കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുത്... ബലിദാനി വാദം കോടതിയിലും പൊളിഞ്ഞു

Google Oneindia Malayalam News

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചകള്‍ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സംഘപരിവാര്‍. അതിനിടെ ആണ് പോലീസ് നടപടിയില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി എന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. ഇതിനിതിരെ പോലീസും രംഗത്തെത്തിക്കഴിഞ്ഞു.

ശിവദാസന്‍ പോലീസിനെ കണ്ട് ഭയന്നോടിയതല്ല! 19 ന് ശിവദാസന്‍ വിളിച്ചെന്ന് മകന്‍ശിവദാസന്‍ പോലീസിനെ കണ്ട് ഭയന്നോടിയതല്ല! 19 ന് ശിവദാസന്‍ വിളിച്ചെന്ന് മകന്‍

ശബരിമലയിലെ പോലീസ് നടപടികള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം എന്ന ആവശ്യവുമായി എസ് ജയരാജ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ ളാഹയില്‍ അയ്യപ്പഭക്തന്റെ മൃതതേഹം കണ്ടെത്തിയ കാര്യം കൂടി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അപ്പോഴാണ് കോടതി കര്‍ക്കശ നിലപാട് സ്വീകരിച്ചത്.

Sabarimala

ശബരിമല വിഷയത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്. പന്തളം സ്വദേശിയായ ശിവദാസന്‍ പോലീസ് നടപടയില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ ധരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനെ കോടതി പൂര്‍ണമായും തള്ളുകയായിരുന്നു. ശിവദാസന്റെ മരണം വാഹനാപകടത്തില്‍ ആയിരുന്നു എന്നാണല്ലോ തങ്ങള്‍ അറിഞ്ഞത് എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതല്ലേയുള്ളൂ എന്നും കോടതി ചോദിച്ചു.

ഗോപാലകൃഷ്ണന് പൂട്ടിട്ട് പോലീസ്; മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച കേസില്‍ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തുഗോപാലകൃഷ്ണന് പൂട്ടിട്ട് പോലീസ്; മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച കേസില്‍ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു

Recommended Video

cmsvideo
ശിവദാസന്റെ മരണത്തിലെ വാസ്തവം ഇങ്ങനെ | Oneindia malayalam

ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, പിആര്‍ രാമചന്ദ്ര മേനോന്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഹണിക്കും.

ഒക്ടോബര്‍ 19 ന് കാണാതായ പന്തളം സ്വദേശി ഒക്ടോബര്‍ 16, 17 തിയ്യതികളില്‍ നടന്ന പോലീസ് നടപടികളില്‍ കൊല്ലപ്പെട്ടു എന്ന രീതിയില്‍ ആയിരുന്നു ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രചരിപ്പിച്ചത്. ഇത് കള്ളപ്രചാരണം ആണെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു.

English summary
Don't use court to make tension in Sabarimala: High Court Warns.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X