ഇ ബുള്‍ ജെറ്റിനെ കാത്ത് മറ്റൊരു പണി? ഗതാഗത വകുപ്പിന് പരാതി പ്രവാഹം, പിന്നില്‍ ഒരു വിഭാഗം വ്‌ളോഗര്‍മാര്‍
കണ്ണൂര്‍: കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഇ ബുള്‍ജെറ്റ് എന്ന യൂട്യൂബ് സഹോദരന്മാരുടേത്. തങ്ങളുടെ വാന്‍ ലൈഫ് വാഹനത്തില്‍ അനധികൃതമായി മോഡിഫിക്കേഷന്‍ ചെയ്തതതിന് തുടര്‍ന്ന് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി സംഘര്‍ഷം സൃഷ്ടിച്ച പശ്ചാത്താലത്തിലാണ് പൊലീസ് കേസെടുത്തത്.
ആര്‍ ടി ഒ ഓഫീസിലെത്തിയ ഇരുവരും കമ്പ്യൂട്ടറുകള്‍ തല്ലിപൊട്ടിക്കുകയും പൊതിമുതല്‍ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയത്ത് ഇവര്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് സംഘര്‍ഷം രൂക്ഷമായത് പിന്നാലെ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കമാണ് ചുമത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഇവര്‍ക്കെതിരെ ഗതാഗത വകുപ്പിന് കൂടുതല്‍ പരാതികള്‍ ലഭിച്ചെന്നാണ് വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിന് പിന്നില്‍ ഒരു വിഭാഗം വ്‌ളോഗര്‍മാരാണെന്ന ആരോപണവും ഉയരുന്നുണ്ട് . . .വിശദമായി വായിക്കാം..
വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇന്ന് ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റയിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസപ്പെടുത്തി. തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. നിയമലംഘനങ്ങള്‍ പിഴ ഒടുക്കാമെന്നും ജാമ്യം അനുവദിക്കണമെന്നാണ് വ്‌ളോഗര്‍മാര്‍ കോടതിയില്‍ അറിയിച്ചത്.

അതേസമയം, ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകന്‍ മുഹമ്മദ് ഫൗസ് ആരോപിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം സഹോദരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തതിലൂടെ ഫോളോവേഴ്‌സ് ഓഫീസിലെത്തി തടിച്ചുകൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇതിനിടെ കടുത്ത നടപടിയുമായി എംവിഡി രംഗത്തെത്തിയിരുന്നു. ഇവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി. അപകടകരമായ തരത്തില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ ലംഘിച്ചതിനും മോട്ടോര്‍ വാഹന വകുപ്പിലെ 53 (1എ) വകുപ്പ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എംഡിജിപി എംആര്‍ അജിത് കുമാര്‍ അറിയിച്ചു.

ഇവര്‍ ബീഹാറില്‍ വച്ച് ആംബുലന്‍സിന്റെ സൈറണും ഹോണും മുഴക്കി റോഡിലൂടെ വാഹനം ഓടിച്ചത് ഗുരുതരമായ ലംഘനമാണ്. നെപ്പോളിയന്‍ എന്ന വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതിവിധിയുടെ ലംഘനമാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ ആംബുലന്‍സ് സൈറണ്‍ മുഴക്കി റോഡിലൂടെ വാഹനം ഓടിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോ ബീഹാര്‍ പൊലീസിന് കൈമാറുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിനിടെ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗത വകുപ്പിന് ലഭിക്കുന്നത് ലഭിക്കുന്നത് നിരവധി പരാതികളാണെന്ന് റിപ്പോര്‍ട്ട്. ഉന്നതരെ നിരവധി പേര്‍ വിളിച്ച് ഫോണിലൂടെ പരാതിപ്പെട്ടെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും അയച്ചുനല്‍കിയിട്ടുണ്ട്. ഈ പരാതികള്‍ക്കെല്ലാം ഒരു വിഭാഗം വ്‌ളോഗര്‍മാരാണെന്നാണ് സൂചന.

ഇ ബുള്‍ ജെറ്റിന്റെ പല വീഡിയോകളിലും മറ്റ് പ്രമുഖരായ വ്‌ളോഗര്‍മാര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. പല വ്‌ളോഗര്‍മാര്‍ക്കെതിരെയും ഇവര്‍ വീഡിയോയിലൂടെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റൊരു വിഭാഗം വ്‌ളോഗര്‍മാര്‍ സഹോദരങ്ങള്‍ക്കെതിരെ പരാതികളുമായി രംഗത്തെത്തിയെന്നാണ് സൂചന.

കഴിഞ്ഞ ഒരു മാസത്തിനിടെ, അന്‍പതിലേറെ ഫോണ്‍ കോളുകളാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫീസില്‍ ലഭിച്ചത്. പരാതികള്‍ സാധൂകരിക്കുന്ന ചിത്രങ്ങളും അധികൃതര്‍ക്ക് ലഭിച്ചെന്നാണ് സൂചന. ഇവര്‍ വാഹനം ഓടിക്കുന്നത് അപകടകരമാംവിധമാണെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ പരാതികളിലൂടെ നല്‍കിയെന്നാണ് വിവരം.

ഇവയില്‍ പലതും അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ്. പരാതിക്കാരില്‍ യൂട്യൂബില്‍ സജീവമായ മറ്റ് വ്‌ളോഗര്‍മാരുമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ തുടര്‍ച്ചയായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ഗതാഗത കമ്മിഷണര്‍ നടപടിയെടുക്കാന്‍ കണ്ണൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് വിവരം. അറസ്റ്റിലായ ഇവര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഇതു കൂടാതെ ഇവരുടെ യൂട്യൂബ് ചാനലിലെ വീഡിയോ നിരീക്ഷിക്കാന്‍ പ്രത്യേക സൈബര്‍ സംഘത്തെ നിയോഗിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. നിയമലംഘനം കണ്ടെത്തുന്ന വീഡിയോ മരവിപ്പിക്കാന്‍ യൂട്യൂബിനോട് ആവശ്യപ്പെടുമെന്നും അപ്ലോഡ് ചെയ്ത മുഴുവന്‍ വീഡിയോ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ ഫ്രീസിംഗ് നല്‍കിയിട്ടുണ്ടെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

മോശം കമന്റിടുന്ന കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം, കേസെടുക്കും. പൊലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ നടപടികള്‍ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം.

അതിന് ശ്രമിക്കാതെ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നിയമപാലകരെ അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത് ശരിയല്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിവാദ യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് ഇന്ന് വൈകീട്ടോടെ ജാമ്യം ലഭിച്ചു. പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിന് രണ്ട് പേരും ചേര്‍ന്ന് 7000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. എല്ലാ ബുധനാഴ്ചയും രാവിലെ 11 മണിക്കും രണ്ട് മണിക്കുമുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.












Click it and Unblock the Notifications