കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപരിഹാരതുക കറക്ക്റ്റായി കിട്ടുന്നുണ്ട്; കെ റെയിലിനായി ഹാപ്പിയായി ഇറങ്ങിക്കൊടുക്കും; പിന്തുണച്ച് ഒമർ ലുലു

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ കെ റെയിലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിയുടെ അതിരടയാളക്കല്ല് പിഴുതെറിഞ്ഞ് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ദേശീയ പാത 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് പങ്കുവച്ച പോസ്റ്റിലാണ് ഒമര്‍ ലുലു കെ റെയിലിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞത്.

1

ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണ്. കെ റെയിലില്‍ സഞ്ചരിക്കാന്‍ കാത്തിരിക്കുന്നു എന്നാണ് പോസ്റ്റില്‍ ഒമര്‍ലുലു കുറിച്ചത്. മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്ററാണ് ഒമര്‍ലുലു പങ്കുവച്ചത്. എന്നാല്‍ താരത്തിന്റെ പോസ്റ്റിന് താഴെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

2

നല്ല ഒരു ബൈപാസ് റോഡ് കേരളവും കേന്ദ്രവും ഒന്നിച്ച് ഭരിച്ച സമയത്ത് കോണ്‍ഗ്രസ്സിന് സാധിക്കാത്ത കാര്യം, ഇപ്പോ ബി ജെ പി ഭരിക്കുന്ന സമയത്ത് നമ്മുടെ മുഖ്യന്‍ പിണറായി വിജയന്‍ ചെയ്തു എങ്കില്‍ അത് അംഗീകരിക്കുക തന്നെ വേണമെന്നും ഒമര്‍ ലുലു കമന്റില്‍ കുറിച്ചു. എന്റെ പുരയിടത്തില്‍ കുറ്റിയടിക്കാന്‍ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരതുക ഇപ്പോള്‍ കറക്ക്റ്റ് ആയി കിട്ടുന്നുണ്ട് എന്നാ അറിവ് അങ്ങനെ കിട്ടിയാ നോ സീന്‍.

3

ഇപ്പോ ഉള്ള സ്ഥലത്തിലും കുറച്ച്കൂടി അധികം സ്ഥലം കിട്ടുന്ന നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റ് ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും സുഖമായി ജീവിക്കും. നഷ്ടപരിഹാരതുക ഇപ്പോള്‍ കറക്ക്റ്റ് ആയി കിട്ടുന്നുണ്ട് അങ്ങനെ കിട്ടിയാ നോ സീന്‍ ഹാപ്പിയായി ഇറങ്ങി കൊടുക്കുമെന്നും താരം കമന്റില്‍ പറഞ്ഞു.

4

എന്നാല്‍ താരത്തിന്റെ പോസ്റ്റിന് താഴെ വരുന്ന വിമര്‍ശനങ്ങള്‍ ഇങ്ങനെയാണ്, കേരളത്തിന് തികച്ചും അനിവാര്യമല്ലാത്ത വികസനം ആണ്. ഈ മുടക്കുന്ന 3/1എങ്കിലും മതി നമ്മുടെ കേരളത്തിലെ പല ജില്ലകളും എന്തിനു എറണാകുളം കോഴിക്കോട് തിരുവനന്തപുരം, എന്നീജില്ലകളില്‍ വരും തലമുറയ്ക്ക് പറയാന്‍ എങ്കിലും മാതൃകയായി നല്ല നല്ല റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒക്കെയായി ഗള്‍ഫ് രാജ്യങ്ങള്‍ പോലെ പണിതു എടുത്തൂടെ..

5

നമ്മുടെ സര്‍ക്കാരിനും കേന്ദ്രത്തിനും അതല്ലേ നമ്മളെപ്പോലെ സാധരണക്കാരന് വേണ്ടത്..അല്ലാതെ 300 രൂപ എടുക്കാന്‍ കഴിയാത്ത ഏതുപാവപെട്ടവനു വേണ്ടിയാണു 3000 രൂപയ്ക്ക് പോകാന്‍ വേണ്ടി ഇങ്ങനൊരു റെയില്‍ നടപ്പാക്കുന്നത്. ഇന്നത്തെ കേരളത്തിന്റെ സാഹചര്യത്തിന് ഇത് തികച്ചും വേസ്റ്റ് ആണെന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.

6

സമയത്തിന്റെ വില മാത്രം അറിഞ്ഞാല്‍ പോരാ ജനങ്ങളുടെ ജീവന്റെ വില കൂടി അറിയണം. പോലീസ് വന്നു ജനത്തിന്റെ നെഞ്ചത്ത് കേറിയണോ വികസനം ഉണ്ടാകുന്നത് . ഒരു കുട്ടി അമ്മയെ കാണണം എന്നും പറഞ്ഞു കരയുന്നത് കണ്ടില്ലേ. നഷ്ടപരിഹാം കിട്ടുമെന്ന് പറഞ്ഞാല്‍ എന്തെ ഒരു സി പി എം പ്രവര്‍ത്തകനും ഇ മണ്ണണ്ണ കൊണ്ട് മരിക്കാന്‍ നില്‍ക്കുന്നവരെ സമാധാനിപ്പിക്കാന്‍ പോയില്ല. അവരെ പറഞ്ഞു മനസിലാക്കാന്‍ പറ്റിയില്ല. കേന്ദ്രത്തില്‍ നിന്ന് ഒന്നും കിട്ടാതെ കേരളം ഇത്ര വലിയ തുക എങ്ങനെ ഇവര്‍ക്കൊക്കെ കൊടുക്കും. ഇതൊക്കെ പോയി ആ പാവങ്ങളെ മനസിലാക്കി കൊടുക്ക്. എന്നിട്ട് സമയത്തിന്റെ വില നമ്മക്ക് എത്ര ഉണ്ടെന്ന് നോക്കാം- മറ്റൊരാള്‍ കമന്റായി കുറിച്ചു.

മോദിയ്ക്ക് ഇടതുപക്ഷത്തെ പേടി, ബിജെപിയെ നേരിണ്ടത് മൃദുഹിന്ദുത്വം കൊണ്ടല്ല: സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിമോദിയ്ക്ക് ഇടതുപക്ഷത്തെ പേടി, ബിജെപിയെ നേരിണ്ടത് മൃദുഹിന്ദുത്വം കൊണ്ടല്ല: സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

Recommended Video

cmsvideo
കേരളത്തിന് ശൈഖുൽ മശായിഖ് പിണറായി എന്ന ഇമാമുണ്ട്,CPIM നേതാവിന്റെ വൈറൽ പ്രസംഗം

English summary
Director Omar Lulu's Facebook post about support of K Rail is goes viral On Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X