Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂടുതൽ നിയമനങ്ങൾ ഉണ്ടാകും'; '360 അധ്യാപകരെ കൂടി പിഎസ്‌സിയിലൂടെ നിയമിക്കും'; - വി ശിവൻകുട്ടി

'കൂടുതൽ നിയമനങ്ങൾ ഉണ്ടാകും'; '360 അധ്യാപകരെ കൂടി പിഎസ്‌സിയിലൂടെ നിയമിക്കും'; - വി ശിവൻകുട്ടി

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേരെ കൂടി പിഎസ്‌സിയിലൂടെ നിയമിക്കും. ഇതിന് പുറമെ കൂടുതൽ നിയമനങ്ങൾക്കും വകുപ്പിൽ സാഹചര്യമൊരുക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ചാണ് പിഎസ്‌സി വഴി നിയമനം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തിരുവനന്തപുരം 69, കൊല്ലം 25, ആലപ്പുഴ 53, കോട്ടയം 62,ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട് 18,കണ്ണൂർ 59, കാസർകോട് 1 എന്നിങ്ങനെയാണ് അഡ്വൈസ് മെമ്മോ നൽകിയിരിക്കുന്നത്.

sivankutty

രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷമുളള വകുപ്പിന്റെ പട്ടികയും മന്ത്രി ചൂണ്ടികാട്ടി. ഇതുവരെ എൽ പി എസ് എ /യു പി എസ് എ തസ്തികയിൽ മാത്രം 1506 നിയമനം നടത്തി. എന്നാൽ, യു പി എസ് എ ഭാഷാ വിഭാഗത്തിൽ 352 നിയമനവും എൽപിഎസ്എ ഭാഷാ വിഭാഗത്തിൽ 139 നിയമനവും ഈ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

അതേസമയം, സ്പെഷ്യൽ ടീച്ചേഴ്സ് വിഭാഗത്തിൽ 112 നിയമനമാണ് നടത്തിയത്. എച്ച്എസ്എയിൽ 1019 , ഹയർ സെക്കൻഡറി ജൂനിയർ അധ്യാപക വിഭാഗത്തിൽ 757 പേരെയും നിയമിച്ചു എന്നാണ് കണക്കുകൾ. എന്നാൽ, 11 നിയമനം നടത്തിയത് സീനിയർ വിഭാഗത്തിലായിരുന്നു.

അതേസമയം, എയിഡഡ് സ്കൂൾ അധ്യാപകർക്കും നിയമനാംഗീകാരം നൽകി. 4711 എയിഡഡ് സ്കൂൾ അധ്യാപകരെയാണ് പരിഗണിച്ചതെന്നും മന്ത്രി അറിയിച്ചു. തൊഴിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്ന സാഹചര്യം ഇല്ല എന്നും ഇക്കാര്യം ഉറപ്പു വരുത്തും എന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+