എന്‍ജിനീയറിംഗ് തട്ടിപ്പ്: രാരിയുടെ 'നാത്തൂന്‍' മൂന്നാം പ്രതി
കൊച്ചി: എന്‍ജിനീയറിംഗ് പ്രവേശന തട്ടിപ്പ് കേസില്‍ പോലീസ് അന്വേഷണം കൂടുതല്‍ വ്യാപകമാക്കുന്നു. കേസില്‍ അറസ്റ്റിലായ ചാനല്‍ അവതാരക രാരിയേയും ഭര്‍ത്താവ് ജയേഷിനേയും കൂടാതെ പോലീസ് ഒരാളെ കൂടി പ്രതിചേര്‍ച്ചു.
ജയേഷിന്റെ സഹോദരിയായ ജിഷ കെ പിള്ളയാണ് കേസിലെ മൂന്നാം പ്രതി. എന്നാല്‍ ഇവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ജിