കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ മരണം വോട്ടുബാങ്കാക്കരുത്: ജസ്റ്റിസ് കമാല്‍ പാഷ

Google Oneindia Malayalam News

കൊച്ചി: ജിഷയുടെ മരണം വോട്ടുബാങ്കാക്കരുതെന്ന് ജസ്റ്റിസ് കമാല്‍ പാഷെ. മാധ്യമങ്ങള്‍ വിഷയം ദുരുപയോഗം ചെയ്യരുതെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പോലീസിന് മതിയായ സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ചര്‍ച്ചയിലാണ് കമാല്‍ പാഷെ ഈ അഭിപ്രായം പങ്കു വെച്ചത്.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് മാറി ഒരു കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നിലയിലായെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ സമ്മര്‍ദമുണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം മധ്യമങ്ങല്‍ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Kamal Pasha

ശരിയായ പ്രതിയെ പിടികൂടാന്‍ പോലീസിന് സമയം കൊടുക്കണം. ആരെയെങ്കിലും പിടികൂടി പ്രതിയാക്കിയിട്ട് കാര്യമില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ ജിഷയുടെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപെട്ടുകൊണ്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

അതേസമയം ജിഷ വധക്കേസില്‍ കൊലയാളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അമ്മ രാജേശ്വരിയുടെ മൊഴികള്‍ നിര്‍ണായകമാകും. മകള്‍ നഷ്ടപ്പെട്ട ദു:ഖത്തിനിടയില്‍ രാജേശ്വരിയുടെ വിശദമായ മൊഴിയെടുക്കുന്നതിലുള്ള കാലതാമസമാണ് പ്രശ്‌നമെന്ന് പോലീസ് പറഞ്ഞു. കൊലയാളിക്കായുള്ള അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

English summary
Don't use Jisha's death for vote justice: Kamal Pasha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X