അംബാനിയുടെ മൂന്ന് മക്കളും റിലയന്‍സ് ഡയറക്ടർ ബോർഡില്‍: ശമ്പളം എത്രയെന്ന് അറിയുമോ? പിതാവിനെപ്പോലെ
മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ വ്യവസായിയിടാണ് മുകേഷ് അംബാനി. അടുത്തിടെ തന്റെ മക്കളേയും അംബാനി സ്വന്തം കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ഡയറക്ടർ ബോർഡ് അംഗങ്ങളായി നിയമിച്ചിരുന്നു. ഇരട്ടക്കുട്ടികളായ ആകാശ്, ഇഷ എന്നിവരും മൂത്ത മകന്‍ ആനന്ദുമാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായത്.
എന്നാല്‍ മൂന്ന് പേർക്കും ശമ്പളമൊന്നും നല്‍കില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. ബോർഡ്, കമ്മിറ്റി മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനുള്ള ഫീസ് മാത്രമേ നൽകൂ. മക്കളുടെ നിയമനത്തിന് ഷെയർഹോൾഡറുടെ അനുമതി തേടുന്ന പ്രമേയത്തിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും 2020 - 21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനിയില്‍ നിന്ന് ശമ്പളം വാങ്ങാറില്ല. എന്നാല്‍ മുകേഷ് അംബാനിയുടെ ബന്ധുക്കളായ നിഖിലും ഹിതലും ഉൾപ്പെടെയുള്ള മറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് ശമ്പളവും പെർക്വിസൈറ്റുകളും അലവൻസുകളും കമ്മീഷനുകളും കൃത്യമായി നൽകുന്നു.
2014ൽ അംബാനിയുടെ ഭാര്യ നിതയെ കമ്പനി ബോർഡിലേക്ക് നിയമിച്ചതിന് സമാനമാണ് മൂവരുടെയും നിയമന വ്യവസ്ഥകൾ. കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ നിത 6 ലക്ഷം രൂപ സിറ്റിംഗ് ഫീസും 2 കോടി രൂപ കമ്മീഷനും നേടി. തന്റെ മൂന്ന് മക്കളേയും റിലയൻസിന്റെ ഡയറക്ടർ ബോർഡിൽ (BoD) ഉൾപ്പെടുത്തുമെന്ന് 66 കാരനായ അംബാനി കഴിഞ്ഞ മാസം കമ്പനിയുടെ വാർഷിക ഓഹരി ഉടമകളുടെ യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
അടുത്ത തലമുറയെ നയിക്കാനുള്ളവരെ പരിചരിക്കുന്നതിലും ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് താൻ അഞ്ച് വർഷം കൂടി കമ്പനിയുടെ ചെയർമാനും സിഇഒയും ആയി തുടരുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. "ബോർഡിന്റെയോ കമ്മിറ്റികളുടെയോ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനോ ബോർഡ് തീരുമാനിക്കുന്ന മറ്റേതെങ്കിലും മീറ്റിംഗുകൾക്കോ അവർക്ക് പ്രതിഫലം നൽകണം" നോട്ടീസിൽ പറഞ്ഞു.
2022-ൽ ഓയിൽ-ടു-ടെലികോം കമ്പനിയിൽ ഒരു പിന്തുടർച്ചാ പദ്ധതിയെക്കുറിച്ച് അംബാനി ആദ്യം സംസാരിച്ചിരുന്നു. അവിടെ തന്റെ മൂന്ന് മക്കളും കമ്പനിയുടെ വിവിധ ഡിവിഷനുകളുടെ തലവനാകുമെന്നായിരുന്നു പ്രഖ്യാപനം. ആകാഷ് ടെലികോം തലവനായും, ഇഷ റീട്ടെയിൽ തലപ്പത്തും, അനന്ത് ഊർജ്ജ വിഭാഗത്തിന്റെ ചുമതലയിലും വരുന്ന രീതിയിലായിരുന്നു പ്രഖ്യാപനം. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.
റിലയൻസ് ഓഹരിയുടമകൾ കഴിഞ്ഞ മാസം നടന്ന വാർഷിക പൊതുയോഗത്തിൽ (എജിഎം) ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയുടെ തലവനായി 2029 വരെ അഞ്ച് വർഷത്തെ കാലാവധി കൂടി അംബാനിക്ക് അനുവദിച്ചു. മക്കളിലേക്ക് അധികാരം കൈമാറുന്ന പദ്ധതിയുടെ ഭാഗമായി നിത റിലയൻസിന്റെ ഡയറക്ടർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
എന്നാൽ എല്ലാ ബോർഡ് മീറ്റിംഗുകളിലേക്കും നിതയെ സ്ഥിരം ക്ഷണിതാവാക്കി. മുകേഷ് അംബാനിക്കും മറ്റ് ഡയറക്ടർമാർക്കും അവരുടെ പരിധിക്കപ്പുറമുള്ള ഏതെങ്കിലും വിപുലീകരണത്തിന് ഓഹരി ഉടമകളുടെ അനുമതി ആവശ്യമാണ്. എന്നാല്‍ ബോർഡില്‍ നിന്നും ഇവരെ പുറത്താക്കാന്‍ ആർക്കും സാധിക്കില്ല.
യാലെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിലും സൗത്ത് ഏഷ്യ സ്റ്റഡീസിലും ഡബിൾ മേജറും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും നേടിയിട്ടുള്ള വ്യക്തിയാണ് ഇഷ. കമ്പനിയുടെ 0.12 ശതമാനം ഇക്വിറ്റി ഓഹരികളും ഇഷയുടെ കൈവശമുണ്ട്. റിലയൻസിന്റെ 41.46 ശതമാനം ഓഹരികളാണ് അംബാനിക്കുള്ളത്.
യുഎസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ ആകാശ് ജിയോയിൽ, 5G, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ നവയുഗ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിർമ്മാണത്തിന് അദ്ദേഹം നേതൃത്വം നൽകുന്നു.
ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ബിരുദധാരിയായ അനന്ത്, റിലയൻസിന്റെ ഊർജ്ജ, സാമഗ്രികളുടെ ബിസിനസുകളുടെ വിപുലീകരണത്തിനും പുനരുപയോഗിക്കാവുന്നതും ഹരിത ഊർജ്ജവുമായുള്ള ആഗോള പ്രവർത്തനങ്ങളുടെ വികാസത്തിനും നേതൃത്വം നൽകുന്നു. മൂന്നുപേരും 2014 ഒക്ടോബർ മുതൽ ജിയോയുടെയും റിലയൻസ് റീട്ടെയിലിന്റെയും ഡയറക്ടർ ബോർഡിലുണ്ട്. അടുത്തിടെ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ബോർഡ് ഡയറക്ടറായി ഇഷയെ നിയമിച്ചിരുന്നു.












Click it and Unblock the Notifications