• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചി: സിനിമക്കുള്ളില്‍ നടക്കുന്ന കോടികളുടെ തിരിമറികളും വിധ്വംസക പ്രവര്‍ത്തനങ്ങളും എന്തുകൊണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരും അന്വേഷിക്കാത്തത് എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൂപ്പര്‍താരങ്ങളുടെ ഡേറ്റ് വാങ്ങിയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

സൂപ്പര്‍താരങ്ങളെ മണിയടിച്ച് ഡേറ്റ് വാങ്ങിയിട്ട് അതുവെച്ച് തട്ടുപൊളിപ്പന്‍ സിനിമകള്‍ ഉണ്ടാക്കുക. അതിനായി പണമുള്ളവരെ തേടിപിടിച്ച് നിര്‍മാതാക്കളാക്കുക. എന്നിട്ട് ആ പണം വസൂലാക്കുക എന്നതാണ് മലയാള സിനിമയില്‍ നടക്കുന്നത് എന്നും ബൈജു കൊട്ടാരക്കര പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..

1

സിനിമ ഒരു വമ്പന്‍ വ്യവസായം തന്നെയാണ്. അത് കള്ളപ്പണം വെളുപ്പിക്കാന്‍ ആണെങ്കിലും ഇനി മര്യാദയുടെ രീതിയില്‍ സിനിമകള്‍ ചെയ്യാനാണെങ്കിലും ഒക്കെ ഉള്ള ആ ഒരു വ്യവസായത്തില്‍ ഒരുപാട് ഒരുപാട് തരിമറികളും കള്ളത്തരങ്ങളും ഒക്കെ ഒരുപാട് നടക്കുന്നുണ്ട്. ഇത് 10-30 വര്‍ഷത്തെ അനുഭവം വെച്ച് സിനിമാ ഇന്‍ഡസ്ട്രിയില്‍ നടന്നിട്ടുള്ള പലകാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്. പ്രൊഡക്ഷന്‍ മാനേജര്‍മാരായി വന്നവര്‍ മൂന്നോ നാലോ സിനിമകള്‍ കഴിയുമ്പോള്‍ കോടികളുടെ സിനിമ ഇവിടെ നിര്‍മ്മിക്കുന്നു.

രണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനിരണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനി

2

സംവിധാനത്തെ കുറിച്ച് എബിസിഡി പോലും അറിയാത്ത ചില ആളുകള്‍ സംവിധാനം ചെയ്യാന്‍ കോടികള്‍ ഉള്ള നിര്‍മ്മാതാക്കളുമായി വരുന്നു. എന്ന് വേണ്ട സിനിമയുടെ അന്തര്‍ധാരകളിലേക്ക് ഇറങ്ങിച്ചെന്നാല്‍ എന്താണ് സിനിമ അതിനുള്ളില്‍ ഉള്ള ഫോക്കസ് എന്തൊക്കെയാണ് എന്നുള്ളത് വളരെ വ്യക്തമായി മനസ്സിലാകും. അങ്ങനെയാണല്ലോ ഒരുപാട് തവണ ഞാന്‍ പറഞ്ഞു കഴിഞ്ഞ കാര്യങ്ങള്‍ ഉണ്ട്. മാക്ട ഫെഡറേഷന്‍ എന്ന സംഘടനയൊക്കെ മാറി ഫെഫ്ക ആയതും അതിന് ചെയര്‍മാനായി ബി ഉണ്ണികൃഷ്ണന്‍ വന്ന കാര്യങ്ങളും ഒക്കെ അറിയാം.

വരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പംവരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പം

3

തൊഴിലാളി നേതാവായിരിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ ഒരു തൊഴിലാളി നേതാവാണോ ഒരു സംവിധായകനാണോ നിര്‍മ്മാതാവ് ആണോ അതോ ഡിസ്ട്രിബ്യൂട്ടര്‍ ആണോ എന്നുള്ള കാര്യമൊക്കെ സിനിമക്കാര്‍ തന്നെ അന്വേഷിക്കട്ടെ. എല്ലാവര്‍ക്കും അറിയാം ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ ക്രിസ്റ്റഫര്‍ എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നു, സംവിധാനം ചെയ്തിരിക്കുന്നു. ഉദയകൃഷ്ണയാണ് എഴുതുന്നത്. മമ്മൂട്ടിയാണ് അഭിനയിച്ചിരിക്കുന്നത്. ആ സിനിമ ജില്ലാ കോടതി സ്റ്റേ ചെയ്തിരിക്കുന്നു. അത് റിലീസ് ചെയ്യണമെങ്കില്‍ നേരത്തെ സിനിമ നിര്‍മിച്ച അതായത് ആറാട്ട് എന്ന് പറയുന്ന സിനിമ നിര്‍മ്മിച്ച ആ നിര്‍മാതാക്കള്‍ക്ക് പത്തുകോടി രൂപ കൊടുക്കണം.

കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?

4

ഇല്ലെങ്കില്‍ ആ 10 കോടി രൂപ കെട്ടിവെക്കണം. ഏഴ് പേരെ പ്രതികളാക്കിയാണ് ആ നിര്‍മാതാക്കള്‍ കേസ് കൊടുത്തത്. ആറാട്ട് എന്ന സിനിമ അട്ടര്‍ ഫ്‌ളോപ്പായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ എങ്ങനെയാണ് ആ സിനിമക്ക് ലാഭം വന്ന് കൂടിയത് എന്നു പറയുന്നത്. അതായത് മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ വെച്ച് സിനിമ ചെയ്യുമ്പോള്‍ ആദ്യം തന്നെ ഇതിന്റെ സാറ്റലൈറ്റ് അവകാശങ്ങള്‍ മുഴുവന്‍ കോടിക്കണക്കിന് രൂപക്ക് വിറ്റ് പോകും എന്ന് എല്ലാവര്‍ക്കും അറിയാം.

5

ആമസോണ്‍ പ്രൈം പോലുള്ള ഒടിടിട കമ്പനികളുമായി ഉണ്ടാക്കുന്ന കരാറും ചാനലുകളുമായി ഉണ്ടാക്കുന്ന കരാറും തമ്മില്‍ അതിനകത്ത് വലിയൊരു തുക തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഏകദേശം ഒരാഴ്ചക്കുള്ളില്‍ രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് കൊടുക്കാം എന്നുള്ള കരാറിന്‍ മേലാണ് ഈ സിനിമകള്‍ ഒക്കെ റിലീസ് ചെയ്യുന്നത്. 100 കോടി രൂപക്ക് വരെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം വിറ്റ് പോയതക് നമുക്കൊക്കെ അറിയം. വീണ്ടും പണം കൂടുതല്‍ ചോദിച്ചപ്പോഴാണ് അന്ന് കുറച്ച് കാലതാമസമുണ്ടാക്കിയതും ചില വാക്ക് തര്‍ക്കങ്ങള്‍ക്കൊക്കെ ഇടയാക്കിയതും എന്ന് എല്ലാവര്‍ക്കും അറിയാം.

6

ബി ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ നിര്‍മാതാവ് കൂടിയാണ്. നിര്‍മാതാവയത് ആദ്യം പ്രീസ്റ്റ് എന്ന് പറയുന്ന ഒരു സിനിമ നിര്‍മ്മിച്ചു. നിര്‍മ്മിച്ചത് ഉണ്ണികൃഷ്ണന്‍ മാത്രമല്ല. ഉണ്ണികൃഷ്ണനും സിനിമയില്‍ കുറെ നാളായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോലി ചെയ്തുവന്ന ആന്റോ ജോസഫും പിന്നീട് ഒരു പാവം മനുഷ്യന്റെ പണൃവും ഉണ്ടായിരുന്നു. വെളിയില്‍ ബാബു എന്നുപറയുന്ന ചേര്‍ത്തലക്കാരന്‍. അദ്ദേഹത്തിന്റെ കുറച്ചു പണവും ഈ സിനിമയില്‍ ഉപയോഗിച്ചിരുന്നു. ആ പണം അദ്ദേഹത്തിന് തിരിച്ചുകിട്ടി എന്നാണ് പറയുന്നത് അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം.

7

അത് നിര്‍മാണമായിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് വെച്ച് നിര്‍മ്മാണം നടത്തി പണം ഉണ്ടാക്കുന്ന ഒരു രീതിയായിരുന്നു. അതിനുശേഷം ആണ് ആറാട്ട് എന്ന സിനിമ ്ബി ഉണ്ണികൃഷ്ണന്‍ തന്നെ മോഹന്‍ലാലിനെ വെച്ച് ചെയ്യുന്നത്. ആറാട്ട് ചെയ്യുമ്പോള്‍ എംപിഎം ഗ്രൂപ്പ് ആന്റണി, ബിനോയ്, പ്രകാശ് എന്നിവര്‍ ചേര്‍ന്ന ഒരു വലിയ ഗ്രൂപ്പ്. അവരാണ് പണം കൊടുത്തത് എന്നും ആ പണം തിരിച്ചുകിട്ടിയിട്ടില്ല എന്നും ലാഭവിഹിതം കൊണ്ടാണ് അടുത്ത സിനിമ ചെയ്യുന്നു എന്നുള്ളതാണ് അവര്‍ കേസ് കൊടുത്തിരിക്കുന്നത്.

8

പക്ഷെ ലാഭവിഹിതമല്ല അതിന്റെ മുതല് പോലും ഇവര്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് ഈ നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട ചില ആളുകള്‍ പുറത്തു പറഞ്ഞു നടക്കുന്നത്. അതുപോലെ തന്നെ ഇപ്പോള്‍ ക്രിസ്റ്റഫര്‍ ചെയ്യുമ്പോഴും ഓസ്‌ട്രേലിയയിലെ ഒരു ഗ്രൂപ്പിന്റെ കയ്യില്‍ നിന്നും 30 കോടി രൂപ വാങ്ങിയിട്ടുണ്ട് എന്ന് പറയുന്നു. ഇനി ഈ പണവും അവര്‍ക്ക് കിട്ടുമോ ഇല്ലയോ എന്നുള്ളതൊക്കെ ഈ സിനിമയുടെ റിലീസിന്റെ സമയമാകുമ്പോഴേക്കും നമുക്ക് അറിയാന്‍ പറ്റും. കാരണം സിനിമയില്‍ ഇപ്പോള്‍ ഇതാണ് ട്രെന്റ്.

9

ഏതെങ്കിലും പണമുള്ളവന്റെ കയ്യില്‍ നിന്ന് കോടികള്‍ വാങ്ങുക, അതിട്ട് സൂപ്പര്‍താരങ്ങളെയൊക്കെ മണിയടിച്ച് ഒരു ഡേറ്റ് ഉണ്ടാക്കുക, ആ ഡേറ്റ് വെച്ചിട്ട് ഈ ആറാട്ട് പോലുള്ള തട്ടു സിനിമകളൊക്കെ പുറത്തിറക്കി വിടുക. എന്നിട്ട് ആ പണം ഇവിടെ ഉപയോഗിക്കുക കുറേപ്പണം വസൂലാക്കുക. ഇതൊക്കെ മലയാള സിനിമയില്‍ നടക്കുന്ന ചില കാര്യങ്ങളാണ്. എന്താണെങ്കിലും ഒരേ ഒരു കാര്യം മാത്രമേ ഉള്ളൂ. സിനിമയില്‍ നടക്കുന്ന ഈ വമ്പന്‍ പണത്തിന്റെ തട്ടിപ്പുകളും ഈ വമ്പന്‍ അഴിമതികളും ഒക്കെ ഇഡിയോ ഇവിടത്തെ ഇന്‍കം ടാക്‌സോ ഒന്ന് അന്വേഷിക്കണം എന്ന് പലതവണ പറഞ്ഞിട്ടും ഇവിടുത്തെ ഇന്‍കം ടാക്‌സിന് കണ്ണില്ലേ.

10

ഇഡിക്കെന്താ ബോധമില്ലേ ഒന്ന് അന്വേഷിക്കാന്‍. ബാക്കിയെല്ലാവരേയും കയറി ചുരണ്ടാന്‍ ചെല്ലുന്നല്ലോ. പക്ഷെ സിനിമയിലുള്ള ആള്‍ക്കാരെ തൊടാന്‍ ഇവിടത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ ഇന്‍കം ടാക്‌സിനോ എന്താ വിറക്കുമോ. ഈ കാര്യങ്ങളൊക്കെ പറയുമ്പോള്‍ നമ്മളൊക്കെ സിനിമ വിരുദ്ധനായി പോകും എന്നാണ് ആളുകളൊക്കെ പറയുന്നത്. പക്ഷെ ഒരു സിനിമാ വിരുദ്ധതയുമില്ല.

11

പക്ഷെ സിനിമക്കുള്ളില്‍ നടക്കുന്ന ഇതേ പോലുള്ള ചില വിധ്വംസക പ്രവര്‍ത്തനങ്ങള്‍. ടാക്‌സ് കൊടുക്കാതെ പണം വെച്ചുള്ള കോടികളുടെ ചൂതാട്ടത്തിനേക്കാളും ഉപരിയായി സിനിമക്ക് പണം വെച്ചുള്ള ഒരു കളി വരുമ്പോള്‍ അത് അന്വേഷിക്കേണ്ടത് നമ്മുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിന്റെയും ഇന്‍കം ടാക്‌സിന്റേയും ഒക്കെ ചുമതലയാണ് എന്നുള്ളത് മറക്കാതിരുന്നാല്‍ ചില കാര്യങ്ങള്‍ എങ്കിലും അസ്ഥിരത ഉണ്ടാകാതിരിക്കാന്‍ നമ്മുടെ നാട്ടില്‍ ശ്രമിക്കാം

English summary
Director Baiju Kottarakkara slams B Unnikrishanan and expose scam in malayalam cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X