റം പറയാൻ സാധിക്കുമെന്ന് സജി നന്ദ്യാട്ട് ചോദിച്ചു. നാളിതുവരെ അദ്ദേഹത്തെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. എവിടെ എങ്ങനെ പണി കിട്ടും എന്ന് ഉറപ്പില്ല. ദിലീപിനെ വീഴിക്കാൻ ചുറ്റുപാടും കിടങ്ങുകൾ കുഴിച്ചിട്ടിരിക്കുകയാണ്. എല്ലാ തരത്തിലും വേട്ടയാടുമ്പോൾ എന്ത് കാര്യത്തിലും സംശയം തോന്നിപ്പോകുന്നത് സാധാരണമാണ്.

കോടതി എന്ന സംവിധാനം ഇല്ലേങ്കിൽ ഇന്ന് ദിലീപിന്റെ അവസ്ഥ എന്തായേനെ. ഇവിടെ ഒരു സൈബർ വിദഗ്ദൻ ഇല്ല. കോടതി ആ ഫോൺ വാങ്ങുമ്പോൾ ഏതെങ്കിലും തരത്തിലുള്ള മാനിപ്പുലേഷൻ നടക്കുമെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. മാധ്യമങ്ങൾ ഒന്നാം പ്രതിയെ കുറിച്ചൊന്നും പറയുന്നില്ല. നിങ്ങൾ എട്ടാം പ്രതിയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. നടിയ്ക്ക് നീതി കിട്ടണമെന്ന് മാധ്യമങ്ങൾക്ക് ആഗ്രഹമില്ലെന്നും സജി നന്ദ്യാട്ട് ആരോപിച്ചു.

111 സാക്ഷികൾ ഉണ്ടെന്നാണ് കേട്ടത്. ഇതിൽ 20 പേരാണ് കൂറുമാറിയത്. എന്നാൽ തന്നെ ബാക്കി 91 പേരുണ്ട്. ഇവരാരും കൂറുമാറിയില്ലല്ലോ? കൂറുമാറിയെന്ന് പ്രഖ്യാപിക്കുന്നത് പബ്ലിക്ക് പ്രോസിക്യൂട്ടറാണ്. 20 സാക്ഷികളേയും വിസ്തരിച്ച് പൊളിക്കാൻ കഴിയാതിരുന്നിട്ട് തങ്ങളുടെ ബലഹീനത പ്രതിയുടെ തലയിൽ വെയ്ക്കാൻ നോക്കുന്നത് എന്ത് ന്യായമാണെന്നും സജി നന്ദ്യാട്ട് ചോദിച്ചു.

ദിലീപിന്റെ സിനിമയിൽ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റി നിർത്തിയെന്നാണല്ലോ, അത് സമ്മതിക്കുന്നു. പക്ഷേ നടിക്കൊപ്പം നിന്ന നടൻമാരുടെ ചിത്രത്തിൽ എന്താണ് ആ നടിയെ അഭിനയിപ്പിക്കാത്തത്. ദിലീപാണോ അവരുടെ പടത്തിലെ നടിയെ തിരുമാനിക്കുന്നത്. ആങ്ങള ചത്താലും വേണ്ടില്ല പെങ്ങളുടെ കരച്ചിൽ കണ്ടാമതി എന്നാണ് ചിലരുടെ രീതി. ദിലീപിനോട് എല്ലാവരും പക തീർക്കുകയാണെന്നും സജി നന്ദ്യാട്ട് പറഞ്ഞു.

ഓരോ കാലത്തും പുതിയ തലമുറ വരും. ഔട്ട് ഡേറ്റഡ് ആയിട്ടുള്ളവരെ ആർക്കും വേണ്ട. പുതിയ നടിമാർ വരുമ്പോ പഴയ നടിമാർ പുറകോട്ട് പോകും. 86 ദിവസമാണ് ദിലീപ് ജയിലിൽ കിടന്നത്. അദ്ദേഹത്തിന്റെ വീട് റെയ്ഡ് നടത്തി എന്നിട്ടാണ് പറയുന്നത് ദിലീപിന് എല്ലാവരുടേയും പിന്തുണ ഉണ്ടെന്ന്. ദിലീപിന്റെ ഫാൻ അല്ല ഞാൻ. മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കുന്നൊരാൾ മാത്രമാണ് താൻ. പൾസർ സുനി രക്ഷപ്പെട്ടാലും എട്ടാം പ്രതി ദിലീപ് മാത്രം ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് എല്ലാവർക്കുമെന്നും സജി നന്ദ്യാട്ട് പറഞ്ഞു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം നടത്തിയെന്ന കേസ് വന്നപ്പോൾ ആണ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസ് കൂടുതൽ സ്ട്രോങ് ആയതെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞു. പ്രോസിക്യൂട്ടറും പോലീസും ചെയ്യേണ്ട സമയത്ത് ഒന്നും ചെയ്തിട്ടില്ല. അത് ചെയ്തിരുന്നതെങ്കിൽ കേസിന്റെ അവസ്ഥ ഇങ്ങനെ ആകില്ലായിരുന്നു. ദിലീപ് തനിക്ക് വേണ്ടി വമ്പൻ അഭിഭാഷകരെ തന്നെ സുപ്രീം കോടതിയിൽ ഇറക്കിയപ്പോൾ നടിക്ക് വേണ്ടിയും സർക്കാർ അത്തരത്തിൽ നല്ല അഭിഭാഷകരെ നിർത്തണമായിരുന്നു.

നൂറ് കണക്കിന് സെലിബ്രിറ്റി താരങ്ങളും രാഷ്ട്രീയ പ്രമുഖരുമെല്ലാം ദിലീപിനൊപ്പം നിൽക്കുകയാണ്, അദ്ദേഹത്തെ സഹായിക്കുകയാണ്,നിസഹായായ നടിയ്ക്കൊപ്പം ആരാണ് ഉള്ളത്? ദിലീപ് ഇപ്പോൾ അരങ്ങ് തകർക്കുകയാണ്. പക്ഷേ നടി എവിടെ? അവർക്കൊപ്പം നിന്ന നടിമാരെ എവിടെ? അവരെല്ലാം തുടച്ച് നീക്കപ്പെട്ടിരിക്കുകയാണ്.

ജീവിതവും ജീവനും പണയം വെച്ചാണ് നടിക്ക് വേണ്ടി സംസാരിക്കുന്നത്. ദിലീപിനെ പിന്തുണയ്ക്കുന്നവർക്ക് പണവും സൗഭാഗ്യങ്ങളും വന്ന് ചേരുമ്പോൾ എപ്പോഴാണ് ചെകുത്താൻ ലോറി വന്ന് നെഞ്ചിൽ കേറുകയെന്ന് നോക്കിയാണ് ഞങ്ങൾ ഇരിക്കുന്നതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ












Click it and Unblock the Notifications