'എനിക്ക് ആന മയില്‍ ഒട്ടകമാണ്'; സായി കൃഷ്ണയ്ക്ക് ദിയ കൃഷ്ണ കേസിലെ പ്രതി വിനീതയുടെ ഭീഷണി: തെളിവ് പുറത്ത്
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ട് പ്രതികള്‍ മണിക്കൂറുകള്‍ക്ക് അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങിയിരിക്കുകയാണ്. വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി കീഴടങ്ങിയത്. രണ്ടുപേരുടേയും മുന്‍കൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പൊലീസ് തള്ളിയിരുന്നു. ഇതിന് ഇടയില്‍ തന്നെയാണ് വിനീത തനിക്കെതിരെ ഉയർത്തിയ ഭീഷണിയെ കുറിച്ച് വെളിപ്പെടുത്തി വ്ളോഗർ സായി കൃഷ്ണയും രംഗത്ത് വരുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകള്‍ പുറത്ത് വന്ന സമയത്ത് വിനീതയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ഒരു മെസേജ് അയച്ചിരുന്നു. ജൂണ്‍ മാസം പത്താംതിയതി ആണ് ആദ്യ മെസേജ് അയക്കുന്നത്. പതിനാലാം തിയതിയാണ് ഇങ്ങോട്ട് മറുപടി ലഭിക്കുന്നത്. ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട പരാതിയില്‍ പറയുന്ന ആള് തന്നെയാണോ ഇതെന്ന് ചോദിച്ചപ്പോള്‍ അവർ അതേയെന്ന് പറഞ്ഞു. ഒന്നുമില്ല, ആ വിഷയം വലിയ തോതില്‍ ചർച്ച ആയിരുന്ന സമയത്ത് നിങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതാണെന്ന് പറഞ്ഞപ്പോള്‍ ഒക്കെ എന്നും പറഞ്ഞ് അവരും പോയി.

കേസൊക്കെ ആയതോടെ ഞാന്‍ അത് വിട്ടു. അവർ തന്നെ ഒളിവിലായിരുന്നു. അതായത് ജാമ്യാപേക്ഷയും കൊടുത്ത് ഒളിച്ച് താമസിക്കുകയായിരുന്നു. ആ ഒരു വിഷയം വന്നപ്പോള്‍ രണ്ട് വശവും അറിയുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ബന്ധപ്പെട്ടത്. അങ്ങനെയിരിക്കെ ഈ കഴിഞ്ഞ ദിവസം എന്റെ വീഡിയോയുടെ ഒരു ലിങ്ക് എനിക്ക് ഇട്ട് തന്നിട്ട് ഇവരുടെ ഒരു മെസേജ് വന്നു.
'എന്റെ ഫോട്ടോയോ/അല്ലെങ്കിൽ ശബ്ദമോ ഉപയോഗിച്ച് എന്റെ സമ്മതമില്ലാതെ നിങ്ങൾ ഒരു കണ്ടന്റ് പോസ്റ്റ് ചെയ്തതായി എന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്റെ ചിത്രമോ, ശബ്ദമോ, എന്റെ ഐഡന്റിറ്റിയുടെ ഏതെങ്കിലും ഭാഗമോ നിങ്ങളുടെ കണ്ടന്റില്‍ ഉപയോഗിക്കാൻ ഞാൻ അനുമതി നൽകുന്നില്ല. താങ്കളുടെ ഉള്ളടം മാനസികമായും വൈകാരികമായും അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. അത് ഉടൻ തന്നെ നീക്കം ചെയ്യാന്‍ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നീക്കം ചെയ്തില്ലെങ്കിൽ, സൈബർ നിയമങ്ങൾ പ്രകാരം നിയമനടപടി സ്വീകരിക്കാനും ഉപദ്രവത്തിനും ലൈംഗിക പീഡനത്തിനും റിപ്പോർട്ട് ചെയ്യാനും ഞാൻ നിർബന്ധിതനാകും. നിങ്ങൾ ഇത് മനസ്സിലാക്കുകയും ഗൗരവമായി എടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു'- എന്നായിരുന്നു അവരുടെ മെസേജെന്നും സായി കൃഷ്ണ വ്യക്തമാക്കുന്നു.
ഇവരുടെയൊക്കെ ധൈര്യം എന്താണെന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഒരു സ്ഥാപനത്തില്‍ ജോലിക്ക് പോയി നിന്ന്, അവിടെ നിന്നും വലിയ തോതില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വലിയ ആരോപണം വരികയും അത് കേസായി നില്‍ക്കുകയും ചെയ്യുകയാണ്. ആ കേസില്‍ അന്വേഷണ സംഘത്തിന്റെ മുമ്പാകെ പോയി നിന്ന് മൊഴി കൊടുക്കാന്‍ പോലും പറ്റാത്ത ഇവരാണ് എന്നെ ഭീഷണിപ്പെടുത്തി മെസേജ് അയക്കുന്നത്. എനിക്ക് ആന മയില്‍ ഒട്ടകം എന്നേ പറയാനുള്ളു.
നിങ്ങള്‍ എനിക്കെതിരെ കേസ് കൊടുത്തോളു.. അത് ഞാന്‍ നോക്കികോളാം. പക്ഷെ എന്നെ ഭീഷണിപ്പെടുത്തിയതിന് എനിക്കും ഒരു കേസ് കൊടുക്കാവുന്നതാണെന്ന മറുപടി ഞാന്‍ അവർക്ക് നല്കി. എനിക്ക് ഈ വീഡിയോ കിട്ടിയിട്ടുള്ളത് ദിയ കൃഷ്ണയുടെ അമ്മയുടെ പ്രൊഫൈലില്‍ നിന്നാണ്. മാത്രവുമല്ല അവർ ചെയ്ത തെറ്റുകള്‍ അതില്‍ ക്ലിയറായി ഏറ്റുപറയുന്നുമുണ്ട്. ഈ ക്ലിപ്പുകള്‍ എല്ലാം വാർത്തയിലും വന്നിട്ടുണ്ട്. അല്ലാതെ ഞാന്‍ എവിടേയും പോയി ആരും അറിയാതെ എടുത്ത വീഡിയോ ഒന്നും അല്ല.
അല്ലെങ്കില്‍ ഈ രാജ്യത്തിന് വേണ്ടി നന്മ ചെയ്ത വിനീതയെ അപമാനിച്ചിട്ടുമില്ല. ഒരു തട്ടിപ്പ് കേസില്‍ ഇപ്പോഴും പ്രതിയെന്ന് പറയപ്പെടുന്ന ഇവരാണ് മാനനഷ്ടത്തിന്റെ പേരില്‍ കേസ് കൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. ഒരു പത്ത് കോടിയുടെ കേസ് കൊടുക്കട്ടെ. അതിലൊന്നും എനിക്ക് യാതൊരു പേടിയും ഇല്ലെന്നും സായി കൂട്ടിച്ചേർക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications