അപമാനിച്ചയാള്‍ കോട്ടയത്തെ നേതാവ്, നിഷയുടെ വെളിപ്പെടുത്തല്‍ വിവാദം, ഉന്നംവച്ചത് ഷോണ്‍ ജോര്‍ജിനെ?
കോട്ടയത്തെ പ്രമുഖ നേതാവാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് നിഷ സൂചന നല്‍കിയിട്ടുണ്ട്
കോട്ടയം: ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ തനിക്ക് നേരിട്ട ദുരനുഭവം പുറത്തുവിട്ടത് വന്‍ വിവാത്തിന് വഴിതെളിച്ചിരിക്കുകയാണ്. ട്രെയിന്‍ യാത്രയ്ക്കിടെ യുവനേതാവില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ചായിരുന്നു. ദി ആഅദര് സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് നിഷ ജോസ് തനിക്കുണ്ടായ അപമാനശ്രമത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്
അതേസമയം കേരള കോണ്‍ഗ്രസ് ചെയര്‍മാനായ കെഎം മാണിക്കും ഭര്‍ത്താവ് ജോസ് കെ മാണിക്കും ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്നാണ് സൂചന. എന്നാല്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിയുടെ പേര് പറയില്ലെന്ന് നിഷ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോട്ടയത്തെ പ്രമുഖ നേതാവിനെയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് സൂചന.

കോട്ടയത്തെ നേതാവ്
കോട്ടയത്തെ പ്രമുഖ നേതാവാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് നിഷ സൂചന നല്‍കിയിട്ടുണ്ട്. ഇയാളുടെ പിതാവും വലിയ നേതാവാണെന്ന് സൂചനയുണ്ട്. എന്നാല്‍ അപമാനിക്കാന്‍ ശ്രമിച്ചയാളുടെ പേര് പറയില്ലെന്ന് നിഷ തറപ്പിച്ച് പറഞ്ഞു. തന്റെ പുസ്തകത്തിലെ കാര്യങ്ങളെ കുറിച്ച കൂടുതല്‍ വിവാദങ്ങളുണ്ടാക്കുന്നില്ല. ഈ ഒരു സംഭവത്തെ കുറിച്ച് പുസ്തകത്തില്‍ പ്രതിപാദിച്ചത് സമൂഹത്തില്‍ ഇത്തരക്കാര്‍ ഉണ്ടെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ വേണ്ടിയാണ്. മറ്റ് കാര്യങ്ങളൊന്നും താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും നിഷ പറയുന്നു. അതേസമയം പുസ്തകം പുറത്തുവന്നതോടെ തന്നെ ഈ വിവാദം അവസാനിച്ചെന്നും ഇക്കാര്യം കൂടുതല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ തനിക്ക് ആഗ്രഹമില്ലെന്നും നിഷ പറഞ്ഞു. എന്നാല്‍ ആരാണ് ഈ നേതാവ് എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്.

ഷോണ്‍ ജോര്‍ജ്
പിസി ജോര്‍ജിന്റെ മകനായ ഷോണ്‍ ജോര്‍ജിനെ ലക്ഷ്യമിട്ടാണ് ഈ പ്രസ്താവനയെന്നാണ് സൂചന. സമൂഹത്തില്‍ കുറേ നാളുകളായി സ്ത്രീകള്‍ക്ക് മോശം അനുഭവങ്ങളുണ്ടാകുന്നുണ്ട്. അത് പലരും തുറന്നു പറയുന്നുണ്ട്. താന്‍ കുറച്ച് അറിയപ്പെടുന്ന വ്യക്തിയായത് കൊണ്ടാണ് ഈ സംഭവം വെളിപ്പെടുത്താമെന്ന് കരുതിയത്. നേരത്തെ ഇക്കാര്യം പുറത്തറിയിക്കേണ്ടെന്നാണ് കരുതിയത്. എന്നാല്‍ ആലോചിച്ചപ്പോള്‍ ഇത് പുസ്തകത്തില്‍ ചേര്‍ക്കേണ്ട ഒന്നാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവര്‍ ഇതില്‍ പറയുന്ന രാഷ്ട്രീയ നേതാവിന്റെ ഓരോ സ്വഭാവ സവിശേഷതകളും ഷോണ്‍ ജോര്‍ജിന് സമാനമാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചില്ല.

അവര്‍ക്ക് നാണമില്ലേ
നിഷ ജോസിന്റെ ആരോപണങ്ങളോട് രൂക്ഷമായിട്ടാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. ഇങ്ങനെ ഒരു വിവാദമുയര്‍ത്താന്‍ യാതൊരു നാണവും അവര്ക്കില്ലേയെന്ന് പിസി ചോദിച്ചു. എട്ടു കൊല്ലം മുമ്പ് നടന്ന കാര്യങ്ങള്‍ പറയാന്‍ ഇത്രയേറെ കാത്തിരിക്കണമായിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു. സ്വന്തം ഭാര്യയെ ഏതെങ്കിലും ഒരുത്തന് കയരിപ്പിടിക്കാന് ശ്രമിച്ചെന്ന് പറഞ്ഞാല്‍ ആരെങ്കിലും വെറുതെയിരിക്കുമോ. ഇപ്പോഴത്തെ വില കുറഞ്ഞ ആരോപണങ്ങളൊക്കെ പാലായില്‍ ഷോണ്‍ മത്സരിക്കുന്നത് തടയാനാണ്. മാണിയും ജോസും അറിഞ്ഞുകൊണ്ടുള്ള നീക്കങ്ങളാണ് ഇത്. പൊതുജനം ഇത് വിശ്വസിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ ആരോപണം ഉന്നയിക്കുന്ന സമയത്ത് ഷോണ്‍ കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാണ്. ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ച ഒരാളെ ഇങ്ങനെയാണെങ്കില്‍ ജോസ് കെ മാണി പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് കൊണ്ടുവരുമോയെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു.

സംഭവം ഇങ്ങനെ
ട്രെയിന്‍ യാത്രയ്ക്കിടെ വളരെ ക്ഷീണിച്ചിരുന്ന തന്നെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് കയറിപിടിക്കാന്‍ ശ്രമിച്ചെന്നാണ് നിഷ ആരോപിച്ചത്. അയാളെ പലവട്ടം താക്കീത് ചെയ്തിരുന്നു. എന്നാല്‍ അയാള്‍ ഇത് തുടര്‍ന്നു. ഇതോടെ ടിടിഇയോട് കാര്യം പറഞ്ഞെങ്കിലും പ്രമുഖ നേതാവിന്റെ മകനായതിനാല്‍ ടിടിഇ ഇക്കാര്യം അവഗണിച്ചു. പിന്നീട് അയാള്‍ കൈകൊണ്ട് കാല്പാദത്തില് സ്പര്‍ശിച്ചതോടെ താന്‍ ദേഷ്യപ്പെട്ടെന്നും ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടെന്നും നിഷ പുസ്തകത്തില്‍ പറയുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പല പ്രമുഖരും നിഷയോട് അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവാദം വേണ്ട എന്ന നിലപാടിലാണ് നിഷ. ഇക്കാര്യത്തില്‍ കെഎം മാണിയും ജോസ് കെ മാണിയും മനസ് തുറന്നിട്ടില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications