കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കുന്ന ജാതിവെറിയന്മാരെ പുറത്താക്കുക: ഡിവൈഎഫ്ഐ
തിരുവനന്തപുരം: കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കുന്ന ജാതിവെറിയന്മാരെ പുറത്താക്കണമെന്ന് ഡി വൈ എഫ് ഐ. കോട്ടയത്ത് പ്രവർത്തിക്കുന്ന കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർച്ചയായുണ്ടാവുന്ന വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾ ഏറെ ഗൗരവമേറിയതും പ്രതിഷേധാർഹവുമാണ്. എൻട്രൻസ് പരീക്ഷയിലൂടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുന്ന പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് അന്തരീക്ഷവും ഒരുക്കാനും പാലിക്കാനും ഇൻസ്റ്റിറ്റ്യൂട്ടിലെ ചില അധികാരികൾ തയ്യാറാവുന്നില്ലെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ ചൂണ്ടിക്കാണിക്കുന്നു.

മാസങ്ങൾക്ക് മുൻപ് ബഹുമാനപെട്ട മന്ത്രി ഉദ്ഘാടനം ചെയ്ത വിവിധോദേശ മിക്സിങ് സ്റ്റുഡിയോയ്ക്കുള്ളിൽ പോലും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനോ അവരുടെ അക്കാദമികമായ ചലചിത്ര ഗവേഷണപഠനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അത് മാറ്റാൻ കഴിയുന്ന ഒരു സ്ഥിതി നിലവിൽ ഇൻസ്റ്റിറ്റ്യൂട്ടിലില്ല. ഉദ്യോഗസ്ഥരുടെ താല്പര്യങ്ങൾക്കനുസരിച്ചും അവരുടേതായ ആവിശ്യങ്ങൾക്ക് വേണ്ടിയും മാത്രമാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മിക്സിങ് സ്റ്റുഡിയോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്. ഇവരുടെ സിലബസിനെ സംബന്ധിച്ചും സിലബസ് രൂപീകരണ സമിതികളെ സംബന്ധിച്ചും നിലവിൽ സുതാര്യമായ സംവിധാനം ഇൻസ്റ്റിറ്റ്യൂട്ടിലില്ല.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉയർന്ന അക്കാദമിക് ഭരണ ബോഡികളിൽ വിദ്യാർത്ഥി പ്രാതിനിധ്യമോ ജനാതിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയോ പങ്കാളിത്തമില്ല. ഇവ പുനപരിശോധനകൾക്ക് വിധേയമാക്കി പുനസംഘടിപ്പിക്കേണ്ടതുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ പാർട്ട്‌ടൈം ജോലി ചെയ്യുന്ന വനിത തൊഴിലാളികളെ ജാതിയമായി അധിക്ഷേപിക്കുകയും ഡയറക്ടറുടെ വീട്ടിലെ ടോയ്‌ലെറ്റ് ബ്രഷ് പോലും ഉപയോഗിക്കാതെ ക്ലീൻ ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നത് പ്രതിഷേധാർഹവും പ്രതിരോധിക്കപ്പെടേണ്ടതുമാണ്.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ ഉയർന്ന അക്കാദമിക് നിലവാരം പുലർത്തേണ്ട, സമൂഹത്തിന് മാതൃകയാവേണ്ട സ്ഥാപനത്തിന്റെ മഹിമ തകർക്കുന്ന ജാതി വെറിയന്മാരെ തൽസ്ഥാനത്തുനിന്ന് നീക്കി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് നിലവാരം വീണ്ടെടുക്കണമെന്നും. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ കർശനനടപടികൾ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഡബ്ല്യൂ സി സി കൂട്ടായ്മ രംഗത്തെത്തി. 'സിനിമ പഠിക്കുമ്പോഴും, സിനിമയിൽ പ്രവർത്തിക്കുമ്പോഴും, സർഗ്ഗശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക എന്നത് വളരെ അനിവാര്യമാണ്. മൗലികാവകാശങ്ങൾ നിഷേധിക്കൽ, വിവേചനം, സുരക്ഷിതത്വം ഇല്ലായ്മ, തുടങ്ങിയ സ്ഥിതിഗതികൾ നിലനിൽക്കുന്ന ഇടങ്ങൾ, 'സിനിമ' എന്ന സമഗ്രമായ കലയുടെയും, അതിൽ പങ്കുകൊള്ളുന്നവരുടേയും, വളർച്ചക്ക് വിലങ്ങുതടിയാണെന്ന് നമുക്കേവർക്കും അറിയാം.'- എന്നും ഡബ്ല്യൂ സി സി വ്യക്തമാക്കി.
ഈ അറിവിൽ ഊന്നിനിന്നുകൊണ്ട് തന്നെ , ജനാധിപത്യ ബോധത്തോടെ , അനീതികൾക്കും ജാതി വിവേചനത്തിനുമെതിരെ സധൈര്യം പ്രതിഷേധിക്കുന്ന, കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്.ലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും, വിമൻ ഇൻ സിനിമാ കളക്ടീവ്, പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു- ഡബ്ല്യൂ സി സി- പ്രസ്താവനയിലൂടെ വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications