'പൃഥ്വിരാജിനോട് ഒരു ചോദ്യം; സച്ചിയുടെ കഥ വെളിപ്പെടുത്താമോ? മമ്മൂട്ടിയെ പോലെ മിണ്ടാതിരുന്നൂടേ'
കൊച്ചി: ലക്ഷദ്വീപുകാര്‍ക്ക് അനുകൂലമായി പ്രതികരിച്ച നടന്‍ പൃഥ്വിരാജിനെതിരെ സംവിധായകന്‍ ജോണ്‍ ഡിറ്റോ. ലക്ഷദ്വീപ് മയക്കുമരുന്ന്-ജിഹാദി ഹബ്ബാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇനി അത് സമ്മതിക്കില്ലെന്നും ഡിറ്റോ പറയുന്നു. ഇസ്ലാമിക തീവ്രവാദത്തിന് ചൂട്ടുപിടിക്കുകയാണ് പൃഥ്വിരാജ് എന്ന ആരോപണത്തിന് പുറമെ, ഗുരുതരമായ മറ്റൊരു ആരോപണവും ഡിറ്റോ ഉന്നയിക്കുന്നു. സംവിധായകന്‍ സച്ചിയുടെ മരണവും അദ്ദേഹം പദ്ധതിയിട്ട സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സിനിമയുടെ പ്രമേയവും തമ്മില്‍ ബന്ധമില്ലേ എന്ന സംശയമാണ് ഡിറ്റോ പങ്കുവെക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചും പൃഥ്വിരാജിനും സലീം കുമാറിനും സണ്ണി വെയിനിനും ലക്ഷദ്വീപുകാര്‍ക്കുമെതിരെയാണ് ഡിറ്റോയുടെ പ്രതികരണം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം

പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങി മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന്-ജിഹാദി - കള്ളക്കടത്തിന്റെ ഹബ്ബാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സമ്മതിക്കില്ല.
ഇസ്ലാമിക തീവ്രവാദത്തിന് ചൂട്ടുപിടിക്കുന്ന പൃഥ്വിരാജിനോട് ഒരു ചോദ്യം.
അന്തരിച്ച സച്ചിയെന്ന സംവിധായകന്‍ സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ച് താങ്കളെ വച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നില്ലേ? സ്വര്‍ണ്ണം എന്ന പേരില്‍.
ആ സിനിമയുടെ കഥയൊന്നു താങ്കള്‍ക്ക് വെളിപ്പെടുത്താമോ?
സച്ചിയുടെ മരണത്തിന് പിന്നില്‍ ഈ സിനിമയുടെ പ്രമേയത്തിന് പങ്കുണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു.
ആ സിനിമ സച്ചി മരിച്ചതോടെ ഉപേക്ഷിക്കാന്‍ കാരണം? സച്ചിയുടെ ഓര്‍മ്മയ്ക്കായി സംവിധായകന്‍ കൂടിയായ പൃഥ്വി അത് പുറത്തിറക്കാതിരുന്നതെന്തേ?
ജിഹാദികളുടെ പച്ചപ്പണമില്ലെങ്കില്‍ സിനിമയില്ല എന്ന് നിനക്കറിയാം. സ്വര്‍ണ്ണക്കടത്തും തീവ്രവാദവും തമ്മിലുള്ള അവിശുദ്ധബന്ധവും നിനക്കറിയാം.
വാര്യന്‍കുന്നന്‍ പ്രേമം വരുന്നതും ലക്ഷദ്വീപ് സ്‌നേഹം അലയടിക്കുന്നതും
അതാണെന്ന് സാമാന്യമായി സിനിമാ രംഗത്തു നില്‍ക്കുന്ന ആര്‍ക്കുമറിയാവുന്ന വസ്തുതയാണ്.
Recommended Video
ലക്ഷദ്വീപ് കേന്ദ്രമായി നടക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കേന്ദ്ര ഗവണ്‍മെന്റിന് കഴിവുണ്ട്.
കടകട ന്റെ സാന്നിദ്ധ്യം ലക്ഷദ്വീപിലുണ്ട് എന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഫാറുഖ് ഖാനാണ്. അതനുസരിച്ച് കേന്ദ്രം ശക്തമായ നടപടിയെടുത്തു. പ്രഫുല്‍ പട്ടേലിനെ അവിടെ നിയമിച്ചു. അത് തുടരും .
പിന്നെ,
സണ്ണി വെയ്ന്‍, സലിം കുമാര്‍ തുടങ്ങിയ കുഞ്ഞിത്തവളകളെക്കുറിച്ച് എന്ത് പറയാന്‍. ?
ആര് മുഖവിലയ്ക്കെടുക്കാന്‍ ?
പിണറായി പതിവു പോലെ തന്നെ താന്‍ ജിഹാദി അടിമയാണെന്നും രാജ്യ സുരക്ഷയേക്കാള്‍ തീവ്രവാദികളുടെ ക്ഷേമത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും പരോക്ഷമായി പ്രഖ്യാപിച്ചു.
പൃഥ്വിരാജേ,
പിണറായിയെപ്പോലെ
ഉണ്ട ബോണ്ടയ്ക്ക് നന്ദി കാട്ടാതെ, സത്യമെന്താണെന്ന് അറിയുക.എന്നിട്ട് ആണായി സത്യത്തിനൊപ്പം നില്‍ക്കുക.
അത്രയും ചങ്കൂറ്റം ഇല്ലെങ്കില്‍ മമ്മൂട്ടിയെ പോലെ ബുദ്ധിപൂര്‍വ്വം മുണ്ടാണ്ടിരിക്കുക.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications