കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരട്ടേണ്ടെന്ന് വിഎസിനോട് പിണറായി... ഇത് ഭീഷണിയോ?

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി വിഎസ് അച്യുതാനന്ദന്‍ ഇല്ലാതെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ആലപ്പുഴയില്‍ നടന്നു. ഇടഞ്ഞു നില്‍ക്കുന്ന വിഎസിനെ വീണ്ടും പ്രകോപിപ്പിക്കുന്നതായിരുന്നു സ്ഥാനമൊഴിഞ്ഞ സംസ്ഥാന സെക്രട്ടറിയുടെ വിടവാങ്ങല്‍ പ്രസംഗം.

വിരട്ടലും വിലപേശലും ഈ പാര്‍ട്ടിയില്‍ വേണ്ടെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അതിന് പാര്‍ട്ടി വഴങ്ങില്ല. എത്രയോ സംഭവങ്ങള്‍ നമ്മള്‍ ഓര്‍ക്കേണ്ടതാണ്. ഓര്‍ക്കേണ്ടവര്‍ അത് ഓര്‍ക്കണം എന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

വിഎസിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും വിമര്‍ശനങ്ങളെല്ലാം തന്നെ വിഎസിന് നേര്‍ക്ക് തന്നെ ആയിരുന്നു. ചിലപ്പോഴെല്ലാം കടുത്ത പ്രയോഗങ്ങളും ചിലപ്പോള്‍ നര്‍മവും ചേര്‍ത്തായിരുന്നു പിണറായി വിജയന്റെ പ്രസംഗം.

Pinarayi Alappuzha

വിഎസിന്റെ പാര്‍ട്ടിയിലെ പാരമ്പര്യത്തെ പോലും പിണറായി വിജയന്‍ വെല്ലുവിളിച്ചു. രക്താസാക്ഷികളേക്കാള്‍ വലുതായി ആരും ഒന്നും ചെയ്തിട്ടില്ല. തല്ലുകൊണ്ടതും കുത്തുകൊണ്ടതും ജീവന്‍ ത്യജിച്ചവര്‍ക്ക് മുന്നില്‍ എത്രയോ ചെറുതാണ്. അത് മനസ്സിലാക്കണം. പാര്‍ട്ടിക്ക് കീഴടങ്ങണം. അതില്‍ ദുരഭിമാനം വേണ്ട. പാര്‍ട്ടി ശത്രുക്കള്‍ക്ക് കീഴടങ്ങുമ്പോഴാണ് ഭയക്കേണ്ടത്- പിണറായി പറഞ്ഞു.

പുന്നപ്ര- വയലാര്‍ സമരനായകനായ വിഎസിനെ അധിക്ഷേപിക്കുന്നതാണ് ഈ പ്രയോഗങ്ങള്‍. അന്ന് അറസ്റ്റിലായ വിഎസിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കാല്‍വള്ളയില്‍ തോക്കിന്റെ ബയണറ്റ് കൊണ്ട് കുത്തി. ഇതിനെയാണ് പിണറായി തല്ലുകൊണ്ടതും കുത്തുകണ്ടതും എന്ന് വിശേഷിപ്പിച്ചത്.

കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും എന്തൊക്കെ പറഞ്ഞാലും വിഎസിനോടുള്ള തന്റെ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്ന് പിണറായി ആവര്‍ത്തിക്കുകയാണ് ചെയ്തത്.

English summary
Don't threat and bargain with party: Pinarayi Vijayan said in his withdrawal speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X