സിക വൈറസ്: ഗര്‍ഭിണികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്, ഡോ. അജിത് ഭാസ്കര്‍ പറയുന്നു
കോവിഡ് രണ്ടാം തരംഗത്തിന്‍റെ ഭീതിയില്‍ നിന്നും പതിയെ കരകയറി വരുന്ന ഘട്ടത്തിലാണ് സിക എന്ന വൈറസിന്‍റെ സാന്നിധ്യവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ മഹരാഷ്ട്ര പോലുള്ള സംസ്ഥാനത്ത് നേരത്തെ സിക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് ഒരു ഗര്‍ഭിണിയിലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇന്ന് വരെയായി 18 പേരിലാണ് സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചത്. പുതിയ ഒരു വൈറസ് എന്നത് കൊണ്ട് തന്നെ ആളുകള്‍ക്കിടയില്‍ ഈ രോഗത്തെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ സിക വൈറസിനെ , സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമ്മോട് പങ്കുവെക്കുകയാണ് ഐഎംഎ ജോയിന്‍ സെക്രട്ടറികൂടിയായ ഡോ. അജിത് ഭാസ്കര്‍
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

എന്താണ് സിക വൈറസ്?
എന്താണ് സിക വൈറസ്?
കൊറോണ പോലെ വ്യാപന ശേഷി കൂടുതലുള്ള ഒരു വൈറസ് അല്ല എന്നാണ് ആദ്യമായി പറയാനുള്ളത്. അതുകൊണ്ട് തന്നെ വലിയ ഭീതിയുടെ ആവശ്യമില്ല. ഡങ്കിപ്പനി, ചിക്കുന്‍ ഗുനിയ, തുടങ്ങിയ വൈറസ് രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസ് പടര്‍ത്തുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് ഈ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ആഫ്രിക്ക, ബ്രസീല്‍ പോലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഈ വൈറസ് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇന്ത്യയില്‍ തന്നെ 2014 മുതല്‍ ഭാരത് ബയോടെക് സിക വൈറസിനെതിരായ വാക്സിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പനി, ശരീര വേദന, ശരീത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തിരുവനന്തപുരത്തെ യുവതിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. അവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മറ്റുള്ളവരിലും പരിശോധന നടത്തിയത്.

രോഗ ലക്ഷണങ്ങള്‍ എന്തൊക്കെ?
സാധാരണ വൈറല്‍ പനി പോലുള്ള പനി, കണ്ണ് ചുമക്കുക, ശരീരമാസകലമുള്ള വേദന, കൈകാല്‍ മുട്ട് വേദന. ശരീത്തിലാകമാനുമുള്ള ചെറിയ ചുവന്ന പാടുകള്‍ തുടങ്ങിയവായണ് സാധാരണഗതിയില്‍ സിക വൈറസിന്‍റെ ലക്ഷണങ്ങള്‍. രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചക്കുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. വളരെ ചെറിയൊരു വിഭാഗത്തിന് മാത്രം ഞരമ്പുകളേയും ഈ രോഗം ബാധിച്ചേക്കും. നാഡീ വ്യവസ്ഥയെ ബാധിക്കുന്ന ഗില്ലന്‍ ബാരി എന്ന രോഗാവസ്ഥയ്ക്കൊക്കെ ഇത് കാരണമാവാം. എന്നാല്‍ ഇതിന്‍റെ ശതമാനം വളരെയേറെ കുറവാണ്.

ഗര്‍ഭിണികള്‍ കൂടുതല്‍ സൂക്ഷിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?
ഗര്‍ഭിണികള്‍ക്ക് ഈ രോഗം പിടിപ്പെടാന്‍ രണ്ട് വഴികളാണ് ഉള്ളത്. ഒന്ന് കൊതുക് കടിയിലൂടേയും രണ്ടാമത് ലൈംഗിക ബന്ധത്തിലൂടേയും. ഗര്‍ഭിണികള്‍ക്ക് ഈ രോഗം വന്ന് കഴിഞ്ഞാല്‍ അവരേക്കാളും കൂടുതല്‍ ഗര്‍ഭാശയത്തിലുള്ള കുട്ടികളെയാണ് ബാധിക്കുക. തല ചെറുതായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാധ്യതയുണ്ട്. പലപ്പോഴും ഒരു സാധാരണ പനിയെന്ന് കണ്ട് പലരും ഇതിനെ അവഗണിക്കും. എന്നാല്‍ കുട്ടി ജനിച്ച് കഴിയുമ്പോഴായിരിക്കും കുട്ടിയെ തലച്ചോര്‍ ചെറുതായ അവസ്ഥയില്‍ കാണുക. ഈ അവസ്ഥയില്‍ നടത്തുന്ന പരിശോധനയിലാവും സിക വൈറസ് പിടിപ്പെട്ടെന്നത് മനസ്സിലാക്കാന്‍ സാധിക്കുക.
അതുകൊണ്ട് തന്നെ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഗര്‍ഭിണികള്‍ കൃത്യമായ പരിശോധന നടത്തണം. സിക വൈറസിന്‍റെ സാന്നിധ്യം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്ന പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കണം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. ഗര്‍ഭധാരണത്തിന് വേണ്ടിയുള്ള ലൈംഗിക ബന്ധമാണെങ്കില്‍ ഇത്തരം വിദേശ രാജ്യങ്ങളില്‍ പോയി വന്നവര്‍ രണ്ടോ മൂന്നോ മാസം കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുണ്ട്.
Recommended Video

ചികിത്സാ രീതി എന്തൊക്കെയാണ്?
സിക വൈറസിനായി ഇന്ന് വരെ ഒരു മരുന്നും ലോകത്ത് ഒരു രാഷ്ട്രവും കണ്ട് പിടിച്ചിട്ടില്ല. പ്രതിരോധ വാക്സിന്‍ കണ്ട് പിടിക്കാനുള്ള ശ്രമം ദീര്‍ഘനാളായി തുടര്‍ന്ന് വരികയാണ്. ചിലര്‍ രണ്ടാം ഘട്ട ട്രയല്‍സ് വരെ പിന്നിട്ട് കഴിഞ്ഞു. സാധാരണ പനിയായത് കൊണ്ട് പേടിക്കേണ്ട വലിയ ആവശ്യമില്ല. മാത്രവുമല്ല ആസ്പിരിന്‍ പോലുള്ള നോണ്‍ സ്റ്റിറോയിഡല്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഡ്രഗ്സ് (Nonsteroidal anti-inflammatory drug) ഒരിക്കലും കഴിക്കരുത്. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും പാരസെറ്റാമോളിന് പുറമെ ഈ പറഞ്ഞ ഗണത്തില്‍ വരുന്ന മരുന്നുകളാവും തരിക. അത് വാങ്ങിക്കഴിക്കരുത്. പരമാവധി ഡോക്ടറുടെ സഹായം തേടുക. പാരസെറ്റാമോള്‍ കഴിക്കാം, നല്ല ചൂടുവെള്ളമൊക്കെ കഴിച്ച് 5 ദിവസത്തെ വിശ്രമം ഒക്കെ എടുത്താല്‍ രോഗമുക്തരാവും.
ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക












Click it and Unblock the Notifications