ട്രെയിനിന് തീയിട്ടത് എന്തിന്..? ഷാറൂഖിന്റെ മറുപടി ഇങ്ങനെ; 'രക്ഷപ്പെട്ടത് അതേ ട്രെയിനില്‍'
കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സഹയാത്രികര്‍ക്ക് മേല്‍ തീ കൊളുത്തിയ കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയാണ് ഇന്നസലെയാണ് മഹാരാഷ്ട്ര എടിഎസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെ കേരള പൊലീസ് സംഘം ഇന്നലെ മഹാരാഷ്ട്രയില്‍ എത്തിയിരുന്നു. ഇന്ന് രാവിലെയോടെ തന്നെ ഷാറൂഖിനെ പൊലീസ് കേരളത്തിലെത്തിക്കുകയും ചെയ്തു. രാജ്യത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്.
സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റ്- തീവ്രവാദ ആക്രമണത്തിന്റെ സാധ്യതകള്‍ എല്ലാം പൊലീസ് പരിശോധിക്കുന്നതിനിടെ ആണ് ഇന്നലെ ഷാറൂഖ് സെയ്ഫിയെ അറസ്റ്റ് ചെയ്യുന്നത്. എന്‍ ഐ എ സംഘമെല്ലാം ആക്രമിക്കപ്പെട്ട ട്രെയിന്‍ പരിശോധിച്ചിരുന്നു. ഏതെങ്കിലും ഒരാളെ ലക്ഷ്യം വെച്ചുള്ള ആക്രമണമല്ല നടന്നത് എന്നത് യാത്രക്കാര്‍ അന്ന് തന്നെ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ അട്ടിമറി സാധ്യതയില്‍ ഊന്നിയായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചത്.

ഇതിനിടെ ഷാറൂഖ് സെയ്ഫിയെ തന്നെ പിടികൂടാന്‍ സാധിച്ചത് പൊലീസിന് ആശ്വാസമാവുകയും ചെയ്തു. അക്രമത്തിന് പിന്നിലെ കാരണം ഇനി ഷാറൂഖ് സെയ്ഫിയില്‍ നിന്ന് തന്നെ കണ്ടെത്താം എന്ന ആശ്വാസത്തിലാണ് പൊലീസ്. എന്നാല്‍ ഇതിനിടെ ഷാറൂഖ് സെയ്ഫി പൊലീസിന് നല്കിയ പ്രാഥമിക മൊഴി പുറത്തായിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല.
തീവെപ്പിന് ശേഷം അതേ ട്രെയിനില്‍ തന്നെയാണ് താന്‍ കണ്ണൂരിലെത്തിയത് എന്നാണ് ഷാറൂഖ് സെയ്ഫി പറയുന്നത്. റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടക്കുമ്പോള്‍ പ്ലാറ്റ്ഫോമില്‍ ഒളിച്ചിരിക്കുകയായിരുന്നു. അന്ന് പുലര്‍ച്ചെയോടെയാണ് രത്നഗിരിയിലേക്ക് പോയത്. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തത് ടിക്കറ്റ് എടുക്കാതെ ആണ് എന്നും കേരളത്തിലെത്തുന്നത് ആദ്യമായിട്ടാണ് എന്നും ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴിയിലുണ്ട്.
അതേസമയം അക്രമം എന്തിന് നടത്തി എന്ന ചോദ്യത്തിന് അത് തന്റെ കുബുദ്ധിയെന്ന് എന്നാണ് ഷാറൂഖ് സെയ്ഫി മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് അന്വേഷണ സംഘം മുഖവിലക്ക് എടുത്തിട്ടില്ല. അതേ ട്രെയിനില്‍ തന്നെയാണ് ഷാറൂഖ് യാത്ര ചെയ്തത് എങ്കില്‍ ആ കോച്ചിലെ യാത്രക്കാര്‍ പൊള്ളലേറ്റ ശരീരവുമായി യാത്ര ചെയ്ത ഷാറൂഖിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. മുംബൈയില്‍ എ ടി എസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഷാരൂഖ് കുറ്റം സമ്മതിച്ചതു എന്നാണ് വിവരം. ഇയാളുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ശേഖരിക്കാനും ബന്ധുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഉള്ള ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെയായിരുന്നു ഷാറൂഖ് സെയ്ഫി വലയിലാകുന്നത്.
അജ്മീറിലക്ക് രക്ഷപ്പെടാനുള്ള നീക്കത്തിലായിരുന്നു ഷാരൂഖ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് രാജ്യത്തെ ആകെ ഞെട്ടിച്ച് കൊണ്ട് ഓടുന്ന ട്രെയിനില്‍ തീയിടാന്‍ ശ്രമിച്ചത്. അലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ എലത്തൂരില്‍ വെച്ചായിരുന്നു ഷാറൂഖ് പെട്രോളൊിച്ച് തീയിട്ടത്. സംഭവത്തില്‍ 8 പേര്‍ക്ക് പൊള്ളലേറ്റിരുന്നു. പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ചാടിയ 3 പേര് മരിക്കുകയും ചെയ്തിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications