കേരളത്തിലെ ഡോക്ടർമാർ പെട്ടെന്ന് മരിക്കുന്നു; അകാല ചരമങ്ങൾക്കുള്ള കാരണങ്ങൾ... ഞെട്ടിപ്പിക്കുന്ന പഠനം

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  കേരളത്തിലെ ഡോക്ടർമാർ പെട്ടെന്ന് മരിക്കുന്നു, റിപ്പോർട്ട് പുറത്ത് | Oneindia Malayalam

  കൊച്ചി: മനുഷ്യരെ ചികിത്സിച്ച് ഭേഗമാക്കുന്നവരാണ് ഡോക്ടര്‍മാര്‍. പലരേയും മരണത്തില്‍ നിന്ന് തിരിച്ച് കൊണ്ടുവരുന്നവര്‍. കേരളത്തിലെ ആരോഗ്യ രംഗത്തെ കുതിപ്പ് ലോക രാഷ്ട്രങ്ങളെ പോലും അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം.

  കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!

  ഇതിനെല്ലാം വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ ഡോക്ടര്‍മാര്‍. എന്നാല്‍ എന്താണ് നമ്മുടെ ഡോക്ടര്‍മാരുടെ അവസ്ഥ? സാധാരണക്കാരായ രോഗികളേക്കാള്‍ പെട്ടെന്ന് മരണത്തിലേക്ക് നടന്നു പോകുന്നവരാണോ നമ്മുടെ ഡോക്ടര്‍മാര്‍?

  ചില്ലറിനെ ചില്ലറയാക്കി ലോക സുന്ദരിക്കും ട്രോൾ; എല്ലാത്തിനും പിന്നിൽ മോദി സര്‍ക്കാർ... കുമ്മനടി വേറെ

  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ നടത്തിയ പഠനത്തില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കുറവാണ് ഡോക്ടര്‍മാരുടേത്. ഒന്നും രണ്ടും അല്ല്, ഏതാണ്ട് 13 കൊല്ലങ്ങളുടെ വ്യത്യാസം.

  ഐഎംഎ പഠനം

  ഐഎംഎ പഠനം

  ഡോക്ടര്‍മാരുടെ ആയുര്‍ ദൈര്‍ഘ്യത്തെ കുറിച്ച് പഠനം നടത്തിയത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ ആണ്. ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു പഠനം ഈ വിഷയത്തില്‍ നടക്കുന്നത്. എന്തായാലും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തന്നെ ആണ് പുറത്ത് വരുന്നത്.

  ശരാശരി ആയുര്‍ ദൈര്‍ഘ്യം

  ശരാശരി ആയുര്‍ ദൈര്‍ഘ്യം

  ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.9 വര്‍ഷമാണ്. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തില്‍ ഇത് 74.9 വര്‍ഷമാണ്. പക്ഷേ ഡോക്ടര്‍മാര്‍ മാത്രം ഇത്രകാലം ജീവിക്കുന്നില്ല എന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

  13 വര്‍ഷത്തിന്റെ കുറവ്

  13 വര്‍ഷത്തിന്റെ കുറവ്

  ശരാശരി മലയാളി 74.9 വയസ്സുവരെ ജീവിക്കുമ്പോള്‍ കേരളത്തിലെ ഡോക്ടര്‍മാരുടെ ആയുര്‍ ദൈര്‍ഘ്യം വെറും 61.75 വര്‍ഷം മാത്രമാണ്. ദേശീയ ശരാശരിയേക്കാള്‍ കുറവാണ് ഇത് എന്നത് ഞെട്ടിപ്പിക്കുന്ന വിവരം തന്നെ ആണ്. ഐഎംഎയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  പത്ത് വര്‍ഷത്തെ പഠനം

  പത്ത് വര്‍ഷത്തെ പഠനം

  സാധാരണക്കാരേക്കാള്‍ ഡോക്ടര്‍മാര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കും എന്നാണ് തങ്ങള്‍ കരുതിയിരുന്നത് എന്നാണ് ഐഎംഎ റിസെര്‍ച്ച് സെല്‍ കണ്‍വീനര്‍ ഡോ വിനയന്‍ കെപി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. 2007 മുതല്‍ 2017 വരെയുള്ള കണക്കുകളാണ് പരിശോധിച്ചിട്ടുള്ളത്.

  എത്ര പേര്‍?

  എത്ര പേര്‍?

  ഐഎംഎയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരെ സംബന്ധിച്ചായിരുന്നു പഠനം. പതിനായിരത്തോളം ഡോക്ടര്‍മാരാണ് ഈ പദ്ധതിയില്‍ ഉള്ളത്. അതില്‍ 282 പേര്‍ ആണ് പഠന കാലയളവില്‍ മരിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

  മരണകാരണം?

  മരണകാരണം?

  മരിച്ചവരില്‍ 87 ശതമാനം പേരും പുരുഷന്‍മാരാണ്. 13 ശതമാനം വനിത ഡോക്ടര്‍മാരും. ഇതില്‍ 27 ശതമാനം പേരും മരിച്ചത് ഹൃദയസംബന്ധിയായ രോഗങ്ങള്‍ മൂലം ആണ്. 25 ശതമാനം പേരുടെ മരണ കാരണം അര്‍ബുദം ആയിരുന്നു. രണ്ട് ശതമാനം പേര്‍ അണുബാധയേറ്റാണ് മരിച്ചത്. ഒരു ശതമാനം പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്.

  എന്തുകൊണ്ട് ഇങ്ങനെ ?

  എന്തുകൊണ്ട് ഇങ്ങനെ ?

  അകാല മരണങ്ങളുടെ കാരണം അന്വേഷിക്കുന്നതായിരുന്നില്ല ഈ പഠനം. എന്നാല്‍ അമിത സമ്മര്‍ദ്ദം ആണ് ഡോക്ടര്‍മാരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതിനുള്ള പ്രധാന കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ജോലി ഭാരവും ജോലി സമയവും മറ്റുള്ളവരെ അപേക്ഷിച്ച് ഡോക്ടര്‍മാരുടേത്, വളരെ അധികമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Doctors heal and help people live longer, but it seems many of them are dying younger when compared to the general public in Kerala- a study conducted by research cell of IMA in Kerala.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്