പട്ടികയില്‍ പെട്ടില്ലെന്ന പരാതി ലഭിച്ചത് നൂറില്‍ താഴെ മാത്രം; എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം നാളെ രാവിലെ 11 മണിക്ക് കലക്ടറേറ്റില്‍ നടക്കും. എന്‍ഡോസള്‍ഫാന്‍ സെല്‍ രൂപീകരിച്ചതിന് ശേഷം നടക്കുന്ന ഏഴാമത്തെ യോഗമാണിത്. എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ നിന്ന് 1648 പേരെ ഒഴിവാക്കിയെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റ് സമരം അടക്കം നടന്നെങ്കിലും നൂറില്‍ താഴെ പരാതികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് സെല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. 27 പരാതികള്‍ മനുഷ്യാവകാശ കമ്മീഷനാണ് ലഭിച്ചത്. പരാതികള്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ ഹിയറിംഗ് 9ന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടക്കും. മനുഷ്യാവകാശ കമ്മീഷന് ലഭിക്കുന്ന മറ്റു പരാതികളുടെ കൂട്ടത്തിലായിരിക്കും ഇതിന്റെയും ഹിയറിംഗ് നടക്കുക.

കേരളത്തിന്റെ വാസ്തുവിദ്യയെപ്പറ്റി പഠിക്കാന്‍ മലേഷ്യന്‍ ഗവേഷക സംഘം മലപ്പുറം കിളിയമണ്ണില്‍തറവാട്ടില്‍

ബജറ്റില്‍ 50 കോടി വകയിരുത്തിയതിനാല്‍ നാളെ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ യോഗം ഗൗരവപൂര്‍വ്വമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കാണുന്നത്. 2016 ഡിസംബര്‍ 26നാണ് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ചെയര്‍മാനായി സെല്‍ രൂപീകരിച്ചത്. രണ്ട് മാസത്തില്‍ ഒരു തവണ യോഗം ചേരണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. 2017 ജനുവരി 17നും മാര്‍ച്ച് 18നും ജൂണ്‍ മൂന്നിനും ജുലായ് 15നും സെപ്തംബര്‍ 15നും നവംബര്‍ 27നും സെല്‍ യോഗം ചേര്‍ന്നിട്ടുണ്ട്. സെല്‍ മെമ്പര്‍മാരായി 83 പേരാണ് ഉള്ളത്. ചെയര്‍മാനും കണ്‍വീനറും കൂടാതെ 48 പേര്‍ ജനപ്രതിനിധികളാണ്. മുന്‍ എം.എല്‍.എ.മാരായി 19 പേരുണ്ട്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളിലെ 14 പേരെയും എന്‍ഡോസള്‍ഫാന്‍ സമര രംഗത്തുണ്ടായിരുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും അംഗങ്ങളാക്കിയിരുന്നു.

kasargod

11അംഗ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ക്യാമ്പില്‍ വെച്ചാണ് 257എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പട്ടിക തയ്യാറാക്കിയത്. പ്രത്യേക മാനദണ്ഡങ്ങള്‍ സ്വീകരിച്ച ശേഷം രണ്ട് ഘട്ടങ്ങളിലായി നടന്ന പരിശോധനയിലാണ് രോഗികളുടെ പട്ടിക തയ്യാറാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്്. എന്നാല്‍ 1905 പേര്‍ അടങ്ങുന്ന ആദ്യ പട്ടികയില്‍ നിന്ന് 1648 പേരെ ഒഴിവാക്കിയെന്നാണ് സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ ആരോപണം. ഇതില്‍ അര്‍ഹതപ്പെട്ട ചില രോഗികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാരോപിച്ചാണ് കാസര്‍കോട്ടും തിരുവനന്തപുരത്തും സമരങ്ങള്‍ നടന്നത്. പരാതി കിട്ടിയാല്‍ വിദഗ്ധ ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിച്ച് വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതേയുള്ളുവെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. ഇത്തരത്തിലുള്ള പരിശോധനകള്‍ സംബന്ധിച്ച തീരുമാനം നാളത്തെ സെല്‍ യോഗത്തില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

വിട്ടുപോയവരുടെ പരാതികള്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന് മുന്നിലെത്തിക്കാന്‍ സാധിക്കാത്തത് വീഴ്ചയായി വന്നേക്കാം. പരാതികളുണ്ടെങ്കില്‍ അത് തീര്‍പ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള താല്‍ക്കാലിക ധനസഹായം നല്‍കാന്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മരിച്ചവരുടെ ആശ്രിതരെ കണ്ടെത്തുന്നതിനുള്ള ചില നടപടിക്രമങ്ങളാണ് വൈകാന്‍ കാരണം. 184 പേര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ട്. 235 പേര്‍ക്ക് ഉടന്‍ നല്‍കും. ഭാര്യ മരിച്ച കേസുകളില്‍ ഭര്‍ത്താവിനും ഭര്‍ത്താവ് മരിച്ച കേസില്‍ ഭാര്യക്കും താല്‍ക്കാലികാശ്വാസം നല്‍കാന്‍ തടസ്സങ്ങളില്ല. എന്നാല്‍ മറ്റു ചില കേസുകളില്‍ നടപടി ക്രമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

English summary
Endosulfan cell meeting; kasargod

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്