'ഡു നോട്ട് ടു ബി ടൂ സ്മാർട്ട്'... ന്യൂസ് അവർ ചർച്ചയ്ക്കിടെ വിനുവിന് ഇഡിയുടെ ഭീഷണി സന്ദേശം, രൂക്ഷ മറുപടി

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ പിണറായി സര്‍ക്കാരിനെ ഏറെ മുള്‍മുനയില്‍ നിര്‍ത്തിയ കേന്ദ്ര ഏജന്‍സിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്നാല്‍, ഇഡിയുടെ പേരില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പലതും വ്യാജമാണെന്ന് പിന്നീട് ആക്ഷേപമുയര്‍ന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ അവര്‍ക്ക് വേണ്ട വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

ഇപ്പോഴിതാ, അതേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു ഇഡിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദേശം അവതാരകനായ വിനു വി ജോണിന് എത്തിയത്. വിശദാംശങ്ങളും വിലയിരുത്തലുകളും...

'ദേശസ്നേഹികളുടെ ഹവാലയോ'

'ദേശസ്നേഹികളുടെ ഹവാലയോ'

ബിജെപിയ്‌ക്കെതിരെയുള്ള കുഴല്‍പണ ഇടപാട് സംബന്ധിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ച ചെയ്തിരുന്നത്. 'ദേശസ്നേഹികളുടെ ഹവാലയോ' എന്ന തലക്കെട്ടില്‍ ആയിരുന്നു ചര്‍ച്ച. ഇഡിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച സലീം മടവൂര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു, രാഹുല്‍ ഈശ്വര്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

ഏത് മാളത്തില്‍ പോയൊളിച്ചു

ഏത് മാളത്തില്‍ പോയൊളിച്ചു

കേരളത്തില്‍ അങ്ങോളമിങ്ങോളം കേസുകള്‍ ഏറ്റെടുത്ത് അന്വേഷിച്ച് നടന്നിരുന്ന ഇഡിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വിനു വി ജോണിന്റെ പരാമര്‍ശങ്ങള്‍. ഇഡി സിംഹങ്ങള്‍ ഏത് മാളത്തില്‍ പോയൊളിച്ചു എന്നൊക്കെ അദ്ദേഹം ചോദിക്കുകയും ചെയ്തിരുന്നു.

വിശ്വസിച്ചവര്‍

വിശ്വസിച്ചവര്‍

മാധ്യമങ്ങളും ജനങ്ങളും ഏറെ വിശ്വസിച്ചിരുന്ന ഇഡിയുടെ ശക്തരായ ഉദ്യോഗസ്ഥര്‍ എവിടെയെന്നും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ആയിരുന്നു ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദേശം വിനു വി ജോണിന്റെ ഫോണില്‍ എത്തിയത്.

ഉന്നത ഉദ്യോഗസ്ഥന്‍

ഉന്നത ഉദ്യോഗസ്ഥന്‍

ഇഡിയ്ക്ക് കേസ് അന്വേഷിക്കാന്‍ കഴിയില്ല, കള്ളപ്പണ കേസ് അന്വേഷിക്കുന്നത് ഇഡി അല്ല. അതുകൊണ്ട് എത്ര പരാതി കൊടുത്താലും ഈ കേസ് അന്വേഷിക്കാന്‍ ഇഡി വരില്ല എന്നായിരുന്നു ആദ്യം വന്ന സന്ദേശത്തിന്റെ സാരാംശമെന്ന് വിനു വി ജോണ്‍ വ്യക്തമാക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ ആയിരുന്നു ഈ സന്ദേശം അയച്ചത്.

വേറെ ഏതെങ്കിലും പാര്‍ട്ടി ആയിരുന്നെങ്കില്‍

വേറെ ഏതെങ്കിലും പാര്‍ട്ടി ആയിരുന്നെങ്കില്‍

തുടര്‍ന്നും വിനു വി ജോണ്‍ ഇഡി വിമര്‍ശനം തുടര്‍ന്നു. കള്ളപ്പളം പിടിച്ചിരുന്നത് വേറെ ഏതെങ്കിലും പാര്‍ട്ടിയുടേതായിരുന്നെങ്കില്‍ ഇഡി മാത്രമല്ല, വേറേയും കേന്ദ്ര ഏജന്‍സികള്‍ ഇവിടെ എത്തുമായിരുന്നു എന്നും അത് ഉറപ്പാണെന്നും വിനു വി ജോണ്‍ പറഞ്ഞു.

