നിങ്ങൾ ഇട്ടാൽ കളസം, പക്ഷെ ഞങ്ങളിട്ടാൽ ബർമുഡ: രൂക്ഷവിമർശനവുമായി സംവിധായകന്‍ ബിജു
കോട്ടയം: വലിയ ആരോപണങ്ങള്‍ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ നടപടി എടുക്കാത്ത സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ബിജുകുമാർ ദാമോദരന്‍. ഇത്രയും വലിയ അനീതി സംഭവിച്ചത് കേരളത്തിന് പുറത്തായിരുന്നുവെങ്കിൽ എന്തായിരുന്നേനെ ഇവിടുത്തെ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ചെയർമാൻ വലിയ ഫിലിം മേക്കർ ആയത് കൊണ്ട് പ്രതികരിക്കാൻ പാടില്ലെന്നാണ് ഭരണകക്ഷി നേതാക്കള്‍. നിങ്ങൾ ഇട്ടാൽ അത് കളസം ആണ് പക്ഷെ ഞങ്ങളിട്ടാൽ അത് ബർമുഡ എന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നു. സംവിധായകന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
നമ്മൾ വെറുതെ ഒന്നാലോചിച്ചു നോക്കു. കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാനം, അവിടുത്തെ ഒരു സർക്കാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ഡയറക്ടർ സംവരണ സീറ്റിൽ അർഹമായ നിയമനം നടത്താതിരിക്കുക , ദളിത് ശുചീകരണ തൊഴിലാളികളെ കൊണ്ട് സ്വന്തം വീട്ടിലെ ടോയിലറ്റ് വൃത്തിയാക്കിക്കുകയും അവരോട് ജാതി വിവേചനം പുലർത്തുകയും ചെയ്യുക , വിദ്യാർത്ഥികളോട് ജാതീയമായ വേർതിരിവ് കാണിക്കുക എന്നീ ആരോപണങ്ങൾ ഉയരുന്നു.

ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സമരത്തിനിറങ്ങുന്നു. സമരം ചെയ്യുന്ന വിദ്യാർത്ഥികളെയും ശുചീകരണ തൊഴിലാളികളെയും ഇൻസ്റ്റിറ്റിയൂട്ടിന്റെ ചെയർമാൻ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നു. ശുചീകരണ തൊഴിലാളികൾ ആയ ദളിത് സ്ത്രീകൾ ഉടുത്തൊരുങ്ങി സ്റ്റാറാവാൻ നടക്കുന്ന സ്ത്രീകൾ ആണെന്ന് അധിക്ഷേപിക്കുക ചെയർമാനും ഡയറക്ടർക്കുമെതിരെ വിദ്യാർത്ഥികളും ചില സിനിമാ പ്രവർത്തകരും പ്രതികരിക്കുമ്പോൾ ചെയർമാൻ വലിയ ഫിലിം മേക്കർ ആയത് കൊണ്ട് പ്രതികരിക്കാൻ പാടില്ല എന്ന് ഭരണ കക്ഷി നേതാക്കൾ തന്നെ രംഗത്തു വരിക. ജാതി വിവേചനത്തിനും സംവരണ തത്വം അട്ടിമറിച്ചതിനും എതിരായി വിദ്യാർത്ഥി സമരം 45 ദിവസം പിന്നിടുക.
ഇതൊക്കെ സംഭവിച്ചത് കേരളത്തിന് പുറത്തായിരുന്നുവെങ്കിൽ എന്തായിരുന്നേനെ ഇവിടുത്തെ പ്രതികരണങ്ങൾ , പ്രതിഷേധങ്ങൾ , സമരങ്ങൾ. പുരോഗമന കേരളത്തിന്റെ പ്രതികരണം ഞങ്ങൾ കാണിച്ചു തന്നേനെ. ഇതിപ്പോ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് കേരളത്തിൽ ആയി പോയി അതുകൊണ്ട് പോട്ടേ. നിങ്ങൾ ഇട്ടാൽ അത് കളസം ആണ് പക്ഷെ ഞങ്ങളിട്ടാൽ അത് ബർമുഡ ആണ്. ഞങ്ങൾ അത്രയ്ക്കും പുരോഗമന സിംഹങ്ങൾ ആണ് കേട്ടോ.
.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications