• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അരക്കോടി രൂപ വീട്ടില്‍; എളുപ്പമല്ല കെഎം ഷാജിയുടെ കാര്യം... വിശദീകരണത്തില്‍ ആശയക്കുഴപ്പം, ഉത്തരം വേണം

കോഴിക്കോട്: അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ വീട്ടില്‍ നടന്ന പരിശോധന നടത്തിയ വിജിലന്‍സ് പിടിച്ചെടുത്തത് അരക്കോടി രൂപയാണ്. ഇത് കൂടാതെ 72 രേഖകളും വിദേശ കറന്‍സികളും കണ്ടെത്തിയിട്ടുണ്ട്.

മനോരമ വാര്‍ത്ത ശുദ്ധ അസംബന്ധം; വടകരയില്‍ തോല്‍ക്കുമെന്ന് വിലയിരുത്തലില്ല... പത്രക്കുറിപ്പിറക്കി സിപിഎം

ആര്യാടന്‍ ഷൗക്കത്തിന് എട്ടിന്റെ പണികൊടുത്ത് കോണ്‍ഗ്രസ്; വിവി പ്രകാശ് വീണ്ടും ഡിസിസി അധ്യക്ഷന്‍?

ഇതിനെല്ലാം ഷാജി ചില വിശദീകരണങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ ആ വിശദീകരണങ്ങള്‍ എല്ലാം നിലനില്‍ക്കുന്നതാണോ എന്നത് പരമപ്രധാനമായ ചോദ്യമാണ്. ആ അമ്പത് ലക്ഷത്തിന്റെ കാര്യത്തില്‍ ഷാജിയുടെ വിശദീകരണം ചോദ്യം ചെയ്യപ്പെടുകയാണ്. പരിശോധിക്കാം...

കണ്ണൂരിലെ വീട്ടില്‍

കണ്ണൂരിലെ വീട്ടില്‍

കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് അരക്കോടി രൂപ വിജിലന്‍സ് പിടിച്ചെടുത്തത്. ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലും പരിശോധന നടന്നിരുന്നു. മണിക്കൂറുകള്‍ക്കൊടുവിലാണ് പരിശോധന പൂര്‍ത്തിയാതത്.

രേഖയുണ്ടെന്ന്

രേഖയുണ്ടെന്ന്

വീട്ടില്‍ സൂക്ഷിച്ച പണത്തിന് രേഖയുണ്ട് എന്നാണ് ഷാജിയുടെ വാദം. ബന്ധുവിന്റെ സ്ഥലക്കച്ചവടത്തിന് വേണ്ടിയുള്ള പണമാണെന്നും പറയുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കുമെന്നും അവകാശവാദമുണ്ട്.

അമ്പത് ലക്ഷം എങ്ങനെ

അമ്പത് ലക്ഷം എങ്ങനെ

അതെങ്ങനെ ശരിയാകും എന്നതാണ് നിര്‍ണായക ചോദ്യം. എന്ത് ഇടപാടാണെങ്കിലും രണ്ട് ലക്ഷത്തിന് മുകളില്‍ ഉള്ള കൈമാറ്റങ്ങള്‍ എല്ലാം ബാങ്ക് മുഖേന മാത്രമേ നടത്താവൂ എന്നാണ് ചട്ടം. ബന്ധുവിന്റെ സ്ഥലമിടപാടിന് വേണ്ടിയെങ്കില്‍ തന്നേയും നിയമലംഘനത്തിന് ഷാജി കൂട്ടു നില്‍ക്കുകയായിരുന്നോ എന്നാണ് ചോദ്യം.

എന്തിന് ഇത്ര സമയം

എന്തിന് ഇത്ര സമയം

എല്ലാ രേഖകളും ഉള്ള പണം ആയതിനാല്‍ ആണ് വീട്ടില്‍ സൂക്ഷിച്ചത് എന്നാണ് ഷാജിയുടെ മറ്റൊരു വിശദീകരണം. അങ്ങനെയെങ്കില്‍ ആ രേഖകള്‍ ഹാജരാക്കാന്‍ എന്തിനാണ് ഇത്രയധികം സമയം എന്ന ചോദ്യവും ഉയരുന്നു. ഇത്തരത്തില്‍ പണം സൂക്ഷിക്കുമ്പോള്‍ ആ രേഖകളും കൈയ്യില്‍ സൂക്ഷിക്കേണ്ടതായിരുന്നില്ലേ.

വിദേശ കറന്‍സികള്‍

വിദേശ കറന്‍സികള്‍

ഷാജിയുടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് കുട്ടികളുടെ ശേഖരം ആണെന്നാണ് വിശദീകരണം. എത്ര മൂല്യം വരുന്ന വിദേശ കറന്‍സികളാണ് പിടിച്ചെടുത്തത് എന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടില്ല. അത് വലിയ തുകയുടേതാണെങ്കില്‍ കുട്ടികളുടെ ശേഖരം എന്ന് പറഞ്ഞ് ഷാജിയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ആവില്ല.

ആകെ പ്രശ്‌നങ്ങള്‍

ആകെ പ്രശ്‌നങ്ങള്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെഎം ഷാജിയ്‌ക്കെതിരെ വിജിലന്‍സിന് ഒരുപാട് തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. വരവിന്റെ എത്രയോ ഇരട്ടിയാണ് ഷാജിയുടെ ഇക്കാലയളവിലെ ചെലവുകള്‍ എന്നത് തന്നെയാണ് പ്രധാന തെളിവ്. വീട് നിര്‍മാണത്തിലും നിയമലംഘനമുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്ലസ് ടു കോഴ കേസ്

പ്ലസ് ടു കോഴ കേസ്

കെഎം ഷാജിയ്‌ക്കെതിരെ പ്ലസ് ടു കോഴ കേസും നിലനില്‍ക്കുന്നുണ്ട്. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കോഴ വാങ്ങി എന്നാണ് കേസ്. പ്രാദേശിക മുസ്ലീം ലീഗ് നേതൃത്വം തന്നെ ആയിരുന്നു ഈ ആരോപണം ആദ്യം ഉന്നയിച്ചത്.

വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന്റെ അടിവേരിളക്കും; പ്രശ്‌നങ്ങള്‍ അതീവ ഗുരുതരം... കൈകഴുകാനാകാതെ നേതാക്കള്‍

സിപിഎമ്മിന് ഏഴ് സീറ്റ് കുറയും, കോണ്‍ഗ്രസിന് 11 സീറ്റ് കൂടും; ലീഗിന് സീറ്റ് കൂടില്ല... ഭരണത്തുടര്‍ച്ച പ്രവചനം

cmsvideo
  രൂക്ഷവിമർശനവുമായി ചെന്നിത്തല | Ramesh | KT Jaleel | Oneindia Malayalam
  കെ.എം ഷാജി
  Know all about
  കെ.എം ഷാജി

  English summary
  Disproportionate asset case: KM Shaji should give answer to these questions on the 50 lakh rupees found from his house
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X