ഭീഷണി സന്ദേശം

ഭീഷണി സന്ദേശം

ഇതിനെ തുടര്‍ന്നാണ് ഭീഷണിയുടെ സ്വരത്തിലുള്ള ഇഡി ഉദ്യോഗസ്ഥന്റെ സന്ദേശം വരുന്നത്. നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ ആളുകളോട് എത്രത്തോളം പ്രതികാര ബുദ്ധിയോടെ ഇടപെടും എന്ന് വ്യക്തമായി എന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശത്തിന്റെ കാര്യം വിനു വി ജോണ്‍ സൂചിപ്പിച്ചത്.

'ഡു നോട്ട് ടു ബി ടൂ സ്മാര്‍ട്ട്'

'ഡു നോട്ട് ടു ബി ടൂ സ്മാര്‍ട്ട്'

ആ സന്ദേശം തത്കാലം വായിക്കുന്നില്ല എന്ന് പറഞ്ഞെങ്കിലും വിനു വി ജോണ്‍ അത് വായിക്കുക തന്നെ തന്നെ ചെയ്തു. 'ഡു നോട്ട് ടു ബി ടൂ സ്മാര്‍ട്ട്' എന്നതായിരുന്നു ആ സന്ദേശം. അധികം സ്മാര്‍ട്ട് ആകേണ്ട എന്ന മുന്നറിയിപ്പ് തന്നെ ആയിരുന്നു അത്. എന്തായാലും സന്ദേശം അയച്ച ഉദ്യോഗസ്ഥന്റെ പേരോ പദവിയോ വിനു വി ജോണ്‍ വെളിപ്പെടുത്തിയില്ല. പറയേണ്ട സമയത്ത് അത് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷിച്ച് കുടുക്കുമെന്നാണെങ്കില്‍...

അന്വേഷിച്ച് കുടുക്കുമെന്നാണെങ്കില്‍...

ഭീഷണിയെ കുറിച്ച് വിനു വി ജോണിന്റെ പ്രതികണം ഇങ്ങനെ ആയിരുന്നു. ' അന്വേഷിച്ചോളോ, ഇനി എന്നെ അന്വേഷിച്ച് കുടുക്കും എന്നാണെങ്കില്‍ എന്തും അന്വേഷിക്കാം. സ്വാഗതം. അത് വെറുതേ പറയുന്നതല്ല. ഇത് കേള്‍ക്കുമ്പോള്‍ പൊള്ളുന്ന ഉദ്യോഗസ്ഥര്‍, കേരളത്തില്‍ കോടിക്കണക്കിന് ഹവാല പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട് മിണ്ടാതിരിക്കുന്നവര്‍ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്. വരൂ, അന്വേഷിക്കൂ, കള്ളത്തെളിവുകള്‍ ഉണ്ടാക്കൂ...

ഭീഷണിയൊക്കെ കൈയ്യില്‍ വച്ചാല്‍ മതി

ഭീഷണിയൊക്കെ കൈയ്യില്‍ വച്ചാല്‍ മതി

അത്രയും പറഞ്ഞുകൊണ്ട് നിര്‍ത്തിയില്ല വിനു വി ജോണ്‍. ' അതുകൊണ്ട് ഇഡി ഏമാന്‍മാരുടെ ഭീഷണിയൊക്കെ കൈയ്യില്‍ വച്ചാല്‍ മതി എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയു. അങ്ങനെ ഭീഷണിപ്പെടുത്തിയാല്‍, കൂടുതല്‍ സ്മാര്‍ട്ടാവേണ്ട എന്ന് പറഞ്ഞാല്‍ പേടിക്കാന്‍ വേറെ ആളെ നോക്കിയാല്‍ മതി എന്ന് മാത്രമേ എനിക്ക് ആ ഉന്നതനായ ഉദ്യോഗസ്ഥനോട് പറയാനുള്ളു.'- ഇത്ര കൂടി പറഞ്ഞാണ് അവസാനിപ്പിച്ചത്.

ഇത്രകാലം പറഞ്ഞത് തിരിച്ചെടുത്തോ

ഇത്രകാലം പറഞ്ഞത് തിരിച്ചെടുത്തോ

'വരൂ, അന്വേഷിക്കൂ, കള്ളത്തെളിവുകള്‍ ഉണ്ടാക്കൂ' എന്ന് വിനു വി ജോണ്‍ ഇഡി ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍, ഇത്രകാലും കേരളത്തില്‍ ഇഡിയെ ഉദ്ധരിച്ച് കൊടുത്ത വാര്‍ത്തകളിലും അത്തരത്തിലുള്ള കള്ളത്തെളിവുകള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+