Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, മനപ്പൂർവ്വമായിരുന്നില്ല; യുവതിയോട് മാപ്പ് പറഞ്ഞ് ദുൽഖർ സൽമാൻ

കൊച്ചി; സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയ്ക്കെതിരെ പരാതിയുമായി യുവതി. സിനിമയിൽ അനുവാദം കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചെന്ന് വ്യക്തമാക്കി ചേതന കപൂർ എന്ന യുവതിയാണ് സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. എന്നാൽ യുവതിയോടെ ക്ഷമ ചോദിച്ച് കൊണ്ട് നടൻ ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.സംഭവം ഇങ്ങനെ

 സ്ക്രീൻഷോട്ട് സഹിതം

സ്ക്രീൻഷോട്ട് സഹിതം

സിനിമയിൽ ജോണി ആന്റണിയുടെ ഡോക്ടർ കഥാപാത്രം നടത്തുന്ന വെൽനസ് ക്ലിനിക്കിന്റെ മുൻപിൽ വെച്ചിരിക്കുന്ന പരസ്യ ബോർഡിൽ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സിനിമയിൽ ഉപയോഗിച്ച ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ചേതന വിമർശനം ഉയർത്തിയത്

 ബോഡി ഷെയ്മിങ്ങ്

ബോഡി ഷെയ്മിങ്ങ്

പൊതുവേദിയിൽ വെച്ചുള്ള ബോഡി ഷെയ്മിങ്ങിൽ നിന്ന് ഒഴിവാക്കി തരണമെന്ന് അഭ്യർത്ഥിക്കുന്നു. തന്റെ അനുവാദമോ അറിവോ ഇല്ലാതെയാണ് അണിയറ പ്രവർത്തകർ ചിത്രം ഉപയോഗിച്ചത്.ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു, യുവതി ട്വീറ്റ് ചെയ്തു.

 സഹായിക്കുമായിരുന്നു

സഹായിക്കുമായിരുന്നു

രണ്ട് തവണയാണ് തന്റെ ചിത്രം സിനിമയിൽ ഉപയോഗിച്ചത്. എന്റെ നിരവധി നേട്ടങ്ങളിലൊന്ന് ദുൽക്കർ സൽമാൻ സിനിമയുടെ ഭാഗമാകുമെന്ന് എനിക്കറിയാമായിരുന്നുവെങ്കിൽ, ഞാൻ കൂടുതൽ സഹായിക്കുമായിരുന്നു.

 ക്ഷമ ചോദിച്ച് ദുൽഖർ

ക്ഷമ ചോദിച്ച് ദുൽഖർ

നിയമനടപടി സ്വീകരിക്കും. പരസ്യക്ഷമാപണം ആയാലോ? ദുൽഖറിനെ ടാഗ് ചെയ്ത് കൊണ്ട് യുവതി ട്വീറ്റ് ചെയ്തു. അതേസമയം ട്വീറ്റിന് തൊട്ട് പിന്നാലെ ക്ഷമ ചോദിച്ച് ദുൽഖർ സൽമാൻ രംഗത്തെത്തി. തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായുടെ വീഴ്ചയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ദുൽഖർ മറുപടി നൽകി.

 പരിശോധിക്കും

പരിശോധിക്കും

ചിത്രം എങ്ങനെയാണ് സിനിമയിൽ ഉൾപ്പെട്ടതെന്ന് ബന്ധപ്പെട്ട വകുപ്പിമായി പരിശോധിക്കും. താങ്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ എന്റേയും ഡുക്യൂ വിഫെയറിന്റേയും പേരിൽ ക്ഷമ ചോദിക്കുന്നു. ഇത് മനപ്പൂർവ്വം സംഭവിച്ചതല്ല, ദുൽഖർ മറുപടി നൽകി.

 ദുൽഖറിന്റെ നിർമ്മാണ കമ്പനി

ദുൽഖറിന്റെ നിർമ്മാണ കമ്പനി

അനൂപ് സത്യന്റെ കന്നിചിത്രമാണ് വരനെ ആവശ്യവുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചെത്തിയ ചിത്രമാണ്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശന്റെ ആദ്യ മലയാള ചിത്രം കൂടിയാണ്. ദുൽഖറിന്റെ നിർമാണ കമ്പനി ഡിക്യൂ വെഫെയറാണ് ചിത്രം നിർമ്മിച്ചത്.

 സംവിധായകനും വിളിച്ചു

സംവിധായകനും വിളിച്ചു

അതേസമയം അനൂപ് സത്യനും യുവതിയുമായി സംസാരിച്ചു. തന്റെ ചിത്രം ഉപയോഗിച്ചതിന് അനൂപുമായി സംസാരിച്ചുവെന്നും തന്റെ ചിത്രം അനുമതി കൂടാതെ ഉപയോഗിച്ചതിൽ അദ്ദേഹം ക്ഷമാപണം നടത്തിയെന്നും യുവതി ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+