Get Updates
Get notified of breaking news, exclusive insights, and must-see stories!

മാളികപ്പുറം: മലപ്പുറത്ത് ചെയ്യുന്ന സിനിമക്ക് പ്രത്യേക താല്‍പര്യമുണ്ടോ; ഞാന്‍ ആർഎസ്എസ്: സംവിധായകന്‍

സിനിമകളിലൂടെ സംഘപരിവാർ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍, മാളികപ്പുറം എന്നീ രണ്ട് ചിത്രങ്ങളാണ് ഇത്തരം വിമർശനങ്ങള്‍ക്ക് ഇടയാക്കിയത്. മാളികപ്പുറത്തിനേക്കാള്‍ വിമർശനം നേരിട്ടത് മേപ്പടിയാനായിരുന്നുവെന്നതാണ് യാഥാർത്ഥ്വം. മറുവശത്ത് സിനിമയെ സിനിമയായി കണ്ടാല്‍ പോരെയെന്നും ചോദിക്കുന്നവർ നിരവധിയാണ്.

അതേസമയം മാളികപ്പുറം സിനിമയില്‍ എവിടെയാണ് സംഘപരിവാർ അജണ്ടകളുടെ ഒളിച്ചുകടത്തല്‍ ഉള്ളതെന്നാണ് സംവിധായകന്‍ അനൂപ് എസ് പണിക്കർ ചോദിക്കുന്നത്. അമലപോള്‍ നായകനായ കഡാവർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനൂപ്. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മാളികപ്പുറം എനിക്ക് പ്രിയപ്പെട്ടതാകൻ കാരണങ്ങൾ

മാളികപ്പുറം എനിക്ക് പ്രിയപ്പെട്ടതാകൻ കാരണങ്ങൾ അനവധിയാണ്, എന്റെ കഡാവർ സിനിമയുടെ എഴുത്തുകാരൻ അഭിലാഷ് പിള്ള, എന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു വിഷ്ണു സായി ശങ്കർ,എല്ലാത്തിലും ഉപരി സ്വാമി അയ്യപ്പനോടുള്ള ഭക്തി,എന്റെ ഭക്തിക്കു സംതൃപ്തി നൽകിയ സിനിമ ആയിരുന്നു മാളികപ്പുറം,അതുപോലെ അയ്യപ്പനെ ആരാധിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടാൻ ഉള്ള ചേരുവകൾ ആ സിനിമയിൽ ഉണ്ടായിരുന്നു,അതുകൊണ്ട് ആ സിനിമ ഇന്ന് വലിയ വിജയമാണ്.

ഈ സിനിമയിൽ ഹിന്ദുയിസം, ആർ എസ് എസ് അജണ്ടകൾ

ചില ആളുകൾ ഈ സിനിമയിൽ ഹിന്ദുയിസം, ആർ എസ് എസ് അജണ്ടകൾ ഒളിച്ചു കടത്തുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കാണുന്നു, മനസിലാകാത്തത് ഇതാണ് ഒരു കുഞ്ഞു പെൺകുട്ടിക്ക് അയ്യപ്പനെ കാണാൻ ഉള്ള ഇഷ്ടം,തനിയെ പോകുന്ന കുട്ടിയെ അവളുടെ ഇഷ്ടം നടത്തി കൊടുക്കാൻ കൂടെ നിൽക്കുന്ന ഉണ്ണി ,ആ കുട്ടിയുടെ മനസിലെ അയ്യപ്പനെ ആ കുട്ടി പലപ്പോഴായി ഫീൽ ചെയ്യുന്നു, ക്ലൈമാക്സ്‌ പറയുന്നില്ല, കാണാത്തവർ കണ്ടു മനസിലാക്കു.

ഇതിൽ എവിടെ ആണ് ഒളിച്ചുകടത്തൽ.

ഇതിൽ എവിടെ ആണ് ഒളിച്ചുകടത്തൽ..,മലപ്പുറത്തു ചെയ്യുന്ന സിനിമകൾ എന്തേലും പ്രത്യേക താല്പര്യങ്ങൾ ഉണ്ട് എന്ന് ആരും ഇതുവരെ പറഞ്ഞു എവിടെയും കണ്ടതായി എന്റെ അറിവിൽ ഇല്ല,കോട്ടയത്ത്‌ വെച്ചു എടുത്ത സിനിമകൾക്കും ഇങ്ങനെ ആരും പറഞ്ഞു കേട്ടിട്ടില്ല,അപ്പോ എന്താണ് ശബരിമല പരിസരങ്ങളിൽ പടം ഷൂട്ട്‌ ചെയ്താൽ.ഈ ചിന്താഗതി ഉള്ള ആൾ ഉത്തരം നൽകിയാൽ നന്നായിരിക്കും.

ബൈക്കും കാറും ഒരിക്കലും തെക്ക് ദിശയിൽ പാർക്ക് ചെയ്യരുത്: വാസ്തു പറയുന്നത്

എല്ലാമതത്തിലുള്ള സഹോദരങ്ങളെ കൂടെ

"ഞാൻ ഒരു RSS ആണ് " എല്ലാമതത്തിലുള്ള സഹോദരങ്ങളെ കൂടെ സ്നേഹിച്ചു ബഹുമാനിച്ചും ജീവിക്കുന്ന ഒരു വ്യക്തിയും ആണ്, രാഷ്ട്രീയം എല്ലാ വ്യക്തികളുടെയും വ്യക്തിപരമായ ഒരു സ്വാതന്ത്ര്യം ആണ്, നമ്മുടെ എല്ലാം കുടുംബത്തിൽ അമ്മയ്ക്കും അച്ഛനും, അനിയത്തിക്ക്, ചേട്ടന് വ്യത്യസ്തമായ രാഷ്ട്രീയമായിരിക്കും, ആ കുടുംബങ്ങളിൽ എല്ലാം ചർച്ചകൾ നടക്കാറുണ്ട്. സ്നേഹപൂർണമായ വഴക്കുകളുണ്ട്.

എന്ത് കൊണ്ട് ആരും സ്വന്തം കുടുംബങ്ങൾ

എന്ത് കൊണ്ട് ആരും സ്വന്തം കുടുംബങ്ങൾ എന്റെ രാഷ്ട്രീയചിന്താഗതിക്കു വിപരീതമാണ് എന്ന് പറഞ്ഞു,പൊതു സമൂഹത്തിൽ വ്യക്തിഹത്യ നടത്തുന്നില്ല? അറിയാം അത് എന്റെ കുടുംബം ആണെന്ന്,എന്തുകൊണ്ട് ഈ ബോധം നമുക്ക് സമൂഹത്തിൽ അപ്ലൈ ചെയ്തുകൂടാ?- അനൂപ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

മൂവീ സ്ട്രീറ്റെന്ന് ഗ്രൂപ്പില്‍ വന്ന ഈ പോസ്റ്റിന്

അതേസമയം, മൂവീ സ്ട്രീറ്റെന്ന് ഗ്രൂപ്പില്‍ വന്ന ഈ പോസ്റ്റിന് വന്ന ഒരു കന്റും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആർ എസ് എസുകാരൻ ആണ് എന്ന് പറഞ്ഞു തുടങ്ങിയത് കൊണ്ട് ഒരു ഉദാഹരണം തിരിച്ചു പറയാം എന്ന് പറഞ്ഞാണ് ഈ കമന്റ് ആരംഭിക്കുന്നത്. ആ കമന്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എസ് ഡി പി ഐക്കാരൻ ആണ് എന്നൊരു

ഞാനൊരു എസ് ഡി പി ഐക്കാരൻ ആണ് എന്നൊരു നടനോ സംവിധായകനോ പ്രത്യക്ഷത്തിൽ പറഞ്ഞോ അല്ലാതെയോ അനുകൂലിച്ച് കൊണ്ട് ഇസ്ലാമിക ബേസ് വച്ചു ഒരു പടം ഇറക്കുന്നു.. അല്ലേൽ ചെയ്യുന്നു.. എന്നിട്ടു ഇതിന്റെ പ്രമോഷൻ ഈ പറഞ്ഞ സോഷ്യൽ മീഡിയ സുടാപ്പി കൾ ഏറ്റെടുക്കുന്നു,. പാർട്ടി നേരിട്ട് എടുത്ത പടം ആണെന്ന് പറയുന്നു എല്ലാം നേതാക്കളും ഒന്നിച്ചു പ്രചരണം ചെയ്യുന്നു..
കൂടെ ഈ പറഞ്ഞ നടനോ സംവിധായകനോ സുടാപ്പി കളിലെ സോഷ്യൽ ആയിട്ടുള്ള ഏറ്റവും വലിയ വർഗീയ വിഷ വ്യക്തി യേ കാണാൻ ചെല്ലുന്നു.. 'എന്ത് നല്ല മനുഷ്യൻ' എന്നൊക്കെ പറഞ്ഞു പോസ്റ്റ്‌ ഇടുന്നു.. തിരിച്ചു പോസ്റ്റുന്നു,. അതെടുത്തു ഈ സെലിബ്രിറ്റി യും പോസ്റ്റ്‌ ചെയ്യുന്നു..

മൊത്തത്തിൽ ഒരു ഭക്തി ആവറേജ് പടം

മൊത്തത്തിൽ ഒരു ഭക്തി ആവറേജ് പടം എന്നതിൽ കവിഞ്ഞു അതിനപ്പുറം ഈ സിനിമയിൽ ഒന്നുമില്ല എന്നതാണ് സത്യം. പക്ഷേ ഈ പടത്തെ സ്വയം ഏറ്റടുത്തു ഒരു രാഷ്ട്രീയ വക്താക്കൾ പ്രചരണം നടത്തുകയും, അതവരുടെ സുവർണ്ണാവസരം ആയിട്ട് കാണുകയും, അതിനു സിനിമ നടനോ സംവിധായകനോ സപ്പോർട്ട് കൊടുക്കുകയും ചെയ്യുമ്പോൾ എതിർ അഭിപ്രായം വരും,. അല്ലേൽ ഈ ഒരു കാര്യം തുറന്നു പറയാൻ പലരും വരും, സമൂഹത്തിൽ ചർച്ച ആകും. താങ്കൾ അടക്കം വിമർശിക്കും,.
ട്രോളും. ബഹിഷ്കരിക്കും.

സുടാപ്പികൾ ആകുമ്പോ ചിലപ്പോൾ ഇഡിയും

സുടാപ്പികൾ ആകുമ്പോ ചിലപ്പോൾ ഇഡിയും യും മറ്റും ഒക്കെ നേരിടേണ്ടി വരും. അത്പോലെഒന്നുമില്ലേലും ചെറു രീതിയിൽ ഉള്ള വിമർശനങ്ങളെ ഇപ്പോ ഈ ഉണ്ണിമുകുന്ദന് ഉണ്ടായിട്ട് ഒള്ളു.. അത് സംഘികൾക്ക് കിട്ടുന്ന പ്രിവിലേജ് ആണ്.. ഇനി എസ് ഡി പി ഐ പോലെ അല്ല ഞങ്ങൾ ഭരിക്കുന്ന പാർട്ടി ആണെന്ന് എന്നൊന്നും ന്യായം പറയേണ്ട..
ഒന്ന് ന്യൂനപക്ഷ വർഗീയത ആണേൽ മറ്റൊന്ന് ഭൂരിപക്ഷ വർഗീയത ആണ്.

ഒരു കൂട്ടർക്കു ഭരണവും പവറും ആൾ ബലവും അങ്ങനെ ഉള്ളതെല്ലാം കുറവ് ആണെന്നെ ഒള്ളു..
അടിസ്ഥാനം മതവും വർഗീയത യും വേർതിരിക്കലും തമ്മിൽ തല്ലികൊല്ലും ഓക്കേ ആണ്. ഇത്രേ ഒക്കെ പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാം കാരണം മനസ്സിൽ ഉറച്ച വിഷം തിരിച്ചു തുപ്പണം എങ്കിൽ അതിനു സ്വയം തീരുമാനിക്കുക തന്നെ വേണം പ്രതേകിച്ചു ഞാനൊരു ആർ എസ് എസ് ആണ് എസ് ഡി പി ഐ ആണ് തീവ്രവാദി ആണ് തീവ്ര മതവാദി ആണ് എന്നൊക്കെ വല്ല്യ അഭിമാനം ആയിട്ട് പറയുന്നവരോട്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+