കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ക്രിമിനല്‍ ബുദ്ധിക്ക് മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ; പിതൃശൂന്യത എന്നു വിളിക്കും: വിനയന്‍

Google Oneindia Malayalam News

കൊച്ചി: തന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെതിരെ പ്രചരിക്കുന്ന വ്യാജ പ്രചരണത്തിനെതിരെ സംവിധായകന്‍ വിനയന്‍ രംഗത്തെത്തി. സിനിമ പരാജയമാണെന്നാണ് കേരള പ്രൊഡ്യൂസേഴ്‌സ് എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ പേജില്‍ ആരോപിക്കുന്നത്. എന്നാല്‍ കേരളത്തിലെ നിര്‍മ്മാതാക്കള്‍ക്ക് ഇങ്ങനെ ഒരു പേജില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞുവെന്ന് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഈ ക്രിമിനല്‍ ബുദ്ധിക്ക് മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ നേരിട്ട് തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ അന്നും വിനയന്‍ ചോദിക്കുന്നു. വിനയന്റെ വാക്കുകളിലേക്ക്....

1

രണ്ടു ദിവസം മുന്‍പ് മുതല്‍ ഇങ്ങനൊരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദര്‍ശനം തുടരുന്ന പത്തൊന്‍പതാം നുറ്റാണ്ട് ഫ്‌ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു ളഫേസ്ബുക്ക് പേജ് പ്രൊഡ്യൂസേഴ്‌സിനില്ല.

2

പ്രവാസികള്‍ക്കുമേല്‍ കുവൈത്ത് പിടി മുറക്കുന്നു: ഇക്കാര്യം ചെയ്തില്ലെങ്കില്‍ അറസ്റ്റും നാടുകടത്തലുംപ്രവാസികള്‍ക്കുമേല്‍ കുവൈത്ത് പിടി മുറക്കുന്നു: ഇക്കാര്യം ചെയ്തില്ലെങ്കില്‍ അറസ്റ്റും നാടുകടത്തലും

ഈ വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോള്‍ സംസാരിച്ച പ്രൊഡ്യൂസേഴ്‌സ് പ്രസിഡന്റ് ശ്രി രന്‍ജിത്ത് പറഞ്ഞത്.. ഏതായാലും നല്ലോരു സിനിമയേ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ..

3

അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അര്‍ഹനാണ്.. നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം- വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

4

അതേസമയം, ചിത്രം പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രതീക്ഷിച്ചതിലും അപ്പുറമായി പത്തൊമ്പതാം നൂറ്റാണ്ട് പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നുണ്ടെന്ന് വിനയന്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമ മേഖലയിലുള്ളവര്‍ തന്നെ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

5

രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കാലത്തെ സത്യസന്ധമായി പുനരാവിഷ്‌ക്കരിക്കുന്നത് വലിയ വെല്ലുവിളിയാണ് വിനയന്‍ ഏറ്റെടുത്തതെന്നാണ് സംവിധായകന്‍ വി എ ശ്രികുമാര്‍ കുറിച്ചത്. ചരിത്രരേഖകള്‍ വളരെ കുറവായതിനാല്‍ തിരക്കഥ എഴുതിയ സംവിധായകന്‍ വിനയന്‍ ഭാവനയെ നീതിപൂര്‍വ്വം വിനിയോഗിച്ചിട്ടുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന പോരാളി എക്കാലത്തും ആവേശമാണ്. ജാതി- പുരുഷ മേലാളത്തം കൊണ്ടാടിയ ദുരാചാരങ്ങളെ ചിത്രം തുറന്നു കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

6

ജോഡോ യാത്രയില്‍ സവര്‍ക്കര്‍; സംഘിയെയും സേവാഗിനെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയെന്ന് പിവി അന്‍വര്‍ജോഡോ യാത്രയില്‍ സവര്‍ക്കര്‍; സംഘിയെയും സേവാഗിനെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയെന്ന് പിവി അന്‍വര്‍

സ്ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ് മുലക്കരത്തിന് എതിരെ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാകു. വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായതില്‍ സന്തോഷം.

7

ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിര്‍മ്മാതാവ് ഗോകുലം ഗോപാലന് അഭിനന്ദനം. നായകന്‍ സിജു വിത്സന്‍ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി. പിന്നെ ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നല്‍കിയ അനുഭവം മറക്കാനാകില്ല- ഈ യുദ്ധം ടീം വിനയന്‍ ജയിച്ചു- ശ്രികുമാര്‍ കുറിച്ചു.

ആ ശബ്ദം സുരേന്ദ്രന്റേത് തന്നെ; ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രന് കുരുക്ക് മുറുകുന്നുആ ശബ്ദം സുരേന്ദ്രന്റേത് തന്നെ; ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രന് കുരുക്ക് മുറുകുന്നു

English summary
Director Vinayan against fake Facebook post circulating about Pathonpatham Noottandu movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X