ബോബി ചെമ്മണ്ണൂരിനെ നോട്ടമിട്ട് ഇഡി? സാമ്പത്തിക ഇടപാടുകൾ സംശയനിഴലിൽ, പ്രാഥമിക അന്വേഷണം തുടങ്ങി
കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ അന്വേഷണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് എന്ന് റിപ്പോർട്ട്. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും പിന്നീട് ഇത് ബിസിനസ് ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കുന്നതുമാണ് ഇഡി പരിശോധിക്കുന്നത്. ബോബിയുടെ ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷിക്കുന്നതായി റിപ്പോർട്ടർ ടിവി പുറത്തുവിട്ട വാർത്തയിൽ വ്യക്തമാക്കുന്നു.
ഫെമ നിയമ ലംഘനം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഇഡി അന്വേഷണ പരിധിയിലുള്ളത്. ബോബി ചെമ്മണ്ണൂരിനെ ഇഡി ചോദ്യം ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബോ ചെ തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം, ഫിജി കാർട്ടും സംശയ നിഴലിലാണ്. ഇതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണിത്.

നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാട് നടക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നുമാണ് ഇഡി വൃത്തങ്ങൾ അറിയിക്കുന്നത്.
ബോബി ചെമ്മണ്ണൂർ കൂടുതൽ പലിശ വാഗ്‌ദാനം ചെയ്‌ത് നിരവധി പേരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ഇഡി കണ്ടെത്തിയിരിക്കുന്നത്. ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുവെന്നാണ് സൂചന. ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ എന്ന സംശയമാണ് നിലവിലെ അന്വേഷണത്തിന് കാരണം.
എന്നാൽ നിലവിൽ ഇഡിക്ക് കേസ് എടുക്കാൻ കഴിയില്ലെന്നാണ് വിവരം. മറ്റേതെങ്കിലും ഏജൻസി കേസ് രജിസ്‌റ്റർ ചെയ്‌താൽ മാത്രമേ ഇഡിക്ക് കേസുമായി മുന്നോട്ട് പോകാൻ സാധിക്കൂ എന്നതാണ് ഇതിന്റെ കാരണം. അടുത്തിടെ ലോട്ടറിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്തിരുന്നു.
ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള 'ബോചെ ഭൂമിപത്ര' എന്ന കമ്പനിയുടെ പേരിലാണ് ചായപ്പൊടിക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് കേസെടുത്തത്. വയനാട് ജില്ലാ അസിസ്‌റ്റന്റ് ലോട്ടറി ഓഫീസറുടെ പരാതിയിൽ മേപ്പാടി പോലീസാണ് കേസെടുത്തത്. എന്നാല്‍ തന്റെ കമ്പനി സെയില്‍സ് പ്രൊമോഷനെന്ന നിലയില്‍ മാത്രമാണ് സമ്മാനക്കൂപ്പണ്‍ നല്‍കുന്നതെന്നായിരുന്നു ബോബിയുടെ വിശദീകരണം.
'ഇതൊരിക്കലും ലോട്ടറിയല്ല. ഇത് സംബന്ധിച്ച് കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. 100 ഗ്രാമിന്റെ പാക്കറ്റ് ചായപ്പൊടിക്കാണ് 40 രൂപ ഈടാക്കുന്നത്. അമിതവില ഈടാക്കുന്നുവെന്ന പരാതിയിലും വസ്‌തുതയില്ല.' അദ്ദേഹം പറയുന്നു. കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്നും ബോബി ചെമ്മണ്ണൂർ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിഷയം ഇഡിക്ക് മുൻപിൽ എത്തിയതോടെ നടപടികൾ കൂടുതൽ കടുപ്പിക്കും എന്നാണ് കരുതുന്നത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications