ജില്ലാ ആശുപത്രിയെ വെല്ലുന്ന താലൂക്ക് ആശുപത്രി ഇടുപ്പ് മാറ്റിവെക്കല്‍ വിജയകരം

  • Posted By: Desk
Subscribe to Oneindia Malayalam

ഇടുക്കി :ഇനിയൊരിക്കലും നിവര്‍ന്ന് നടക്കാനാവില്ലെന്ന്് കരുതിയിടത്താണ് അടിമാലി സര്‍ക്കാര്‍ ആശുപത്രിയും ആശുപത്രി ജീവനക്കാരും മുപ്പത്തിയാറുകാരിയായ സുധക്ക്് പുതുജീവന്‍ പകര്‍ന്നത്.ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ കാന്തല്ലൂര്‍ സ്വദേശിനി സുധ പുതിയ ജീവിതത്തിലേക്ക് കഴിഞ്ഞ ദിവസം മുതല്‍ പതിയെ പിച്ചവച്ചു തുടങ്ങി.

സുധയുടെ ജീവിതത്തിന് പുതിയൊരു പ്രകാശം പകര്‍ന്നതിനൊപ്പം പരാധീനതകള്‍ക്കു നടുവിലും ചരിത്രം കുറിച്ച് ജില്ലയില്‍ ആദ്യമായി ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന സര്‍ക്കാര്‍ ആശുപത്രിയെന്ന ഖ്യാതി അടിമാലി സര്‍ക്കാര്‍ ആശുപത്രി സ്വന്തമാക്കി.ഇടുപ്പ് അസ്ഥിക്കുണ്ടായ തേയ്മാനത്തെ തുടര്‍ന്ന്് സുധ കിടപ്പിലാകുകയായിരുന്നു.ഏറെനാളായുള്ള ചികത്സക്കുശേഷമാണ് സുധയും കുടുംബവും അടിമാലി താലൂക്കാശുപത്രിയിലെ അസ്ഥിരോഗ ചിക്തസാവിഭാഗം മേധാവിയായ ഡോ.ഫിനിക്സിനെ കാണുന്നത്.

pelvis surgery sudha

ഏതാനും ദിവസത്തെ നിരീക്ഷണത്തിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച സുധയെ ഡോ ഫിനിക്സും സംഘവും ശസ്ത്രക്രിയക്കുവിധേയയാക്കി.രാവിലെ ആറിനാരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് നാല് വരെ നീണ്ടു.ശസ്ത്രക്രിയ പൂര്‍ണ്ണവിജയമായതോടെ സുധക്ക് ഡോ ഫിനിക്സും സംഘവും പുതുജന്മം നല്‍കി.ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന സുധക്ക് അടുത്തദിവസം തന്നെ ആശുപത്രി വിടാനാകും.വാക്കറിന്റെ സഹായത്തോടെ സുധ ആശുപത്രി മുറിക്കുള്ളില്‍ തന്റെ രണ്ടാം ജന്മത്തിലേക്ക് നടന്നു തുടങ്ങിയിട്ടുണ്ട്.ഇനിയൊരിക്കലും നിവര്‍ന്നു നടക്കില്ലെന്ന് കരുതിയ സുധക്ക് നടക്കാന്‍ ത്രാണി ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍ ഒന്നടങ്കം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
taluk hospital in idukki successfully did pelvis operation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്