Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഭാവന നല്‍കുന്നതില്‍ എന്താണ് കുഴപ്പം? കോണ്‍ഗ്രസ് യാത്രയ്ക്ക് ഇ ശ്രീധരന്‍ വക സംഭാവന

മലപ്പുറം: മെട്രോമാന്‍ ഇ ശ്രീധരന്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നല്‍കി. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ് ഇ ശ്രീധരന്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്താണ് ബിജെപിയില്‍ ചേര്‍ന്നത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരെ നേതാക്കള്‍ സൂചിപ്പിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര മലപ്പുറത്തെത്തിയിരിക്കുകയാണ്. ഈ വേളയിലാണ് പൊന്നാനിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇ ശ്രീധരന്റെ സംഭാവന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്...

1

പാലക്കാട് ജില്ലയിലാണ് ഇ ശ്രീധരന്റെ ജന്മദേശം. ഭാര്യ വീട് മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ്. ഏറെ കാലമായി പൊന്നാനിയിലാണ് ശ്രീധരന്‍ താമസിക്കുന്നത്. പൊന്നാനിയിലെ കോണ്‍ഗ്രസ് നേതാക്കളാണ് ഇ ശ്രീധരന്‍ ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നല്‍കിയ കാര്യം അറിയിച്ചത്. യാത്ര മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുകയാണിന്ന്.

2

രാജ്യത്തെ എണ്ണംപറഞ്ഞ എഞ്ചിനിയര്‍മാരില്‍ ഒരാളാണ് ഇ ശ്രീധരന്‍. സമീപകാലത്തെ മിക്ക നിര്‍മിതികളിലും അദ്ദേഹത്തിന്റെ സംഭാവനയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും തോറ്റു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ ശക്തമായ മല്‍സരം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

3

പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എ പവിത്രകുമാറിനും മണ്ഡലം പ്രസിഡന്റ് എന്‍പി നബീലിനുമാണ് ഭാരത് ജോഡോ യാത്രയ്ക്കുള്ള സംഭാവന ഇ ശ്രീധരന്‍ നല്‍കിയത്. സംഭാവന കൂപ്പണ്‍ സ്വീകരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള കൂപ്പണ്‍ ആണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഭാരത് ജോഡോ യാത്രയെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

4

ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ് ഇ ശ്രീധരന്‍. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ അദ്ദേഹം സജീവ രാഷ്ട്രീയം വിടുകയാണെന്ന് സൂചിപ്പിച്ചിരുന്നു. കേരളത്തില്‍ ബിജെപിക്ക് വളരാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ശ്രീധരന്‍ കോണ്‍ഗ്രസ് യാത്രയ്ക്ക് സംഭാവന നല്‍കിയ ചിത്രം പുറത്തുവന്നത് പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭാവന നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്ന അഭിപ്രായക്കാരും നിരവധിയാണ്.

5

ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയിലെത്തിയിരിക്കുകയാണ്. പാലക്കാട്ടെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് മലപ്പുറത്തേക്ക് കടന്നത്. പുലാമന്തോള്‍ വഴിയെത്തിയ യാത്രയ്ക്ക് വലിയ സ്വീകരണം നല്‍കി. ഇന്ന് വൈകീട്ട് പാണ്ടിക്കാട് സ്വീകരണ സമ്മേളനം നടത്തുന്നുണ്ട്. തച്ചിങ്ങനാടം ഹൈസ്‌കൂളിലാണ് രാഹുല്‍ ഗാന്ധിയുടെ രാത്രി വിശ്രമം. വരും ദിവസങ്ങളില്‍ യാത്ര കര്‍ണാടകയിലേക്ക് കടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+