മലപ്പുറത്ത് പന്നിയിറച്ചി വിളമ്പാന്‍ ധൈര്യമുണ്ടോയെന്ന് നികേഷ് കുമാര്‍; മറുപടിയുമായി എഎ റഹീം
തിരുവനന്തപുരം: മലപ്പുറത്ത് പന്നിയിറച്ചേി വിളമ്പല്‍ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം രംഗത്ത്. പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടക്കുന്നതെന്നും ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് റഹീം പറഞ്ഞു. വെറുപ്പും മതവിദ്വേഷവും പ്രചരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാര്‍ ഉദ്ദേശിക്കുന്നതെന്നും റഹീം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോടായിരുന്നു റഹീമിന്റെ പ്രതികരണം. റഹീമിന്റെ വാക്കുകളിലേക്ക്...
Recommended Video

അനാവശ്യ വാദപ്രതിവാദങ്ങളാണ് പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച് നടക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. അപക്വമതികളായ വ്യക്തികള്‍ സോഷ്യല്‍മീഡിയ ഹൈപ്പിന് വേണ്ടി എന്തും പറയാമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അതിനെ തീപിടിപ്പിക്കേണ്ട കാര്യമില്ലെന്നും എഎ റഹീം വ്യക്തമാക്കി.

എറണാകുളത്ത് നടത്തിയ ഫുഡ് ഫെസ്റ്റില്‍ പന്നിയിറച്ചി വിളമ്പി. അവിടെയുള്ള പ്രധാന ഭക്ഷണ വിഭവങ്ങളില്‍ ഒന്നാണ് പന്നി. പൊതുവെ പന്നിയിറച്ചി ലഭ്യമല്ലാത്ത തിരുവനന്തപുരത്തും അത് വിതരണം ചെയ്തു. ഓരോ പ്രദേശത്തും പ്രദേശങ്ങളുടേതായ ഭക്ാഷമ വിഭവങ്ങളുണ്ട്. എല്ലാം കഴിക്കണമെന്ന് പറയുന്നത് മദ്യം കുടിക്കാത്തവരെ നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുന്ന പോലെയാണ്.

മലപ്പുറത്തും വിതരണം ചെയ്യണം, അങ്ങനെയാണോ പറയേണ്ടത്. ഇതൊക്കെ ദുരുദ്ദേശപരമാ പ്രസ്താവനകളാണ്. ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ ഒരിക്കലും പ്രത്സാഹിപ്പിക്കരുതെന്നും റഹീം പറഞ്ഞു. സംഘപരിവാര്‍ മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി വൈ എഫ് ഐക്ക് ആര്‍ എസ് എസിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പന്നി വിളമ്പിയത് സൂപ്പറാണ്, വിളമ്പാത്തത് സൂപ്പറാണ്. എന്നൊക്കെ ചിന്തിച്ച് വിഷമിക്കുന്നതിന് പകരം, ഒരു കാര്യം ഉറപ്പിക്കാം. വര്‍ഗീയതയുടെ ഭക്ഷണം വിളമ്പാനും വേവിക്കാനും ഒരു ശശികലയ്ക്കും ആര്‍എസ്എസിനും കേരളത്തില്‍ അടുപ്പ് കൂട്ടാന്‍ സ്ഥലം തരില്ല. ഇതാണ് ഫുഡ് സ്ട്രീറ്റിലൂടെ ഡി വൈ എഫ് ഐ നല്‍കിയ സന്ദേശം. ഉത്തരേന്ത്യന്‍ മാതൃകകള്‍ ഇവിടെ നടക്കില്ല. ഞങ്ങള്‍ ഇങ്ങനെ അടുപ്പ് കൂട്ടുന്നത് കണ്ട് സന്തോഷിച്ചോ. നിങ്ങള്‍ക്ക് ഇങ്ങനെയാരു അടുപ്പ് കൂട്ടാന്‍ കേരളത്തില്‍ കഴിയുമെന്ന് ആര്‍ എസ് എസ് കരുതേണ്ടെന്നും റഹീം വ്യക്തമാക്കി.

സംഘപരിവാര്‍ വര്‍ഗീയ വിദ്വേഷപ്രചരണത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്താന്‍ കേരളത്തിന് സാധിക്കണം. സാഹോദര്യത്തില്‍ ഒരുമിച്ച് ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. കേരളത്തെ വിഭജിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ഡി വൈ എഫ് ഐ തടയും. വര്‍ഗീയത പടര്‍ത്താന്‍ ആര്‍ എസ് എസിനെ ഡി വൈ എഫ് ഐ അനുവദിക്കില്ലെന്നും റഹീം വ്യക്തമാക്കി.

അതേസമയം, മലപ്പുറത്ത് ഡി വൈ എഫ് ഐ എന്തുകൊണ്ടാണ് പന്നി വിളമ്പാത്തത് എന്ന ചോദ്യം സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് എതിരെയയാണ് റഹീം ഇപ്പോള്‍ പ്രതികരിച്ചത്. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി നേതാവ് ശശികലയും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ഇതു തന്നെയാണ് സഖാവേ ഞങ്ങളും പറഞ്ഞത്. മ്മക്ക് ഈ ഹലാലെന്ന ബലാല് വേണ്ടാന്ന് . അവസാനം ഹലാലിനെതിരാണ് ഈ നാടെന്ന് ഡിഫിക്കും ബോധ്യായി . ഹലാല്‍ ബോര്‍ഡ് ഇല്ലാഞ്ഞാല്‍ തെരുവില്‍ വേണ്ട ഹോട്ടലില്‍ തന്നെ ജനം കേറും. അതിന് ഉടമകളെ ബോധ്യപ്പെടുത്താന്‍ ഈ സമരത്തിനാകട്ടെ .പ്രത്യേകിച്ച് പെരുമ്പാവൂര്‍ ഉള്‍പ്പെടുന്ന എറണാംകുളം ജില്ലയില്‍ പന്നി വിളമ്പി പ്രതിഷേധിച്ചത് സൂപ്പറായി . അപ്പോള്‍ നിങ്ങളും മാറും. സന്തോഷായി- ശശികല ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications