'ജീവിതാവസാനം വരെ അവരിത് ഓര്‍ത്തിരിക്കണം, വെറുതെ വിടരുത് എന്ന് കരുതിയാകണം': ബൈജു കൊട്ടാരക്കര
കൊച്ചി: വിചാരണ സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് ആക്രമിക്കപ്പെട്ട നടി തുറന്ന് പറഞ്ഞത് വലിയ ചർച്ചയായിരിക്കുകയാണ്. താൻ ഏറ്റവും ഒറ്റപ്പെട്ടതായി തോന്നിയത് വിചാരണ നടന്ന 15 ദിവസങ്ങളിൽ ആയിരുന്നു എന്നാണ് അതിജീവിത് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
പ്രതിഭാഗത്തെ ആ എട്ട് അഭിഭാഷകരെ നരാധമന്മാര്‍ എന്ന് മാത്രമേ വിളിക്കാന്‍ പറ്റുകയുളളൂ എന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര പ്രതികരിച്ചു. റിപ്പോർട്ടർ ടിവിയിലെ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു ബൈജു കൊട്ടരക്കര.

ബൈജു കൊട്ടരക്കരയുടെ വാക്കുകള്‍ ഇങ്ങനെ: '' ഒരുപാട് അനുഭവങ്ങളില്‍ നിന്നാണ് അതിജീവിത അക്കാര്യങ്ങളെല്ലാം പറഞ്ഞിരിക്കുന്നത്. ഒരിക്കല്‍ കോടതിയിലെ വിചാരണ കഴിഞ്ഞ സമയത്ത് തന്നോട് സംസാരിച്ചപ്പോള്‍ അവര്‍ വളരെ സങ്കടത്തോടെ തന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അന്ന് പറഞ്ഞത്, ചേട്ടാ ഇത്രയും കാലം അനുഭവിച്ചതിന്റെ നൂറിരട്ടിയാണ് ഞാന്‍ ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഇത് ഇന്‍ ക്യാമറ പ്രൊസീഡിംഗിസ് ആയത് കൊണ്ടാണ് ഇത്രയും കാലം താനും പുറത്ത് പറയാതിരുന്നത്''.

''ഈ എട്ട് വക്കീലന്മാരെയൊക്കെ നരാധമന്മാര്‍ എന്ന് മാത്രമേ വിളിക്കാന്‍ പറ്റുകയുളളൂ. ഇന്‍ ക്യാമറ പ്രൊസീഡിംഗ് എന്തിനായിരുന്നു. രാമന്‍ പിള്ളയെന്താ മിടുക്കനായ വക്കീല്‍ അല്ലേ. രാമന്‍ പിളളയോ ഒന്നോ രണ്ടോ വക്കീലുമാരോ കൂടെ നില്‍ക്കുന്നതിന് പകരം 8 വക്കീലന്മാരെ കൊണ്ടുവന്ന് തലങ്ങും വിലങ്ങും ചോദ്യം ചോദിച്ച് അതിന് മേല്‍ ഉപചോദ്യങ്ങളും ചോദിച്ച് ആ കുട്ടിയുടെ മനശക്തി തകര്‍ക്കുന്ന രീതിയില്‍ പെരുമാറുകയായിരുന്നു''.

''അന്നാ കുട്ടി തന്നോട് പറഞ്ഞത് മാനഭംഗപ്പെടുത്തുന്നതിലും കഷ്ടമായിട്ടാണ് കോടതിക്കുളളില്‍ അവര്‍ പെരുമാറിയത് എന്നാണ്. ഇത് ചെയ്യാവുന്നതാണോ. നമ്മുടെ സമൂഹം ചിന്തിക്കേണ്ട കാര്യമാണിത്. ഭാഗ്യലക്ഷ്മി പറഞ്ഞത് പോലെ ജീവിതാവസാനം വരെ അവരിത് ഓര്‍ത്തിരിക്കണം എന്ന് ഉദ്ദേശിച്ചാകാം. വെറുതെ വിടരുത് എന്ന് കരുതി തന്നെ ആയിരിക്കണം''.

''പണവും പ്രശസ്തിയും ഉളളവര്‍ പ്രതിസ്ഥാനത്ത് ഉളളതെങ്കില്‍ ഇതല്ല ഇതിനപ്പുറവും വക്കീലന്മാര്‍ ചോദിക്കും. എന്തൊക്കെ ആണെങ്കിലും വനിതാ ദിനത്തോട് അനുബന്ധിച്ച് അതിജീവിത പുറത്ത് വന്ന് ആ അഭിമുഖം കൊടുത്തത് ഇതേ പോലുളള കേസുകളില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ഒരുപാട് പ്രചോദനമാകും. അതില്‍ യാതൊരു സംശയവും ഇല്ല''.

''ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനിയ്‌ക്കൊപ്പം ജയിലില്‍ കിടന്ന ജിന്‍സണ്‍ എന്നയാളെ താന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. രണ്ട് മൂന്ന് മണിക്കൂര്‍ ഇരുന്ന് സംസാരിച്ചു. പള്‍സര്‍ സുനി എന്ന നരാധമന് പോലും ഇപ്പോള്‍ സങ്കടമുണ്ട് എന്ന് ജയിലില്‍ വെച്ച് പറഞ്ഞു എന്നാണ് ജിന്‍സണ്‍ പറഞ്ഞത്. അത് വേണ്ടായിരുന്നു, എനിക്ക് തന്നെ സങ്കടം തോന്നിപ്പോയി എന്നാണ് പള്‍സര്‍ സുനി പറഞ്ഞത്''.

''ഇത് കൊട്ടേഷന്‍ തന്നെ ആണെന്നതിന് ഓരോരോ കാര്യങ്ങളും ജിന്‍സണ്‍ അടിവരയിട്ട് പറഞ്ഞു. പിസി ജോര്‍ജും സജി നന്ത്യാട്ടും ഉള്‍പ്പെടെ ഉളള ആളുകള്‍ അതിജീവിതയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പറയാന്‍ കൊള്ളാത്തതാണ്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. അങ്ങനെ ഉളള ആളുകള്‍ ആണ് ചാനലുകളില്‍ കയറി ഇരുന്ന് ഇരയ്ക്ക് എതിരെ സംസാരിക്കുന്നത്. അവര്‍ക്ക് മറ്റെന്തെങ്കിലും ലാഭമുണ്ടെങ്കില്‍ അവര്‍ വാങ്ങിക്കോട്ടെ''.

''ഇരയെ കുറിച്ച് അത്ര അധമമായി പറയാന്‍ നമ്മുടെ നാട്ടില്‍ ഈ ചിലര്‍ക്ക് അല്ലാതെ മറ്റാര്‍ക്കെങ്കിലും സാധിക്കുമോ. അത് ഇപ്പോഴും തുടരുന്നു. ആര്‍ക്കെങ്കിലും പണം കൊടുത്താല്‍ പത്ത് പതിനഞ്ച് ചാനലുകള്‍ പെട്ടെന്ന് ഉണ്ടാക്കും. അത് വഴി ഒന്നിന് പിറകേ ഒന്നായി വൃത്തികെട്ട വാര്‍ത്തകള്‍ വിട്ട് കൊണ്ടിരിക്കും. വൃത്തികെട്ട എഴുത്തുകള്‍. ആരെ രക്ഷിക്കാനാണ് ഇതൊക്കെ എന്ന് കാണുന്നവര്‍ക്ക് അറിയാം''.

''ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് പുറത്ത് പോയ കാര്യങ്ങള്‍ പോലും അന്വേഷിക്കാന്‍ ഇത്രയും നാള്‍ ആര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല. കോടതിയില്‍ വെച്ച് ദൃശ്യം പകര്‍ത്തിയിട്ടുണ്ടോ അത് കണ്ടത് മാത്രമേ ഉള്ളോ എന്നൊക്കെ അറിയാന്‍ ഇനിയും പരിശോധനകള്‍ നടക്കേണ്ടതുണ്ട്. അങ്ങനെയുളള കാര്യങ്ങള്‍ ഒക്കെ ചെയ്യണം എന്നുണ്ടെങ്കില്‍ ഇതിന്റെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാള്‍ ആരാണ്''.

''ഒരു ഗുമസ്തനെയോ ക്ലര്‍ക്കിനെയോ പിരിച്ച് വിട്ട് കൊണ്ട് ഈ കേസ് ഒതുക്കാം എന്ന് ഈ നാട്ടില്‍ ആരും കരുതേണ്ടതില്ല. ആ കാര്യത്തില്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും പോകും. അതിജീവിത തന്നെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് കൊടുത്തതിന് ശേഷമാണല്ലോ അന്വേഷണം വന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് വിചാരണ കോടതിക്ക് കൊടുത്തിട്ട് ഇത്രയും നാല്‍ കാത്തിരുന്നു. വിചാരണ കോടതി എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്തതായി കേട്ടിരുന്നോ''.

''ഹൈക്കോടതിയേയോ രജിസ്ട്രാറിനേയോ ആരെയെങ്കിലും ഇത്തരമൊരു റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുകയുണ്ടായോ. അന്വേഷണത്തില്‍ ദൃശ്യം പകര്‍ത്തിയെന്ന് തെളിഞ്ഞാല്‍ ആരായിരിക്കും ഉത്തരവാദി. ഒരു തൊണ്ടി ക്ലര്‍ക്ക് മാത്രമായിരിക്കുമോ. ഒരിക്കലുമല്ല. കോപി എടുത്തിട്ട് ക്ലര്‍ക്കിന് എന്താണ് ആവശ്യം'' ബൈജു കൊട്ടാരക്കര ചോദിച്ചു.
യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications