ഓഖിയുടേത് അപ്രതീക്ഷിത വരവല്ല, നേരത്തേ മുന്നറിയിപ്പ് ലഭിച്ചു... സംഭവിച്ചത് ഗുരുതര വീഴ്ച

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഓഖി ചുഴലിക്കാറ്റ്, വീഴ്ച പറ്റിയത് ആര്‍ക്ക്? | Oneindia Malayalam

  തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിതമായി എത്തിയതല്ലെന്നു വിവരം. നേരത്തേ തന്നെ ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ദുരന്ത നിവാരണ അതോറിറ്റിക്കു സംഭവിച്ച വീഴ്ചയാണ് വലിയ നാശനഷ്ടങ്ങളിലേക്ക് നയിച്ചത്.

  ഓഖി ലക്ഷദ്വീപിലേക്ക്... 100 കിമി വരെ കാറ്റടിക്കാന്‍ സാധ്യത, കനത്ത മഴ തുടരും, 100 ഓളം പേരെ കാണാതായി

  ചുഴലിക്കാറ്റിനെക്കുറിച്ച് തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആരോപിച്ച് മല്‍സ്യബന്ധന തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ദുരന്ത നിവാരണ അതോറിറ്റി ഒരാഴ്ച മുമ്പ് തന്നെ ചുഴലിക്കാറ്റിനെക്കുറിച്ച് വിവരം ലഭിച്ചുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.

  29ന് ഫാക്‌സ് ലഭിച്ചു

  29ന് ഫാക്‌സ് ലഭിച്ചു

  ദേശീയ സമുദ്ര വിവര കേന്ദ്രത്തില്‍ നിന്നാണ് ദുരന്ത നിവാരണ അതോറിറ്റിക്കു ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. 29ന് ഉച്ചയ്ക്ക് 2.30ന് ഫാക്‌സ് വഴി ഇക്കാര്യം ദുരന്ത നിവാരണ അതോറ്റിയെ അറിയിച്ചിരുന്നതായി കണ്ടെത്തി.
  എന്നാല്‍ ഈ വിവരം ഫിഷറീസിനെയോ പോലീസിനേയോ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കാതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്.

  മന്ത്രി പോലുമറിഞ്ഞില്ല

  മന്ത്രി പോലുമറിഞ്ഞില്ല

  ഓഖിയുടെ വരവിനെക്കുറിച്ച് നേരത്തേ തന്നെ ദുരന്ത നിവാരണ അതോറിറ്റി അറിഞ്ഞിട്ടും കേരളത്തിലെ റവന്യു മന്ത്രിയടക്കമുള്ളവര്‍ വിവരമറിഞ്ഞത് വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു. തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതാവട്ടെ ഉച്ചയ്ക്ക് 12 മണിക്കും. ചുഴലിക്കാറ്റും പേമാരിയും വന്‍ തിരമാലകളും ഉണ്ടാവുമെന്ന ഒരു മുന്നറിയിപ്പ് പോലും തങ്ങള്‍ക്കു ലഭിച്ചില്ലെന്നാണ് മല്‍സ്യബന്ധന തൊഴിലാളികള്‍ പറയുന്നത്.

  ന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി മാറി

  ന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി മാറി

  മല്‍സ്യതൊഴിലാളികളുടെ പറയുന്ന കാര്യം പ്രായോഗികമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാവിലെ 11 മണിയോടെയാണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയത്. ന്യൂനമര്‍ദ്ദം സാധാരമാണ്. അപൂര്‍വ്വമായി മാത്രമേ ഇവ കൊടുങ്ങാറ്റായി മാറാറുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
  ഇവ കൂടാതെ പ്രഭവകേന്ദ്രം തീരത്തിന് 70കിമി മാത്രം അകലെയായതും തിരിച്ചടിയായി. ലങ്കയുടെ പടിഞ്ഞാറ് ഭാഗത്തേക്കു കാറ്റ് നീങ്ങുമെന്നായിരുന്നു വ്യാഴാഴ്ച രാവിലെ വരെയുള്ള നിഗമനം. പക്ഷെ അപ്രതീക്ഷിതമായി ഇത് വടക്കന്‍ ദിശയിലേക്ക് മാറുകയായിരുന്നു.

  അധികൃതരുടെ അനാസ്ഥയെന്ന് മല്‍സ്യ തൊഴിലാളികള്‍

  അധികൃതരുടെ അനാസ്ഥയെന്ന് മല്‍സ്യ തൊഴിലാളികള്‍

  അധികൃതരുടെ കടുത്ത അനാസ്ഥയാണ് തങ്ങളെ അപകടത്തിലാക്കിയതെന്നാണ് മല്‍സ്യബന്ധന തൊഴിലാളികളുടെ ആരോപണം. വിദേശ രാജ്യങ്ങള്‍ പലതും കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന ഈ കാലത്ത് ഇത്തരമൊരു വീഴ്ച അധികൃതര്‍ക്കു സംഭവിച്ചത് കടുത്ത അനാസ്ഥ കൊണ്ടാണെന്നും മല്‍സ്യ ബന്ധന തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

  നാലു വര്‍ഷത്തിനിടെ ആദ്യം

  നാലു വര്‍ഷത്തിനിടെ ആദ്യം

  കേരളത്തിന്റെ തീരങ്ങളില്‍ സപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ സാധാരണയായി ന്യൂനമര്‍ദ്ദം രൂപപ്പെടാറുണ്ട്. എന്നാല്‍ നാലു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും അടുത്തെത്തുന്നതെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്.
  ചൊവ്വാഴ്ച രാത്രി കന്യാകുമാരിക്കു തെക്ക് 120 കിലോമീറ്റര്‍ അകലെയെത്തിയപ്പോഴണ് ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചത്. തുടര്‍ന്ന് മഴയും ഓഖി ചുഴലിക്കാറ്റിന്റെ സാന്നിധ്യവും സ്ഥിരീകരിക്കുകയായിരുന്നുവെന്നു കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Disaster management authority fails to inform about Okhi cyclone

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്