Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിൽ നിന്നും പുറത്ത് വരുന്നത് ഹൃദയം പിളർക്കുന്ന കാഴ്ചകൾ, താലിബാനെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാൻ താലിബാൻ പിടിയിലമർന്ന പശ്ചാത്തലത്തിൽ അഫ്ഗാൻ ജനതയ്ക്ക് പിന്തുണയുമായി ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ. അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ നാളെ മാനവ സൗഹൃദ സദസുകൾ സംഘടിപ്പിക്കും എന്ന് സംസ്ഥാന സെക്രട്ടറി എഎ റഹീം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ബ്ലോക്ക് കേന്ദ്രങ്ങളിൽ ആണ് പരിപാടി സംഘടിപ്പിക്കുക.

താലിബാൻ അമേരിക്കയുടെ സൃഷ്ടി ആണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. നജീബുള്ള സർക്കാരിനെ അട്ടിമറിക്കാൻ സോവിയറ്റ് വിരുദ്ധതയിലൂന്നി അമേരിക്ക സൃഷ്ടിച്ചതാണ് താലിബാൻ. ഭീകരരെ സൃഷ്ടിക്കുന്നതും അതിനെയെല്ലാം വളർത്തുന്നതും സാമ്രാജ്യത്വം തന്നെയാണ് എന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.

അമേരിക്കന്‍ സൈന്യം പൂര്‍ണമായി പിന്‍മാറിയതിന് പിന്നാലയാണ് താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പൂര്‍ണമായും കൈപ്പിടിയിലാക്കിയത്. രാജ്യതലസ്ഥാനമായ കാബൂള്‍ താലിബാന്‍ വളഞ്ഞതോടെ പ്രസിഡണ്ട് ഗനി രാജ്യം വിട്ടോടി. ഇതോടെ വീണ്ടും താലിബാന്റെ ക്രൂരമായ ഭരണത്തിന് കീഴിലായിരിക്കുകയാണ് അഫ്ഗാന്‍ ജനത. ആയിരങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. ചൈനയും പാകിസ്താനും അടക്കമുളള രാജ്യങ്ങള്‍ താലിബാന് പിന്തുണയുമായി രംഗത്തുണ്ട്. ലോകരാജ്യങ്ങള്‍ പലതും മൗനം പാലിക്കുമ്പോഴും താലിബാന് എതിരെ വലിയ പ്രതിഷേധമാണ് ലോകജനതയില്‍ നിന്ന് ഉയരുന്നത്.

ഒരുമിച്ച് മമ്മൂട്ടിയും പാര്‍വ്വതിയും, ചുള്ളനായി മമ്മൂക്ക, വൈറല്‍ ചിത്രങ്ങള്‍

dyfi

''ഹൃദയം പിളർക്കുന്ന കാഴ്ചകളാണ് അഫ്ഗാനിൽ നിന്നും പുറത്തു വരുന്നത്. താലിബാനെ ഭയന്ന് രാജ്യം വിട്ടുപോകുന്ന അഫ്ഗാൻ ജനങ്ങളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങൾ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് ചരിത്രത്തിലുടനീളം താലിബാൻ. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിദ്യാലയങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം അടച്ചുപൂട്ടിക്കഴിഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിനും, ലിംഗനീതിക്കും എതിരായ സമീപനമാണ് താലിബാന്റേത്. ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരുന്നതല്ല താലിബാന്റെ കാഴ്ചപ്പാടുകൾ'' എന്നും ഡിവൈഎഫ്ഐ വ്യക്തമാക്കുന്നു.

''2001 മുതൽ അഫ്ഗാനിൽ അമേരിക്ക പിടിമുറുക്കിയത് താലിബാനെ ഇല്ലാതാക്കാനെന്നായിരുന്നു അവർ വാദിച്ചത്. 20 വർഷങ്ങൾക്ക് ശേഷം അതേ താലിബാൻ അധികാരം നേടിയിരിക്കുന്നു. താലിബാനെ അധികാരം ഏൽപ്പിച്ചുമടങ്ങാൻ അമേരിക്കയ്ക്ക് യാതൊരു മടിയും ഉണ്ടായില്ല. ജനാധിപത്യവും സമാധാനവുമല്ല അമേരിക്ക ആഗ്രഹിക്കുന്നത്, അസ്വസ്ഥതയും യുദ്ധങ്ങളുമാണ്. മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാൻ അമേരിക്കയുടെ ഉൽപന്നമാണ്''.

ജോർജ് കുട്ടിയുടെ സീത, ദൃശ്യ 2 ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യ നായർ

''താലിബാൻ ഭീകരതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ നാം ഒരുമിച്ച് ശബ്ദമുയർത്തണം. സങ്കുചിത മതരാഷ്ട്രവാദം ലോകത്തെവിടെയും ജനാധിപത്യ നീക്കങ്ങളെ അട്ടിമറിക്കും. അത് ലോകത്ത് അസ്വസ്ഥത വളർത്തും. ഉയർന്ന മാനവിക മൂല്യങ്ങളെ അത് അപ്രാപ്യമാക്കും. ലോകത്താകെ വിഭാഗീയത വളർത്താനും വംശീയവെറി വ്യാപിപ്പിക്കാനും സാമ്രാജ്യത്വം നിരന്തരമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നു. താലിബാൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ'' എന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.

Recommended Video

cmsvideo
    Viral Video: Taliban Fighters Enjoy Amusement Park Rides After Capturing Kabul

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+