കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പിന്‍റെ തീയതി ഉടന്‍ പുറത്ത് വിടുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. നേരത്തെ ഏപ്രില്‍ 12 പ്രഖ്യാപിച്ചിരുന്ന തിരഞ്ഞെടുപ്പ് പിന്നീട് കമ്മീഷന്‍ മരവിപ്പിക്കുകയായിരുന്നു.

രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ച കമ്മീഷന്‍ തീരുമാനത്തിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

nri-vote

ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

മാര്‍ച്ച് 31 നകം നാമനിര്‍ദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേന്ദ്ര നിയമ മന്ത്രാലയത്തിലെ നിര്‍ദേശത്തെ തുടര്‍ന്ന് കമ്മീഷന്‍ ഈ പ്രഖ്യാപനം മരവിപ്പിക്കുകയായിരുന്നു. മൂന്ന് പേരുടെ ഒഴിവിലേക്കായിരുന്നു കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും വിജയിക്കാമായിരുന്നു.

ആ കളി ഇത്തവണ കോണ്‍ഗ്രസില്‍ നടക്കില്ല: പ്രത്യേക സംഘത്തെ ഇറക്കി എഐസിസി, ലക്ഷ്യം വിജയം മാത്രംആ കളി ഇത്തവണ കോണ്‍ഗ്രസില്‍ നടക്കില്ല: പ്രത്യേക സംഘത്തെ ഇറക്കി എഐസിസി, ലക്ഷ്യം വിജയം മാത്രം

സൂപ്പർ കൂളായി മഞ്ജുഷ- ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
Election Commission says Rajya Sabha elections in Kerala to be held soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X