ദിലീപ് അപ്പോള്‍ വേറൊന്നും നോക്കില്ല, ഇതൊരു ജീവന്‍മരണ പോരാട്ടമാണെന്ന് ജോർജ് ജോസഫ്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെയും കൂട്ടരുടേയും മുന്‍കൂർ ജാമ്യേപക്ഷയില്‍ തീരുമാനം എടുക്കാന്‍ ഇത്രയും നാള്‍ വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റിട്ട.എസ്പി ജോർജ് ജോസഫ്. അതുകൊണ്ടാണ് ഏതെങ്കിലും ഫോണുകള്‍ കോടതിയില്‍ കൊടുത്താല്‍ പ്രശ്നം തീരുമെന്ന് പ്രതി കരുതിയത്. എന്നാല്‍ പൊലീസ് ആവശ്യപ്പെട്ട ഫോണുകള്‍ ഒന്നും വന്നില്ല. 1,3,7 എന്ന പ്രധാനപ്പെട്ട ഫോണുകള്‍ കൃത്യമായി വന്നേ പറ്റുകയുള്ളു.
12000 കോള്‍ ഡീറ്റിയല്‍ലും രണ്ടായിരത്തോളം കോള്‍ ഡീറ്റിയല്‍സും നോക്കി കഴിഞ്ഞപ്പോള്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇനി എത്ര ഫോണുകള്‍ കിട്ടാനുണ്ടെന്ന് പ്രോസിക്യൂഷന്‍ അടുത്ത ദിവസം കോടതിയില്‍ കൃത്യമായി പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയിരുന്നു ജോർജ് ജോസഫ്.

ഫോണുകള്‍ കോടതി രജിസ്ട്രിയില്‍ കൊടുക്കുന്നതിന് പകരം നേരിട്ട് കീഴ്ക്കോടതിയില്‍ പോയിരുന്നെങ്കില്‍ അത്ര കാലതാമസം ഒഴിവാക്കാമായിരുന്നു. തുടക്കത്തില്‍ തന്നെ കോടതി ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നാണ് ഞാന്‍ പറയുന്നത്. ജാമ്യം കൊടുക്കുന്നുണ്ടെങ്കിലും കൊടുക്കാമായിരുന്നു, അല്ലെങ്കില്‍ മറിച്ചുള്ള തീരുമാനം ഉണ്ടാവട്ടെയെന്നും അദ്ദേഹം പറയുന്നു.

വ്യാഴാഴ്ച മുന്‍കൂർ ജാമ്യം കൊടുത്തില്ലെങ്കില്‍ പ്രതികള്‍ സുപ്രീംകോടതിയിലേക്ക് പോവും. വീണ്ടും ഒരു പത്ത്-മുപ്പത് ദിവസം കൂടി ഇത് മുന്നോട്ട് പോവും. രണ്ടാമത്തെ കേസിലെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ആദ്യത്തെ കേസിലേക്ക് വിരല്‍ ചൂണ്ടുന്ന വളരെ അധികം തെളിവുകളായി വരും. അതുകൊണ്ട് മാത്രമേ ആദ്യത്തെ കേസിന്റെ വിചാരണ തീർന്നതിന് ശേഷമോ ഫോണ്‍ കൊടുക്കാന്‍ കഴിയുള്ളു എന്ന് തന്ത്രത്തിലേക്ക് പ്രതിഭാഗം എത്തിയത്.

മൊബൈലില്‍ നിന്നും എന്തൊക്കെ വിവരങ്ങളാണ് വേണ്ടതെന്ന് എഴുതിക്കൊടുക്കണമെങ്കില്‍ തന്നെ രണ്ട് ദിവസം വേണ്ടി വരും. അത് മാത്രമല്ല കീഴ്ക്കോടതിയില്‍ ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഒരു എതിർപ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണുകള്‍ എവിടെ പരിശോധനയ്ക്ക് അയക്കണം എന്നത് സംബന്ധിച്ചായിരിക്കും കോടതിയില്‍ വാദ-പ്രതിവാദങ്ങള്‍ ഉണ്ടാവുകയെന്നും ജോർജ് ജോസഫ് അഭിപ്രായപ്പെടുന്നു.

ഈ വാദപ്രതിവാദങ്ങള്‍ കാരണം കുറച്ച് കൂടെ കാലതാമസം ഉണ്ടാവും. അതുകൊണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂർ ജാമ്യം കൊടുത്താല്‍ നല്ല കാര്യം. അല്ലെങ്കില്‍ അവർ സുപ്രീംകോടതിയില്‍ പോവുകയും കുറച്ച് ദിവസങ്ങള്‍ കൂടെ കിട്ടുകയും ചെയ്യും. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ മാർച്ച് 16 നകം തീരേണ്ടതുണ്ട്. അതിനകം ഇപ്പോഴത്തെ കേസിലെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കോടതിയില്‍ വരാന്‍ പ്രതികള്‍ അനുവദിക്കില്ല.

പരിശോധിച്ചാലും മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് ഉപയോഗിക്കാന്‍ പറ്റുന്ന ഒരു സാധനവും കിട്ടാന്‍ പോകുന്നില്ല. അത് മുഴുവനായി മാറ്റി കഴിഞ്ഞു. രണ്ട് കേസിനെ ബാധിക്കുന്ന ഏതെങ്കിലും വിവരങ്ങളുണ്ടെങ്കില്‍ അതെല്ലാം മാറ്റി കഴിഞ്ഞതിന് ശേഷം മാത്രമേ കൊടുക്കുകയുള്ളു. ഇതൊരു ജീവന്‍മരണ പോരാട്ടമാണ്. അപ്പോള്‍ അതിനകത്ത് വേറൊന്നും നോക്കില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ കൊടുത്ത ഫോണില്‍ നിന്നും പ്രോസിക്യൂഷന് ഒന്നും കിട്ടാന്‍ പോകുന്നില്ല.
Recommended Video

ഇനിയൊരു ഫോണ്‍ കിട്ടാനുണ്ടെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആ ഫോണ്‍ ആണെങ്കില്‍ കൊടുക്കാനും പോകുന്നില്ല. അതുകൊണ്ടാണ് ഫോണ്‍ കിട്ടാന്‍ വേണ്ടിയുള്ള പ്രോസിക്യൂഷന്റെ ശ്രമം നിർത്തെന്ന് നേരത്തെ തന്നെ നമ്മളെല്ലാം പറയുന്നത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കിട്ടിയില്ല എന്ന് കണക്കാക്കിക്കൊണ്ട് തന്നെ പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകണം. ആദ്യത്തെ കേസില്‍ ഫെബ്രുവരി 16 ന് മുമ്പ് അഡീഷണല്‍ കുറ്റചാർജ് കൊടുക്കുകയും വേണമെന്നും അദ്ദേഹം ജോർജ് ജോസഫ് അഭിപ്രായപ്പെടുന്നു.
ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി












Click it and Unblock the Notifications