പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക്; അമ്പരിപ്പിച്ച നീക്കം, കൂടിക്കാഴ്ചയ്ക്ക് പിന്നിലെ രഹസ്യം പുറത്ത്
ദില്ലി: സമീപകാലത്ത് നേരിടേണ്ടി വന്ന തിരിച്ചടികളില്‍ നിന്നെല്ലാം കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. അടുത്ത വിര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പടേയുള്ള നിയമസഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ആദ്യം ലക്ഷ്യം വെക്കുന്നത്. ഇതില്‍ ചില സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചുകൊണ്ട് തിരിച്ച് വരവിന് തുടക്കം കുറിക്കാമെന്നാണ് പ്രതീക്ഷ. അതിനുമപ്പുറം ഏറ്റവും വലിയ ലക്ഷ്യമായി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനേയും കോണ്‍ഗ്രസ് കാണുന്നു.
അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ വലിയ അഴിച്ചു പണികള്‍ക്കും ഞെട്ടിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ക്കും കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ ചേരാന്‍ പോവുന്നു എന്ന വാര്‍ത്ത.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ എന്‍സിപി അധ്യക്ഷനായ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ പ്രശാന്ത് കിഷോറിന്റെ 'ഗാന്ധി'മാരുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പല തരത്തിലുള്ള വ്യാഖ്യാനങ്ങളായിരുന്നു പുറത്ത് വന്നത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനം എന്നതായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നിരീക്ഷണം. എന്‍സിപി അധ്യക്ഷന്‍ മുന്‍കൈ എടുത്ത് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു വിശാല സഖ്യം രൂപീകരിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന് കോണ്‍ഗ്രസിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.

കോണ്‍ഗ്രസ് ഇല്ലാതെ രാജ്യത്തെ പ്രതിപക്ഷ സഖ്യത്തിന് നിലനില്‍പ്പില്ലെന്നും ആര്‍ജെഡി, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ വ്യക്തമാക്കുകുയം ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് പ്രശാന്ത് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളെ കണ്ടതെന്ന സൂചനകളായിരുന്നു ഇന്നലെ ചില ദേശീയ മാധ്യമങ്ങള്‍ നല്‍കിയത്.

എന്നാല്‍ ഇതൊന്നുമല്ല, കോണ്‍ഗ്രസിന് തന്നെ വലിയ ഊര്‍ജ്ജം നല്‍കുന്ന മറ്റൊരു അജണ്ടയാണ് പ്രശാന്തിന്‍റെ കൂടിക്കാഴ്ചയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുരത്ത് വരുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് അപ്പുറത്തേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വമ്പന്‍ നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് ചില സോഴ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ചര്‍ച്ചകളുടെ ആദ്യ ഘട്ടമാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ നടത്തിയത്. രാഹുലും പ്രിയങ്കയും നേരിട്ടും സോണിയ ഗാന്ധി ഓണ്‍ലൈനായും ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടായിരുന്നില്ല ചര്‍ച്ചയെന്നാണ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാക്കള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസില്‍ ചേരുന്ന പ്രശാന്ത് കിഷോറിന് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തന്ത്രം മെനയുന്നതില്‍ നിര്‍ണ്ണായക ചുമതലയുണ്ടായേക്കും.

നേരത്തെ 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രശാന്ത് കിഷോറായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചരണങ്ങളുടെ ചുക്കാന്‍ പിടിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. താന്‍ മേല്‍നോട്ടം വഹിച്ചതില്‍ പരാജയം നേരിടേണ്ടി വന്ന ഏക തിരഞ്ഞെടുപ്പും ഇതായിരുന്നുവെന്നും പ്രശാന്ത് കിഷോര്‍ പിന്നീട് പറഞ്ഞിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് പ്രശാന്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നത്.

കൂടിക്കാഴ്ചയില്‍ സോണിയയും രാഹുലും പ്രിയങ്കയും പങ്കെടുത്തുവെന്നതും പ്രധാനമാണ്. പഞ്ചാബിലെ കോണ്‍ഗ്രസ് ഉള്‍പ്പാര്‍ട്ടി പ്രശ്നത്തില്‍ മധ്യസ്ഥനായി പ്രശാന്ത് രാഹുലുമായും പ്രിയങ്കയുമായും കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. സിദ്ദുവും അമരീന്ദര്‍ സിങുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് പ്രശാന്ത് കിഷോര്‍.
മഴയിലും തളരാത്ത പ്രതിഷേധം: മുന്നില്‍ നിന്ന് നയിച്ച് ശ്രീനിവാസും ഷാഫിയും: ചിത്രങ്ങള്‍ കാണാം
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications