ഇടത് മുന്നണിയിൽ സ്വാതന്ത്ര്യമില്ല, അസംതൃപ്തർക്ക് സ്വാഗതം; ഐഎൻഎല്ലിലെ ഭിന്നത മുതലെടുക്കാൻ ലീഗ്
പാര്‍ട്ടിയിലെ അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ചുകൊണ്ട് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് നയം വ്യക്തമാക്കിയിരിക്കുന്നത്
കോഴിക്കോട്: ഐഎൻഎല്ലിലെ ഭിന്നത മുതലെടുക്കാൻ മുസ്ലിം ലീഗ് കരുക്കൾ നീക്കി തുടങ്ങി. ഐഎൻഎല്ലിലെ നേതൃയോഗത്തിനിടെ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ലീഗിന്റെ പുതിയ നീക്കം. പാര്‍ട്ടിയിലെ അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ചുകൊണ്ട് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് നയം വ്യക്തമാക്കിയിരിക്കുന്നത്.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
ഇടതു മുന്നണിയില്‍ ഐഎന്‍എല്ലിന് സ്വാതന്ത്ര്യമില്ലെന്നും പാര്‍ട്ടിയിലെ അസംതൃപ്തരെ സ്വീകരിക്കാന്‍ ലീഗ് തയ്യാറാണ് എന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഐഎല്ലിന് മന്ത്രിസ്ഥാനം വരെ നൽകി ലീഗിനെ സമ്മർദ്ദത്തിലാക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎമ്മിനും ഇടതുമുന്നണിക്കും സാധിച്ചിരുന്നു.
എന്നാല്‍ ഐഎന്‍എല്ലിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ കേറി തങ്ങള്‍ ഒന്നും പറയാന്‍ ഇല്ലെന്നായിരുന്നു ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞത്. എന്തെങ്കിലും പറഞ്ഞു പോയാല്‍ അത് ലീഗ് ഉണ്ടാക്കിയതാണെന്ന് പറയുമെന്നും മജീദ് പറഞ്ഞു. ഐഎല്‍എല്ലിന്‍ കുറച്ച് മാസങ്ങളായി പ്രശ്‌നങ്ങള്‍ നടക്കുകയാണ്. അതില്‍ സാമ്പത്തികവും അധികാര പ്രശ്‌നങ്ങളും ഉണ്ടാവും. അപവാദമായ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അതെല്ലാം പാര്‍ട്ടിക്കകത്ത് തന്നെ തീര്‍ക്കേണ്ടതാണ് എന്നും കെപിഎ മജീദ് പറഞ്ഞു.
കൊച്ചിയിൽ നടന്ന ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലായിരുന്നു നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട് ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. സംസ്ഥാന പ്രസിഡന്‍റ് എപി അബ്ദുള്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഭാഗങ്ങള്‍ തമ്മിലാണ് കൊച്ചിയില്‍ യോഗം ചേര്‍ന്ന ഹോട്ടലിന് മുന്നില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്. നേതാക്കള്‍ എത്തിയ വാഹനങ്ങള്‍ക്ക് നേരേയും ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെ യോഗം പിരിച്ച് വിട്ടതായി അറിയിച്ച് സംസ്ഥാന പ്രസിഡന്‍റ് എപി അബ്ദുള്‍ വഹാബ് രംഗത്ത് എത്തി.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications