രഞ്ജിത്തും ദിലീപും ഒരേ വേദിയില്‍; ചെയര്‍മാനാകാന്‍ കെല്‍പ്പുള്ളയാളാണെന്ന് പുകഴ്ത്തി ദിലീപ്
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും നടന്‍ ദിലീപും ഒരേ വേദിയില്‍. കൊച്ചിയില്‍ നടന്ന ഫിയോക്കിന്റെ ബൈലോ കമ്മിറ്റി യോഗത്തിന് ശേഷമുള്ള അനുമോദന ചടങ്ങിലാണ് രണ്ടും പേരും ഒരേ വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി സ്ഥാനത്ത് ഇരിക്കാന്‍ കെല്‍പ്പുള്ള ആളാണ് രഞ്ജിത്തെന്ന് ദിലീപ് ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിന് ആദിരിക്കുന്നതായിരുന്നു ഫിയോക് യോഗത്തില്‍ നടന്നത്.
Recommended Video


അക്കാദമി ചെയര്‍മാന്‍ എന്നത് നിസാരമായിട്ടുള്ള ജോലിയല്ല. വലിയ ഉത്തരവാദിത്തമുള്ള ചുമതലയാണ്. ആര്‍ക്കും വേദനയുണ്ടാക്കാതെ എല്ലാവരെയും സമാന്തരമായി കൊണ്ടു പോകണം. നല്ല അറിവ് വേണം,. എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്യുമെന്ന് ദിലീപ് പറഞ്ഞു.

അതേസമയം, തീയേറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു. കൂടുതല്‍ ഊര്‍ജ്വസ്വലമായ ദിവസങ്ങള്‍ തീയേറ്ററുകള്‍ക്ക് ഉണ്ടാകട്ടയെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് പേരെയും കൂടാതെ സംവിധായകന്‍ മധുപാലും വേദിയില്‍ ഉണ്ടായിരുന്നു. സിനിമയോടൊപ്പവും സിനിമാക്കാരോടൊപ്പവും താനുണ്ടെന്ന് മധുപാല്‍ പറഞ്ഞു.

നേരത്തെ നടന്‍ ദിലീപിനെ ആലുവ ജയിലില്‍ രഞ്ജിത്ത് പോയി സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ഐഎഫ്എഫ്‌കെ വേദിയില്‍ നടി ഭാവന എത്തിയതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ദിലീപിന് പോയി കണ്ടത് യാദൃശ്ചികമായിരുന്നു എന്നാണ് രഞ്ജിത്ത് അന്ന് നല്‍കിയ വിശദീകരണം.

നടിയെ ആദരിക്കുന്നവര്‍ അന്ന് കേസിലെ പ്രതിയായ ദിലീപിനെ ജയിലില്‍ പോയി കണ്ടവരാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. 2017ല്‍ കേസുമായി ബന്ധപ്പെട്ട് ദിലീപ് മൂന്ന് മാസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്. ആലുവ സബ് ജയിലില്‍ ജയറാം, സുരേഷ് കുമാര്‍, കൊല്ലം തുളസി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദിലീപിനെ സന്ദര്‍ശിക്കുകയും ചെയ്തു. അക്കാലത്ത് ദിലീപിനെ ജയിലിലെത്തി കണ്ട വ്യക്തിയാണ് രഞ്ജിത്.

എന്നാല്‍ ദിലീപിനെ കണ്ടത് യാദൃശ്ചികമായിട്ടായിരുന്നു എന്നാണ് രഞ്ജിത്ത് നല്‍കുന്ന വിശദീകരണം. ദിലീപിന് വേണ്ടി ഞാന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയില്‍ പങ്കെടുത്ത് വാദിച്ചിട്ടില്ല. എഴുതിയിട്ടില്ല, പ്രസംഗിച്ചിട്ടില്ല. എനിക്ക് വലിയ അടുപ്പം ആ വ്യക്തിയുമായില്ല. അയാള്‍ അങ്ങനെ ചെയ്യില്ല എന്ന് അക്കാലത്ത് പലരും പറഞ്ഞിരുന്നു. അയാളത് ചെയ്യുമെന്ന് വിശ്വസിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു. ജയിലില്‍ പോയി കാണണം എന്ന് കരുതിയിരുന്നില്ലെന്നും രഞ്ജിത് പറഞ്ഞിരുന്നു.

സുരേഷ് കൃഷ്ണയും ഞാനും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ സുരേഷ് കൃഷ്ണയ്ക്ക് ഫോണ്‍ വരുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് പത്ത് മിനുട്ട് സബ് ജയിലിനടുത്ത് നിര്‍ത്തണം. ദിലീപിനെ കാണണം എന്ന് പറയുന്നത്. ചേട്ടന്‍ വരുന്നുണ്ടോ എന്നും ചോദിച്ചു. പുറത്തിരുന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്ന് കരുതി ജയിലില്‍ കയറുകയായിരുന്നെന്ന് രഞ്ജിത്ത് പറയുന്നു.

ദിലീപിന് വേണ്ടി ഞാന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയില്‍ പങ്കെടുത്ത് വാദിച്ചിട്ടില്ല. എഴുതിയിട്ടില്ല, പ്രസംഗിച്ചിട്ടില്ല. എനിക്ക് വലിയ അടുപ്പം ആ വ്യക്തിയുമായില്ല. അയാള്‍ അങ്ങനെ ചെയ്യില്ല എന്ന് അക്കാലത്ത് പലരും പറഞ്ഞിരുന്നു. അയാളത് ചെയ്യുമെന്ന് വിശ്വസിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു. ജയിലില്‍ പോയി കാണണം എന്ന് കരുതിയിരുന്നില്ലെന്നും രഞ്ജിത് പറഞ്ഞു. സുരേഷ് കൃഷ്ണയും ഞാനും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ സുരേഷ് കൃഷ്ണയ്ക്ക് ഫോണ്‍ വരുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് പത്ത് മിനുട്ട് സബ് ജയിലിനടുത്ത് നിര്‍ത്തണം. ദിലീപിനെ കാണണം എന്ന് പറയുന്നത്. ചേട്ടന്‍ വരുന്നുണ്ടോ എന്നും ചോദിച്ചു. പുറത്തിരുന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്ന് കരുതി ജയിലില്‍ കയറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications