Get Updates
Get notified of breaking news, exclusive insights, and must-see stories!

അലക്‌സാണ്ടര്‍ ജേക്കബിന്റെ 'ഹാര്‍വാര്‍ഡ് തള്ള്' പൊളിച്ച മിടുക്കൻ, വീട്ടിലെത്തി അഭിനന്ദിച്ച് എഎ റഹീം

തിരുവനന്തപുരം: മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ ഹാര്‍വാര്‍ഡ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കിഴക്ക് ദിക്കിലേക്ക് തിരിഞ്ഞിരുന്ന് പഠിച്ചാല്‍ മികച്ച വിജയമുണ്ടാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഒരു കെട്ടിടം പൊളിച്ച് പണിതു എന്നാണ് വൈറല്‍ പ്രസംഗത്തില്‍ അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നത്. പിന്നാലെ ഒരു മിടുക്കന്‍ ഈ വാദം പൊളിച്ച് കയ്യില്‍ കൊടുത്തു.

സോ കൂൾ കൽ സോൺ! കണ്ടിട്ട് ദുൽഖറിന് പോലും മനസ്സിലായില്ല, കല്യാണിയുടെ പുത്തൻ ലുക്ക്, ചിത്രങ്ങൾ

കൊല്ലം ജില്ലയിലെ കാരംകോട് വിമല സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഭിറാം ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലേക്ക് മെയില്‍ അയച്ചിരുന്നു. അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞത് പോലൊരു സംഭവം ഇല്ലെന്നാണ് സര്‍വ്വകലാശാലയുടെ മറുപടി. പിന്നാലെ മുന്‍ ഡിജിപി വിശദീകരണവുമായി രംഗത്ത് എത്തി. യൂട്യൂബില്‍ ഒരു സന്യാസി നടത്തിയ പ്രസംഗത്തില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും സന്യാസിമാര്‍ കള്ളം പറയുമെന്ന് താന്‍ കരുതിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

77

സംഭവം വൈറലായതോടെ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എഎ റഹീം അടക്കമുളളവർ അഭിറാമിനെ വീട്ടിലെത്തി കണ്ട് അഭിനന്ദനം അറിയിച്ചു. എഎ റഹീമിന്റെ കുറിപ്പ്: '' മുൻ ഡിജിപിയുടെ അന്ധവിശ്വാസ പ്രസംഗം പൊളിച്ചടുക്കിയ മിടുക്കനെ പോയി കണ്ടു. അഭിരാം അരുൺ, ഉസ്മാൻ എന്നീ രണ്ട്‌ പ്ലസ്‌ടു വിദ്യാർഥികളാണ് മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ്ബിന്റെ ''അന്ധവിശ്വാസ തള്ള്'' തകർത്തത്. ഹാർവാർഡ് സർവകലാശാലയിൽ നടത്തിയതായി പറയുന്ന ഒരു പഠനത്തിൽ പ്രത്യേക ദിശ തിരിഞ്ഞു പഠിച്ചാൽ നേട്ടമുണ്ടാക്കാനാകും എന്നാണ് മഹാനായ മുൻ ഡിജിപി പ്രബോധനം നടത്തിയത്.
ഹാർവാർഡ് സർവകലാശാല ഒരിക്കലും നടത്താത്ത പഠനവും, കെട്ടിടം പൊളിക്കലും ഒക്കെ വിശദീകരിച്ചു പറയുന്നത് ഒരു മുൻ ഐപിഎസ് ഓഫീസറാണ് വിശ്വസിക്കാതെ തരമില്ലല്ലോ??!!

വിശ്വസിച്ചവർ ആഹ്ലാദപൂർവം മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തു."വാസ്തു,"ദിശ" എന്നൊക്കെ പറഞ്ഞു ഡിജിപി സാറിന്റെ വീഡിയോ പറന്നുനടന്നു. അഭിരാം എന്ന പന്ത്രണ്ടാം ക്‌ളാസുകാരൻ വളരെ യാദൃശ്ചികമായാണ് ഇൻസ്റ്റാഗ്രാമിൽ ഈ അന്ധവിശ്വാസ വീഡിയോ കണ്ടത്. കേട്ടപ്പോൾ തോന്നിയ പന്തികേടാണ് സമർഥമായ അന്വഷണത്തിലേയ്ക്ക് നയിച്ചത്. കൂട്ടുകാരൻ ഉസ്മാൻ അഹമ്മദും കൂടെക്കൂടി. ഇപ്പോൾ, ഏറെ പേരെ അന്ധവിശ്വാസത്തിലേയ്ക്ക് നയിച്ച വ്യാജവാർത്ത പൊളിഞ്ഞിരിക്കുന്നു.

കൊല്ലത്തുള്ള അഭിരാമിന്റെ വീട്ടിൽ പോയി.അഭിരാം പറഞ്ഞ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതായി തോന്നി. ഇത് സംബന്ധിച്ച് ടീച്ചറോട് സംശയം ഉന്നയിച്ചപ്പോൾ ടീച്ചർ പറഞ്ഞത്, "അദ്ദേഹം ഒരു ഐപിഎസ് ഉദ്യോഗസ്ഥനായ ഉന്നതനായ ഒരാളല്ലേ, അദ്ദേഹം പറയുന്നത് ശരിയാരിക്കും". ഇത് ടീച്ചറുടെ വ്യക്തിപരമായ പ്രശ്നമല്ല. ഒരു പൊതുബോധമാണ്. ഏതൊരു സാധാരണക്കാരെയും നയിക്കുന്ന ബോധം. "വലിയ സാറല്ലേ,പറയുന്നത് ശരിയായിരിക്കും".

ചുവപ്പിനെന്തരൊഴക്, ചുവന്ന സാരിയിൽ സുന്ദരിയായി അനുശ്രീ, ചിത്രങ്ങൾ

നോക്കൂ പരമ അബദ്ധം,തികഞ്ഞ അന്ധവിശ്വാസം സത്യമെന്ന നിലയിൽ ജനങ്ങളോട് വിവരിക്കുക.അദ്ദേഹത്തിന്റെ പ്രൊഫൈലും സമൂഹത്തിൽ അലങ്കരിച്ച ഉന്നത സ്ഥാനവും വച്ചാണ് ഈ അന്ധവിശ്വാസ മാർക്കറ്റിങ്. ശുദ്ധ അസംബന്ധമാണ്. സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് പകരം ശാസ്ത്ര വിരുദ്ധത വിളമ്പുന്നവരെ സമൂഹം തിരിച്ചറിയണം, ഒറ്റപ്പെടുത്തണം . ഒരു സമൂഹത്തെയാണ് ഇത്തരക്കാർ വഴിതെറ്റിക്കുന്നത്. ഇതൊരു സോഷ്യൽ ക്രൈമാണ്. വ്യാജ വാർത്തകളുടെ നടുവിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്."സത്യാനന്തര കാലത്ത്"(post truth)

ഇക്കാലത്തു കിട്ടുന്ന സന്ദേശങ്ങൾ ആര് പറഞ്ഞതായാലും ക്രോസ്‌ചെക്ക് ചെയ്യാതെ വിശ്വസിക്കാനോ,ഫോർവേഡ് ചെയ്യാനോ പാടില്ല. വ്യാജവാർത്തകൾ ഇന്ന് ലോക സമാധാനത്തിനും പുരോഗതിക്കും തടസ്സമാകുന്നു.2021ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം മരിയ റീസ്സാ എന്ന മധ്യപ്രവർത്തകയ്ക്ക് ലഭിക്കാൻ തന്നെ കാരണം വ്യാജവാർത്തകൾക്കെതിരെ അവർ നടത്തിയ പോരാട്ടത്തിനായിരുന്നു.
വ്യാജ വാർത്തകൾക്കും വീഡിയോകൾക്കും വ്യാജ സന്ദേശങ്ങൾക്കും എതിരായ സമരവും പ്രതിരോധവും നമ്മുടെ അടിയന്തിര കടമയാണ്.സമാധാനത്തിനും നാടിന്റെ നിലനിൽപ്പിനും പുരോഗതിക്കും നവമാധ്യമ സാക്ഷരത അനിവാര്യമാണ്. അഭിരാം കേട്ടത് പോലെ ലക്ഷക്കണക്കിന് പേർ ഇദ്ദേഹത്തിന്റെ അന്ധവിശ്വാസ വീഡിയോ കേട്ടതാണ്.

പറയുന്നതിൽ എന്തെങ്കിലും യുക്തിയുണ്ടോ എന്ന് സ്വയം ആലോചിച്ചു എന്നതാണ് അഭിരാമിനെ വ്യത്യസ്തമാക്കിയത്.ഉസ്മാനെയും. യുക്തിബോധം നഷ്ടപ്പെട്ടവരായി മലയാളി മാറരുത്. ഏത് സാറന്മാർ ശാസ്ത്ര വിരുദ്ധത വിളമ്പിയാലും തൊണ്ടതൊടാതെ വിഴുങ്ങാൻ പാകത്തിൽ വാ തുറന്ന് കാത്തിരിക്കുന്നവരായി മലയാളി മാറരുത്. അന്ധവിശ്വാസങ്ങൾക്കും ശാസ്ത്ര വിരുദ്ധ പ്രചാരണങ്ങൾക്കും കേരളത്തിലെ വലതുപക്ഷവൽക്കരണത്തിനും എതിരെ ഡിവൈഎഫ്ഐ സംസ്ഥാനത്ത് വിപുലമായ പ്രചാരണം തുടരുന്നതിന്റെ കൂടി ഭാഗമായാണ് അഭിരാമിനെ സന്ദർശിച്ചത്.രാത്രി വൈകിയതിനാൽ ഉസ്മാന്റെ വീട്ടിലെത്താൻ ഇന്ന് കഴിഞ്ഞില്ല.നാളെ കൊല്ലത്തെ ഡിവൈഎഫ്ഐ നേതാക്കൾ ഉസ്മാനെ സന്ദർശിക്കും.
ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Recommended Video

cmsvideo
    Data fraud; PM Modi, Priyanka Chopra and Sonia on Bihar Covid jab list | Oneindia Malayalam

    രണ്ട്‌ മിടുക്കന്മാർക്കും ഡിവൈഎഫ്ഐ തയ്യാറാക്കി നൽകിയ ഉപഹാരത്തിൽ രേഖപ്പെടുത്തിയ വാചകം എഴുതി അവസാനിപ്പിക്കാം. "ശാസ്ത്രചിന്തയും വൈജ്ഞാനികാവബോധവും കൊണ്ട് സത്യാനന്തരകാലത്തെ ചോദ്യം ചെയ്യുന്ന അഭിരാം അരുൺ, ഉസ്മാൻ അഹമ്മദ്". ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു,പ്രസിഡന്റു ശ്യാം മോഹൻ,ചാത്തന്നൂർ ബ്ലോക്ക് സെക്രട്ടറി എം ഹരികൃഷ്ണൻ ,ജില്ലാസെക്രട്ടറിയേറ്റ് അംഗം എസ് ഷബീർ, പരവൂർ മേഖലാ സെക്രട്ടറി ആർ സതീഷ്‌കുമാർ,സിപിഐഎം ലോക്കൽ സെക്രട്ടറി
    ജെ യാക്കൂബ് എന്നിവരും ഒപ്പമുണ്ടായിരുന്നു''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+