Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്, യോഗം ചേര്‍ന്നത് ചട്ടലംഘനം

ദില്ലി: ദില്ലിയിലെ സംസ്ഥാന സര്‍ക്കാരിന്റ ഔദ്യോഗിക വസതിയായ കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി ചേര്‍ന്നതില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്. ചട്ടം മറികടന്നാണ് ഡിവൈഎഫ്‌ഐക്കായി കോണ്‍ഫറന്‍സ് മുറി അനുവദിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്. കേരള ഹൗസിലെ കേന്ദ്രകമ്മിറ്റിയോഗത്തില്‍ വച്ച് നിലവിലെ പൊതുമരാമത്ത് മന്ത്രി കൂടിയായ പിഎ മുഹമ്മദ് റിയാസ് സ്ഥാനമൊഴിയുകയും പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എഎ റഹീം ദേശീയ അധ്യക്ഷന്റെ ചുമതലയേറ്റെടുക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിന് ഉടമസ്ഥതയിലാണ് കേരള ഹൗസെന്നും മന്ത്രി മുഹമ്മദ് റിയാസിന്റേത് അധികാര ദുര്‍വിനിയോഗമാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്.

dy

വിഷയത്തില്‍ റസിഡന്റ് കമ്മീഷ്ണറുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സുര്‍ജിത്ത് ഭവനും ഏകെജി ഭവനും ഉണ്ടായിരിക്കേ സര്‍ക്കാര്‍ സ്ഥാപനം രാഷ്ട്രീയ പരിപാടിക്ക് ഉപയോഗിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസിസ് പ്രധാനമായും വിമര്‍ശിക്കുന്നത്. പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ മുഹമ്മദ് റിയാസിനായി ഹാള്‍ ബുക്ക് ചെയ്തായിരുന്നു ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നിരുന്നത്. അതേസമയം രാഷ്ട്രീയം പറയാനില്ലാത്തവരാണ് വിവാദത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേരള ഹൗസിലെ കോണ്‍ഫറന്‍സ് മുറിയില്‍ ഡിവൈഎഫ്‌ഐയുടെ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പാര്‍ട്ടികളുമായി ബന്ധമുള്ള സംഘടനകള്‍ക്കോ, സ്വകാര്യ വ്യക്തികള്‍ക്കോ, വാണിജ്യ ആവശ്യങ്ങള്‍ക്കോ ഒന്നും കേരള ഹൗസിലെ കോണ്‍ഫറന്‍സ് മുറി നല്‍കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി കൂടാന്‍ ഹാള്‍ അുവദിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതെല്ലാം ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിക്കായി മറി കടന്നുവെന്നും ആരോപണമുണ്ട്. പുതിയ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.വിജിന്‍, കെവി സുമേഷ്, സച്ചിന്‍ ദേവ്, കെ റഫീഖ് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനുണ്ടാവുമെന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്നുള്ള മറ്റൊരു നേതാവായ ജെയ്ക്ക് പി തോമസിനെ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. അടുത്ത അഖിലേന്ത്യാ സമ്മേളനം വരെയാണ് റഹീമിന് കേന്ദ്ര കമ്മിറ്റി അധ്യക്ഷ ചുമതല. താത്കാലിക ചുമതലയാണ് ഇപ്പോള്‍ റഹീമിന് നല്‍കുന്നതെങ്കിലും ഡിവൈഎഫ്‌ഐയുടെ അടുത്ത സമ്മേളനത്തില്‍ റഹീം നേരിട്ട് അധ്യക്ഷനാവാണ് സാധ്യത. കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന ഫ്രാക്ഷന്‍ യോഗത്തില്‍ റഹീമിന് ചുമതല നല്‍കുന്നത് സംബന്ധിച്ച് ധാരണയുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+