'സ്വപ്നയ്ക്കും എവിടെയെങ്കിലും ജീവിക്കേണ്ടേ, എന്തെങ്കിലും പണി ചെയ്യാനുള്ള അവസരം കൊടുക്കൂ'; രാഹുല്‍ ഈശ്വര്‍
കൊച്ചി: സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് എച്ച് ആര് ഡി എസിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കരുത് എന്ന് വലതുപക്ഷ ആക്ടിവിസ്റ്റ് രാഹുല്‍ കഴിഞ്ഞ ദിവസം നടന്ന റിപ്പോര്‍ട്ടര്‍ ടി വിയുടെ 3 പി എം ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.
ആദിവാസി സമൂഹത്തിനായി എച്ച് ആര് ഡി എസ് നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്ന കാര്യങ്ങള്‍ക്ക് ഒരു പരിധിക്കപ്പുറം വിശ്വാസത്തിലെടുക്കരുത് എന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. അതേസമയം ശിവശങ്കര്‍ അടക്കം സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തില്‍ സ്വപ്ന സുരേഷിനും എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കേണ്ടേ എന്നും രാഹുല്‍ ചോദിച്ചു.
വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും

എച്ച് ആര് ഡി എസിനെ ഞാന്‍ വെളിയില്‍ നിന്ന് കണ്ടിട്ടുള്ള ആള് മാത്രമാണ്. പക്ഷെ അവര്‍ വളരെ മികച്ച സേവനങ്ങളാണ് സമൂഹത്തിന് നല്‍കിയിട്ടുള്ളത്. പിന്നോക്ക മേഖലയില്‍ ഒരുപാട് പാവപ്പെട്ടവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന ഒരു ആത്മീയ ഹബേസ് ഉള്ള ആത്മജി എന്ന് പറയുന്ന ഗുരുവുള്ള അജികൃഷ്ണനെ പോലെയുള്ള പൗരപ്രമുഖര്‍ നയിക്കുന്ന പ്രസ്ഥാനമാണ്. എച്ച് ആര് ഡി എസിനെ ബഹുമാനത്തോടെ കാണണം. എച്ച് ആര് ഡി എസ് വേറെ, സ്വപ്ന സുരേഷ് വേറെ.

അതുകൊണ്ട് എച്ച് ആര് ഡി എസ് എന്ന സംഘടനയുടെ പ്രസക്തി, അവര്‍ ചെയ്യുന്ന സേവനത്തിന്റെ മഹത്വം എന്നിവയൊന്നും വില കുറച്ച് കണ്ടുകൊണ്ടാകരുത് നമ്മള് ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടത്. എച്ച് ആര് ഡി എസിന്റെ പരിപാടിയില്‍ പിണറായി വിജയന് അടക്കമുള്ളവര്‍ പങ്കെടുത്ത ചിത്രങ്ങള്‍ നമ്മള് കണ്ടുകാണും. അത്തരം കാര്യങ്ങള്‍ നമ്മള് ബഹുമാനത്തോട് കൂടി തന്നെ കാണണം. ഇല്ലെങ്കില്‍ അത് എച്ച് ആര് ഡി എസ് സംഘടനയെ കരിവാരി തേക്കുന്നതിന് തുല്യമാകും.

ഒരു കാരണവശാലും സ്വപ്നയെ വ്യക്തിപരമായി അനുകൂലിക്കാത്ത വ്യക്തിയാണ് ഞാന്‍. സ്വപ്നയുടെ ചില സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യമാണ് വരുന്നത്. അവരുടെ അറൊഗന്‍സ്. സ്വപ്ന പറയുന്നത് കേട്ടാല്‍ സ്വപ്ന സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാ ഗാന്ധിയുടെ കൂടെ പങ്കെടുത്തു പോരാടുന്നു എന്നൊക്കെ വിചാരിക്കുന്ന ടോണാണ് വരുന്നത്. അതിനോടൊക്കെ ഒരു കാരണവശാലും യോജിക്കാന്‍ പറ്റില്ല.

മുഖ്യമന്ത്രിയെ ആക്രമിച്ചോളൂ. മുഖ്യമന്ത്രി ഒരു പബ്ലിക് വ്യക്തിയാണ്. അദ്ദേഹം ആക്രമണം ഏല്ക്കാന് ബാധ്യസ്ഥമാണ്. പക്ഷെ അദ്ദേഹത്തിന്റെ മകള്‍ വീണ വിജയനേയോ അദ്ദേഹത്തിന്റെ ഭാര്യ കമലയേയോ ഈ വിഷയത്തിലേക്ക് കൊണ്ടുവരരുത്. അത് നമ്മള് കാണിക്കുന്ന മര്യാദകേടാണ്. കാരണം ആവശ്യമില്ലാതെ വീട്ടുകാരെ പറഞ്ഞ് ഇതിലേക്ക് കൊണ്ടുവന്ന് അതിലേക്ക് ഒരു ന്യൂസ് വാല്യു ഉണ്ടാക്കുന്നത് ഒരു കാരണവശാലും യോജിക്കാന്‍ പാടില്ല.

വീണ വിജയനൊക്കെ സ്ഥിരം ആക്രമണം നേരിടുന്ന വ്യക്തിയാണ്. ഇന്ത്യയുടെ വികസനം ഗ്രാമങ്ങളിലൂടെ എന്ന് മഹാത്മ ഗാന്ധിയുടെ ക്വാട്ടാണ് അവരുടെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്നത്. ആ ദര്‍ശനം മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. എനിക്ക് ശിവശങ്കര്‍ സാറിനെ വ്യക്തിപരമായി ഇഷ്ടമാണ്. അദ്ദേഹത്തോടൊപ്പം അവരുടെ ഒരു പ്രൊജക്ടിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എബിലിറ്റിയും ക്യാപബിലിറ്റിയുമൊക്കെ കണ്ടിട്ടുള്ളയാളാണ്. അദ്ദേഹത്തെ ഒരു കാരണവശാലും കുറ്റം പറയുകയല്ല.

പക്ഷെ ശിവശങ്കര്‍ സാറടക്കം തിരിച്ച് ഗവണ്മെന്റ് സര്‍വീസിലേക്ക് വന്നു. സ്വപ്നയ്ക്കും എവിടെയെങ്കിലും ജീവിക്കേണ്ടേ. എന്തെങ്കിലും പണി ചെയ്യാനുള്ള അവസരം കൊടുക്കണ്ടേ. ഇവിടെ യഥാര്‍ത്ഥ പ്രശ്നം എന്ന് പറഞ്ഞാല്‍ സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് ഒരു പരിധിക്കപ്പുറം ആരും പ്രാധാന്യം നല്‍കില്ലായിരുന്നു. കേരള ഗവണ്മെന്റിന്റെ പാനിക് റിയാക്ഷന്‍സാണ് ഇത് വേഴ്സ്റ്റ് ആക്കിയത്. ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിക്കട്ടെ.

മാത്രമല്ല ഇവര്‍ കഴിവുള്ള വ്യക്തിയായത് കൊണ്ടാണല്ലോ സ്വപ്നയുടെ മുമ്പത്തെ ശമ്പളം 1.2 ലക്ഷം ആയിരുന്നു. 43000 രൂപയാണ് എച്ച് ആര് ഡി എസ് ഇവര്‍ക്ക് ശമ്പളം കൊടുത്തിരുന്നത്. പക്ഷെ കേരള ഗവണ്‍മെന്റടക്കം റെക്കമന്റ് ചെയ്ത് സ്പേസ് പാര്‍ക്കിലേക്ക് വന്നത് സ്വപ്നയുടെ കഴിവ് കൊണ്ടാണല്ലോ. എച്ച് ആര് ഡി എസും വീണയും കമലയുമൊന്നും ഈ കേസിലേക്ക് ഡ്രാഗ് ചെയ്യപ്പെടരുത്. മുഖ്യമന്ത്രിയും ഭരണകൂടവും എടുത്ത ഓവര്‍ റിയാക്ഷനായിരുന്നു.

മടിയില്‍ കനമില്ല എന്നൊക്കെ ഫ്ളക്സ് വെച്ച് പറയുമ്പോള്‍ ആളുകള്‍ സംശയിക്കുകയാണ് എന്തിനാണ് ഇത്ര ഓവര്‍ റിയാക്ട് ചെയ്യുന്നത് എന്ന്. സരിത എന്തൊക്കെ പറഞ്ഞു. ഉമ്മന്‍ചാണ്ടി സാറിന്റെ കാര്യമാണ് പറയുന്നത്. അങ്ങനെയുള്ള കാലത്ത് അതിശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയ ഇടതുപക്ഷം കര്‍മ തിരിച്ചടിക്കുന്നത് ആണ് എന്ന് കരുതിയാല്‍ മതി. ഇതുപോലെ പല സ്ത്രീകളും പല കാര്യങ്ങള്‍ക്കായി പലതും പറയും. ഇതിനൊന്നും ന്യൂസ് കവറേജ് കൊടുക്കരുത്.

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഇടതാണെങ്കിലും വലതാണെങ്കിലും ദശാബ്ദങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത അവരുടെ ക്രെഡിബിലിറ്റിയെ അതൊന്നും ചിലരുടെ വിടുവായത്തം കൊണ്ട് കരിവാരിത്തേച്ച് കളയാനുള്ളതല്ല. അതുകൊണ്ട് കേരള സര്‍ക്കാര്‍ ഇതില്‍ ഓവര്‍ റിയാക്ഷന് നടത്തി എന്നുള്ളത് സത്യമാണ്. അതാണ് ഇപ്പോള്‍ സി പി ഐ എമ്മിനെ തിരിഞ്ഞുകൊത്തുന്നത്. ഏത് സംഘടനയാണ് എങ്കിലും ഒരു സ്റ്റേറ്റ് ഗവണ്മെന്റ് പ്രതികാരമെടുക്കുന്നു എന്ന് കാര്യം ശരിയല്ല.

എച്ച് ആര് ഡി എസില്‍ ഏതെങ്കിലും ട്രാന്‍സ്പാരന്‍സി കുറവുണ്ടെങ്കില്‍ അവരോട് ചോദിക്കാം. പക്ഷെ സ്വപ്ന പറഞ്ഞ് കഴിഞ്ഞതിന് ശേഷം കേസെടുക്കുന്നു. ആദിവാസി സമൂഹത്തിന് വേണ്ടി സി പി ഐ എമ്മും കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ച് നിന്നാലും തീരാത്തത്ര പ്രശ്നങ്ങള്‍ ഉണ്ട്. കൃഷ്ണരാജ് എന്ന് പറയപ്പെടുന്ന വ്യക്തിയോട് ആശയപരമായി വിയോജിപ്പുള്ള വ്യക്തിയാണ് ഞാന്‍.

ഇദ്ദേഹം ഞാന്‍ സിദ്ദീഖ് കാപ്പനെ അനുകൂലിച്ചു എന്ന് പറഞ്ഞ് എനിക്കെതിരെ വീഡിയോ വരെ ചെയ്തിട്ടുള്ള വ്യക്തിയാണ്. ഇദ്ദേഹമാണ് ഡാന്‍സ് ജിഹാദ് പോലുള്ള വാദങ്ങള്‍ കൊണ്ടുവന്നത്. പക്ഷെ കൃഷ്ണരാജിന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ലേ.? കൃഷ്ണരാജ് സ്വപ്നയുടെ കേസ് എടുത്തതിന് അദ്ദേഹത്തിനെതിരെ രണ്ടാഴ്ച മുന്‍പുള്ള കേസ് പോസ്റ്റിന് അദ്ദേഹത്തിനെതിരെ കേസെടുക്കുന്നത് അന്യായമല്ലേ.

സ്വപ്നയ്ക്ക് അമിത പ്രാധാന്യം കൊടുക്കുന്നത് ഗവണ്മെന്റും സി പി ഐ എമ്മുമാണ്. സ്വപ്ന എന്ന വ്യക്തി വിചാരിച്ചാല്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ പറ്റുമോ. ഷാജ് കിരണ്‍ എന്തൊക്കെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫണ്ട് അമേരിക്കയിലേക്ക് പോകുന്നു. ഈ നാട്ടില്‍ ഇന്റലിജന്‍സ് സംവിധാനങ്ങളൊക്കെ ഉള്ള നാടല്ലേ. മുഖ്യമന്ത്രി ഒറ്റക്ക് ജീവിക്കുന്ന ആളൊന്നുമല്ലല്ലോ. സ്വപ്നയുടേയും സരിതയുടേയും തള്ളിന് ഒരു പരിധിക്കപ്പുറം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications