സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും; യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടിരിക്കുന്നത്. 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു രൂപ വര്‍ദ്ധിപ്പിക്കണമെന്നാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മന്ത്രിതല ചര്‍ച്ചകള്‍ക്കും വിവിധ സംഘടകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് 92 പൈസയാക്കാന്‍ തീരുമാനിച്ചത്.
202223 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെ എസ് ഇ ബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 2852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, 5 വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. താരിഫ് പെറ്റിഷനില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. പൊതു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന തുക ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
ഇത് ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും വലിയ തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കെ എസ് ഇ ബി മുന്നോട്ടുവച്ചത്. നിലവിലെ താരിഫ് പ്രകാരം 4.79 പൈസയാണ്. 92 പൈസ കൂടുമ്പോള്‍ ഇത് 5.65 ആയി ഉയരും. അതായത് 18 ശതമാനത്തിന്റെ വര്‍ദ്ധന. കൂടാതെ ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധനയും വേണം.
Recommended Video

ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയര്‍ത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെ എസ് ഇ ബി ആവശ്യപ്പെട്ടു. നിലവില്‍ സംസ്ഥാനത്ത് 2019 ജൂലൈ 19 ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടുള്ള കെഎസ്ഇബിയുടെ താരിഫ് പെറ്റീഷനില്‍ റുലേറ്ററി കമ്മീഷന്‍ ഉപഭോക്താക്കളുടെ അഭിപ്രായം തേടും.












Click it and Unblock the Notifications