കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപുമായി ഇപ്പോള്‍ സിനിമ ചെയ്യില്ല, നേരത്തെ ധാരണ: കാരണം വ്യക്തമാക്കി ബി ഉണ്ണികൃഷ്ണന്‍

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ചതോടെ വീണ്ടും സിനിമ തിരക്കുകളിലേക്ക് കടക്കുകയാണ് ദിലീപ്. റാഫിയുടെ സംവിധാനത്തിലൊരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥന്‍ രണ്ടാമത്തെ ഷെഡ്യൂളിലേക്കാവും ദിലീപ് ഉടന്‍ ജോയിന്‍ ചെയ്യുക. വോയിസ് ഓഫ് സത്യനാഥനില്‍ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദിലീപുമായി ഇപ്പോള്‍ സിനിമ ചെയ്യില്ല, നേരത്തെ ധാരണ: കാരണം വ്യക്തമാക്കി ബി ഉണ്ണികൃഷ്ണന്‍ദിലീപുമായി ഇപ്പോള്‍ സിനിമ ചെയ്യില്ല, നേരത്തെ ധാരണ: കാരണം വ്യക്തമാക്കി ബി ഉണ്ണികൃഷ്ണന്‍

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു. നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ ആണ് ദിലീപിന്റേതായി അവസാനം ഇറങ്ങിയ ചിത്രം. അതേസമയം ദിലീപുമായി ഇപ്പോള്‍ സിനിമ ചെയ്യാന്‍ പദ്ധതിയില്ലെന്നാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ദിലീപ് പറയുമ്പോള്‍ വിശ്വാസമില്ല, പക്ഷെ ബാലചന്ദ്രകുമാർ പറയുമ്പോള്‍ വിശ്വാസം: നിലപാടുമായി കവർസ്റ്റോറി ദിലീപ് പറയുമ്പോള്‍ വിശ്വാസമില്ല, പക്ഷെ ബാലചന്ദ്രകുമാർ പറയുമ്പോള്‍ വിശ്വാസം: നിലപാടുമായി കവർസ്റ്റോറി

ദിലീപിനെ വെച്ച് ഒരു സിനിമ ആലോചിച്ചിരുന്നു

ദിലീപിനെ വെച്ച് ഒരു സിനിമ ആലോചിച്ചിരുന്നു. എന്നാല്‍ ഇനി ദിലിപൂമായി ബന്ധപ്പെട്ട കേസുകള്‍ പൂർണ്ണമായി തീർന്നതിന് ശേഷം മാത്രമേ പുതിയ സിനിമയുടെ കാര്യത്തിലേക്ക് കടക്കുന്നുള്ളുവെന്നാണ് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയത്. ദിലീപും ഞാനും തമ്മില്‍ അതില്‍ വ്യക്തമായ ധാരണയുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന പടം കഴിഞ്ഞപ്പോള്‍ തന്നെ മറ്റൊരു സിനിമയെ കുറിച്ച് ആലോചന വന്നപ്പോള്‍ തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.

ഇതാണ് എന്റെ ഫേവറൈറ്റ് സിറ്റി: വൈറലായി എസ്തർ അനിലിന്റെ പുതിയ ചിത്രങ്ങള്‍

ദിലീപ് കേസില്‍ തീരുമാനം എപ്പോള്‍

കേസില്‍ ഒരു തീരുമാനം ഉണ്ടാവാന്‍ വേണ്ടിയുള്ള കാത്തിരുപ്പൊന്നും അല്ല. കേസ് കഴിയുമ്പോള്‍ ദിലീപിനെ വെച്ചൊരു സിനിമ ചെയ്യാനുള്ള സാഹചര്യം വരികയാണെങ്കില്‍ അപ്പോള്‍ അതേ കുറിച്ച് ആലോചിക്കും. സിനിമ ചെയ്യാനായി ഒരു വിഷയം വേണം. പ്രൊഡക്ഷന്‍ വേണം, അതോടൊപ്പം തന്നെ സിനിമ ചെയ്യാനായിട്ട് നമുക്ക് തോന്നണം. അങ്ങനെയങ്കില്‍ മാത്രമേ ഒരു സിനിമയിലേക്ക് കടക്കുകയുള്ളുവെന്നും ബി ഉണ്ണികൃഷ്മന്‍ പറഞ്ഞു.

ഞാന്‍ ഒരു പാർട്ടിയുടേയും മെമ്പറുമല്ല

എനിക്കൊരു പാർട്ടിയും ഇല്ല. ഞാന്‍ ഒരു പാർട്ടിയുടേയും മെമ്പറുമല്ല. പക്ഷെ എനിക്ക് കൃത്യമായ നിലപാട് ഉണ്ട്. ഞാന്‍ മതനിരപേക്ഷതയുടേയും ഇടതുപക്ഷ ആശയങ്ങളുടേയും കൂടെ നില്‍ക്കുന്ന ആളാണ്. അതിനപ്പുറം ഒരു തരത്തിലുള്ള പാർട്ടിയിലുള്ള സംഘടന ചട്ടക്കൂട്ടിലോ പ്രവർത്തിക്കുന്ന ആളല്ല ഞാന്‍. വിശാലമായ ഇടതുപക്ഷത്തോട് ഒരു മതിപ്പുണ്ടെങ്കില്‍ നമുക്ക് ചെയ്യാന്‍ കഴിയുക അഞ്ച് വർഷത്തിലൊരിക്കല്‍ പോയി വോട്ട് ചെയ്യുക എന്നുള്ളതാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

നമ്മുടെ ആശയങ്ങളോട് വിദൂരമായെങ്കിലും

അതില്‍ തന്നെ നമ്മുടെ ആശയങ്ങളോട് വിദൂരമായെങ്കിലും സംവദിക്കുന്നവർക്ക് വേണ്ടി സംസാരിക്കുക എന്നുള്ളതാണ്. ആ രണ്ട് കാര്യങ്ങളെ ഞാന്‍ ചെയ്യുന്നുള്ളു. ഒരുപാർട്ടിയുമായി ബന്ധപ്പെട്ട ഫോറങ്ങളിലോ എന്നെ കാണാന്‍ സാധിക്കില്ല. സർക്കാറുമായി ബന്ധപ്പെട്ട ഏതെങ്കിലും പദവികളിലോ ഇരിക്കാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഫെഫ്കയെ സംബന്ധിച്ച് എല്ലാവർക്കും വ്യക്തമായ രാഷ്ട്രീയ ഉള്ളവരാണ്.

കോണ്‍ഗ്രസ് പ്രസ്ഥാനവുമായി അടുത്ത് നില്‍ക്കുന്ന മൂന്ന് പേരെങ്കിലും

കോണ്‍ഗ്രസ് പ്രസ്ഥാനവുമായി അടുത്ത് നില്‍ക്കുന്ന മൂന്ന് പേരെങ്കിലും ഫെഫ്കയുടെ ഭാരവാഹികളാണ്. വ്യക്തിപരമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിലൊന്നും സംഘടനയ്ക്ക് പ്രശ്നമില്ല. എന്നാല്‍ ഫെഫ്കയുടെ പ്രവർത്തനം രാഷ്ട്രീയ നിരപേക്ഷമായിരിക്കണമെന്ന് സംഘടനയുടെ ഭരണഘടനയില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ഒരു രാഷ്ട്രീയ സംഘടനയുടെ പോഷക സംഘടനയായിട്ട് ഈ സംഘടനയ്ക്ക് പ്രവർത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയ കക്ഷിയുടെ ഭാഗമായിട്ടുള്ള ഒരു ട്രേഡ് യൂണിയന്‍

അതുകൊണ്ടാണ് ഒരു രാഷ്ട്രീയ കക്ഷിയുടെ ഭാഗമായിട്ടുള്ള ഒരു ട്രേഡ് യൂണിയന്‍ സിനിമയിലേക്ക് വരുമ്പോള്‍ നമ്മള്‍ അതില്‍ നിന്നും മാറി നില്‍ക്കുന്നു. എ ഐ ടി യുസിയുടേയും ഐ എന്‍ ടി യു സിയുടേയും ട്രേഡ് യൂണിയനുകള്‍ ഉണ്ടായിട്ടുണ്ട്. സി ഐ ടി യുവിന്റെ ചില ഔട്ട്ഫ്ലിറ്റ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ നമ്മള്‍ അതില്‍ നിന്നെല്ലാം മാറിനില്‍ക്കുകയാണ്. സിനിമയില്‍ അത്തരത്തിലുള്ള വേർതിരിവുകള്‍ ഉണ്ടായാല്‍ അത് പ്രശനമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എല്ലാവരും ഒരു ചിയേഴ്സ് പറഞ്ഞേ: പുത്തന്‍ ചിത്രവുമായി നസ്രിയ ഫഹദ്, ഏറ്റെടുത്ത് ആരാധകർ

English summary
Dileep case: Director B Unnikrishnan says he will not do a film with Dileep now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X