ജീവൻ അപകടത്തിൽ; എന്തെങ്കിലും സംഭവിച്ചാൽ കാഴ്ച്ച ഫിലിം ഫോറത്തിൽ അന്വേഷണം വേണമെന്ന് സനൽ കുമാർ ശശിധരൻ
തിരുവനന്തപുരം; തന്റേയും തന്റെ കുടുംബത്തിന്റേയും ജീവൻ അപകടത്തിലാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കാഴ്ച്ച ഫിലിം ഫോറം ഓഫീസിൽ അന്വേഷണങ്ങൾ നടത്തണമെന്ന് സനൽ കുമാർ പറഞ്ഞു. സനലും അംഗമായിരുന്ന കാഴ്ച്ച ഫിലിം ഫോറത്തിനെതിരെ ഗുരുതരമായ ആരോപണമാണ് സംവിധായകൻ ഉയർത്തുന്നത്. ഇക്കാര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതി ഫേസ്ബുക്കിൽ സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.

കഴ്ച ഫിലിം ഫോറത്തിൽ തന്റെ അനുവാദം ഇല്ലാതെ നിരവധി പേർ വന്ന് പോകുന്നുണ്ടെന്നും അവിടെ അനാശ്യാസ പ്രവർത്തനങ്ങൾ നടന്നിരുന്നതായി സംശയിക്കുന്നുണഅടെന്നുമാണ് സനലിന്റെ ആരോപണം. എന്തോ വലിയ ക്രൈം അവിടെ നടക്കുന്നുണ്ട്. തന്റെ സഹപ്രവർത്തകർ തന്നെയാണ് ഇത്തരം പ്രവൃത്തികൾക്ക് കൂട്ട് നിൽക്കുന്നതെന്നും സംവിധായകൻ ആരോപിച്ചു.

2019 മാർച്ച് 31 ന് കോഴിക്കോട് റോഡരികിൽ മരിച്ച നിലയിൽ കാണപ്പെട്ട ശാലു എന്ന ട്രാൻസ്ജെന്ററിന്റെ മരണത്തിലും സനൽ സംശയം പ്രകടിപ്പിച്ചു. മരണത്തിന് കുറച്ച് മുൻപ് ശാലു ഓഫീസിൽ വന്നിരുന്നുവെന്ന് സനൽ പറയുന്നു. മരണപ്പെടുമ്പോൾ ശാലുവിന്റെ ദേഹത്തുണ്ടായിരുന്ന പുതപ്പ് കാഴ്ച്ചയിലേതായിരുന്നുവെന്ന സംശയവും സനൽ പ്രകടിപ്പിച്ചു. ചില സംശയങ്ങൾ തോന്നി അന്വേഷിച്ചപ്പോൾ ബെഡ്‌ഷീറ്റ് മൃതദേഹത്തിൽ ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ആദ്യം ഇല്ലായിരുന്നു എന്നും പൊലീസ് അടുത്ത വീട്ടിൽ നിന്നെടുത്ത് പുതച്ചതാണ് എന്നുമാണ് പറഞ്ഞത്. പക്ഷേ മൃതദേഹം കാണപ്പെടുന്നത് പുതച്ച രീതിയിലല്ല ബെഡ്ഷീറ്റിൽ മൃതദേഹം തൂക്കിയെടുത്ത് കൊണ്ട് മതിലിനറ്റം ചേർത്ത് വെച്ച രീതിയിലാണ്. മാത്രമല്ല ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതും പുതപ്പിൽ മൃതദേഹം പൊതിഞ്ഞിട്ടുള്ള രീതിയിലാണ്-മൂടിയ രീതിയിലല്ല. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ അദ്ദേഹം പിന്നീട് വിളിച്ചപ്പോൾ ബന്ധപ്പെട്ടവർ സംസാരിക്കാൻ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു എന്നും സനൽ പറഞ്ഞു.

ഷാലുവിന്റെ മൃതദേഹത്തിലെ ബെഡ്ഷീറ്റ് കാഴ്ചയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് ആണെങ്കിൽ അത് എങ്ങനെയാണ് കോഴിക്കോട് നിന്നും കണ്ടെത്തിയ മൃതദേഹത്തിൽ എത്തിയത് എന്ന് അന്വേഷിക്കേണ്ടിരിക്കുന്നു. മൃതദേഹം കിടക്കുന്ന ചിത്രത്തിൽ നിന്നും മനസിലാവുന്നത് മറ്റെവിടെയോ വെച്ച് കൊലചെയ്ത ശേഷം ബെഡ് ഷീറ്റ് പൊതിഞ്ഞ് ആളൊഴിഞ്ഞ വഴിയിൽ ഒതുക്കി വെച്ച രീതിയിലാണ്.
കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കാഴ്ചയുടെ സ്പേസിൽ ക്രൈം നടക്കുന്നുവെന്ന സംശയത്തിന്റെ പേരിൽ താൻ എക്സിക്യൂട്ടിവിൽ നിന്ന് രാജിവെച്ച് കൊണ്ട് മെയിൽ അയക്കുകയും സ്വന്തം സാധനങ്ങൾ അവിടെ നിന്ന് എടുത്ത് മാറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാഴ്ച ചലചിത്രവേദി അടച്ച് പൂട്ടാനും ആ സ്പേസ് ഒഴിയാനുമാണ് എക്സിക്യൂട്ടീവിന്റെ തിരുമാനം. താൻ സംശയിക്കുന്നത് പോലുള്ള കാര്യങ്ങൾ അവിടെ നടന്നിട്ടുണ്ടെങ്കിൽ ആ സ്പേസ് വിട്ടൊഴിയുന്നത് തെളിവ് നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കാരണമാകുന്നതിനാൽ പെട്ടെന്ന് തന്നെ അന്വേഷണം വേണമെന്നും സനൽ കുമാർ പറയുന്നു.
Recommended Video

അതേസമയമ പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടാൻ താത്പര്യമില്ലെന്നും സനൽ കുമാർ വ്യക്തമാക്കി. എന്തും ചെയ്യാൻ കെൽപുള്ള ഒരു മാഫിയയ്ക്കുള്ളിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. എന്റെ മാനത്തിന്റെ വില വെച്ച് മറ്റുചിലർക്കായി പേശിനോക്കാൻ ഞാൻ കൂട്ടുനിൽക്കാത്തതുകൊണ്ട് കാഴ്ച ചലച്ചിത്രവേദിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ എന്തോ ഒന്ന് എന്റെ നേരെ ഇന്നല്ലെങ്കിൽ നാളെ വരും എന്ന് എനിക്കുറപ്പായിരുന്നു. എന്താണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് അറിയില്ല. എന്തുതന്നെയായാലും അതിനു പിന്നിൽ കരുതുന്നതിനേക്കാൾ വലിയ കാര്യങ്ങളുണ്ട്. അതുകൊണ്ട് ഒന്നും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. എന്തെങ്കിലും അറിവു കിട്ടിയാൽ എന്നോട് പറയുക. എന്റെ മരണം സംഭവിച്ചാൽ അന്വേഷണം നടത്താൻ ശബ്ദമുയർത്തുക. മാനാപമാനങ്ങൾ എനിക്ക് വിഷയമല്ല. പക്ഷേ ഇത് എന്റെ മാനത്തിന്റെ വിഷയമല്ല. നമ്മുടെ സമൂഹത്തെ ദ്രവിപ്പിച്ച് ഇല്ലാതാക്കുന്ന ഒരു വലിയ ദുരന്തത്തെ ചെറുത്തു തോൽപിക്കുന്നതിന്റെ വിഷയമാണ്, സനൽ കുമാർ പറഞ്ഞു.












Click it and Unblock the Notifications