ബീഫില്ല,കോഴിക്ക് വില കൂടി;അയൽവാസിയുടെ പൂവനെ മോഷ്ടിച്ച് കറിവെച്ചു,പക്ഷേ കഴിക്കാൻ യോഗമുണ്ടായില്ല...

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: ബീഫ് കിട്ടാതായതും കോഴി ഇറച്ചിക്ക് വില കൂടിയതും കാരണം അയൽവാസിയുടെ കോഴിയെ മോഷ്ടിച്ചയാളെ തേടി പോലീസ്. എറണാകുളം വടക്കൻ പരവൂരിലാണ് അയൽവാസിയുടെ കോഴിയെ മോഷ്ടിച്ച വിരുതൻ പോലീസിനെയും വെട്ടിച്ച് കടന്നുകളഞ്ഞത്.

കൈതാരം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന് സമീപം ഇല്ലത്ത് പറമ്പിൽ ജയനാണ് കഴിഞ്ഞ ദിവസം അയൽവാസിയായ കരിയിലപ്പറമ്പ് മമ്മദിന്റെ കോഴിയെ മോഷ്ടിച്ചത്. മമ്മദ് വീട്ടിലില്ലാത്ത സമയത്താണ് മമ്മദിന്റെ വീട്ടിലെ കോഴികളിലെ ഒരു പൂവനെ ജയൻ തീറ്റനൽകി വശത്താക്കി മോഷ്ടിച്ചത്. പിന്നീട് കോഴിയെ അറുത്ത് കറിവെച്ച ജയന് പക്ഷേ കോഴിക്കറി കഴിക്കാനുള്ള ഭാഗ്യമുണ്ടായില്ല.

വടക്കൻ പറവൂരിൽ...

വടക്കൻ പറവൂരിൽ...

വടക്കൻ പറവൂരിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരത്താണ് രസകരമായ സംഭവമുണ്ടായത്. കൈതാരം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന മമ്മദിന്റെ കോഴിയെയാണ് അയൽവാസിയായ ഇല്ലത്ത്പ്പറമ്പിൽ ജയൻ മോഷ്ടിച്ചത്.

തീറ്റ നൽകി വശത്താക്കി...

തീറ്റ നൽകി വശത്താക്കി...

മദ്യപാനിയായ ജയൻ ടച്ചിംഗ്സിനായാണ് കോഴിയെ മോഷ്ടിച്ചതെന്നും നാട്ടുകാർ പറയുന്നുണ്ട്, മമ്മദ് വീട്ടിലില്ലാത്ത സമയത്താണ് മമ്മദിന്റെ വീട്ടിലെ ഒരു പൂവൻ കോഴിയെ തീറ്റ നൽകി വശത്താക്കിയ ശേഷം മോഷ്ടിച്ചത്.

കറിവെച്ചു...

കറിവെച്ചു...

മോഷ്ടിച്ച പൂവനെ കറിവെച്ച് കഴിക്കാനായിരുന്ന ജയന്റെ പദ്ധതി. മസാലയെല്ലാം ചേർത്ത് ഇറച്ചി വേവിക്കാനായി കുക്കറിലിട്ട് കാത്തിരിക്കുമ്പോഴാണ് ജയനെ തേടി പോലീസെത്തുന്നത്.

മമ്മദിന്റെ പരാതിയിൽ...

മമ്മദിന്റെ പരാതിയിൽ...

തന്റെ കോഴിയെ മോഷ്ടിച്ച് കറിവെച്ചുവെന്ന മമ്മദിന്റെ പരാതിയെ തുടർന്നാണ് പോലീസ് ജയനെ തേടിയെത്തിയത്. കോഴിക്കറി അടുപ്പത്തിരിക്കുമ്പോഴാണ് പോലീസ് ജയന്റെ വീട്ടിലെത്തിയത്.

കോഴിക്കള്ളൻ മുങ്ങി...

കോഴിക്കള്ളൻ മുങ്ങി...

പോലീസ് എത്തിയതറിഞ്ഞ ജയൻ ഉടൻതന്നെ വീടിന് പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. കോഴിക്കള്ളനെ തേടിയെത്തിയ പോലീസിന് ഏറെനേരത്തെ തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടാനാകാതെ മടങ്ങേണ്ടിയും വന്നു.

കോഴിക്ക് വില കൂടിയത്...

കോഴിക്ക് വില കൂടിയത്...

കോഴി ഇറച്ചിക്ക് റോക്കറ്റ് പോലെ വില കുതിച്ചുയർന്നതും. ബീഫ് കിട്ടാതായതുമാണ് ഇത്തരമൊരു സാഹസത്തിന് ജയനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. രാഷ്ട്രദീപിക ദിനപ്പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

English summary
drunken man looted neighbours hen.
Please Wait while comments are loading...