ജയില്‍ കണ്ട് നീലകണ്ഠന്റെ കൊട്ടാരമെന്ന് കരുതി യാദൃശ്ചികമായി കേറിയതാ; രഞ്ജിതിനെതിരെ വിമര്‍ശനം
കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ യാദൃശ്ചികമായി ജയിലില്‍ പോയി കണ്ടതാണെന്ന സംവിധായകന് രഞ്ജിതിന്റെ പരാമര്‍ശത്തില്‍ പരക്കെ വിമര്‍ശനം. യാദൃശ്ചികമായി പോയി കാണാവുന്ന ഇടമല്ല ജയില്‍ എന്നിരിക്കെയാണ് രഞ്ജിതിനെതിരെ വിമര്‍ശനം കടുക്കുന്നത്. ജയില്‍ സന്ദര്‍ശനത്തിന് മുന്‍കൂര്‍ അപേക്ഷ നല്കി അനുമതി വാങ്ങണമെന്ന് ആണ് നിയമം എന്നിരിക്കെ എങ്ങനെയാണ് സന്ദര്‍ശനം യാദൃശ്ചികമാകുന്നത് എന്നായിരുന്നു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ റെജിമോന് കുട്ടപ്പന് ചോദിക്കുന്നത്.
ഒന്നുകില്‍ രഞ്ജിത് നേരത്തേ അനുമതി വാങ്ങിച്ചിട്ടുണ്ടായിരിക്കാം എന്നും അല്ലെങ്കില്‍ രഞ്ജിത്തിനെ ജയില്‍ ഉദ്യോസ്ഥര്‍ വഴിവിട്ട് സഹായിച്ച് കാണുമെന്നുമാണ് റെജിമോന് കുട്ടപ്പന് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. വിഷയത്തില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ കുമാറും രംഗത്തെത്തി. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് സിനിമാവശ്യങ്ങളുമായി വരുമ്പോള്‍ പെട്ടന്ന് ഇന്നേ വരെ പോയിട്ടില്ലാത്ത കാക്കനാട് ജയിലില്‍ ഒന്ന് കേറാന്‍ സുഹൃത്തിനൊപ്പം തീരുമാനിക്കുക.

സൂപ്രണ്ടിനെ കണ്ട് പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുക. അപ്പോള്‍ അതുവഴി വന്ന ദിലീപിനെ കണ്ട് ഒന്ന് സംസാരിക്കുക. ഇതാണ് നിങ്ങ പറഞ്ഞ യാദൃച്ഛികത എന്നാണ് അരുണ്‍ കുമാര്‍ പറഞ്ഞത്. പ്രിയ രഞ്ജിത്, അന്ന് നിങ്ങള്‍ മലയാള സിനിമ സംവിധായകനായിരുന്നു. ഇടതുപക്ഷം വീണ്ടും വരുമെന്നോ ഈ കഥ ഇങ്ങനെ പരിണമിക്കുമെന്നോ നിങ്ങള്‍ക്ക് നിശ്ചയമില്ലായിരുന്നു. അധികാരമുള്ളവര്‍ക്കൊപ്പം നില്‍ക്കേണ്ടി വരുന്നതിന്റെ അവസ്ഥ മനസ്സിലാക്കാം. ന്യായീകരിച്ച് തള്ളി മറിക്കരുത്, എന്ന് പറഞ്ഞാണ് അരുണ്‍ കുമാര്‍ രഞ്ജിതിന്റെ നിലപാടിനെ വിമര്‍ശിക്കുന്നത്.

ശരിയാ. തുലാവര്‍ഷ രാത്രിയിലെ വഴിയാത്രയ്ക്കിടെ ജയില്‍ കണ്ടപ്പോള്‍ മംഗലശ്ശേരി നീലകണ്ഠന്റെ കൊട്ടാരമാണെന്ന് തെറ്റിദ്ധരിച്ചതാണെന്ന് പറഞ്ഞ് പരിഹസിച്ചാണ് മാധ്യമ പ്രവര്ത്തകന് കെ എ ഷാജി പറയുന്നത്. അകത്ത് കയറിയിട്ടും ജയിലാണെന്ന് മനസ്സിലായില്ല. ഇങ്ങളെ പ്രണ്ട് പേട്ടന് അകത്തുണ്ട്, കണ്ടിട്ട് പോകിന് എന്നാരോ പറഞ്ഞു. പോയി കണ്ടു. മീശ പിരിച്ച് ഒന്നു പേടിപ്പിക്കുകേം ചെയ്തു. അയിനാണ്, കെ എ ഷാജി ഫേസ്ബുക്കില്‍ പറഞ്ഞു. സമാനമായി നിരവധി പേരാണ് രഞ്ജിതിന്റെ വിശദീകരണത്തിനെതിരെ രംഗത്തെത്തിയത്.

ഐ എഫ് എഫ് കെ ഉദ്ഘാടന ചടങ്ങില്‍ അതിജീവിത പങ്കെടുത്തതിന് പിന്നാലെയാണ് രഞ്ജിതിന്റെ ഇരട്ട നിലപാട് ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയത്. ചടങ്ങിലേക്ക് പോരാട്ടത്തിന്റെ പെണ് പ്രതീകം എന്ന് വിശേഷിപ്പിച്ചാണ് രഞ്ജിത് അതിജീവിതയെ വേദിയിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ദിലീപ് കേസില്‍ അറസ്റ്റിലായ സമയത്ത് രഞ്ജിത് ജയിലില്‍ പോയ കണ്ട സംഭവം താരതമ്യപ്പെടുത്തി കാലത്തിന്റെ കാവ്യനീതിയെന്ന തരത്തില്‍ പലരും പറഞ്ഞിരുന്നു. എന്നാല്‍ ജയിലില്‍ ദിലീപിനെ കണ്ടത് യാദൃശ്ചികമായാണെന്ന് രഞ്ജിത് പറഞ്ഞിരുന്നു. ഒരു യാത്രയ്ക്കിടെ നടന് സുരേഷ് കൃഷ്ണ ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിനൊപ്പം പോയി എന്നാണ് രഞ്ജിത് പറഞ്ഞത്.

താന്‍ അന്ന് ദിലീപ് നിരപരാധിയാണെന്നൊന്നും പറഞ്ഞിട്ടില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തിരുന്നു. ദിലീപിന് വേണ്ടി താന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയില്‍ പങ്കെടുത്ത് വാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപിനോട് അധികം സംസാരിച്ചില്ലെന്നും സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് പത്ത് മിനുട്ട് സംസാരിച്ചെന്നും രഞ്ജിത് പറഞ്ഞിരുന്നു. 2017 ലാണ് ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞത്. രഞ്ജിതിനെ കൂടാതെ ജയറാം, സുരേഷ് കുമാര്‍, കൊല്ലം തുളസി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications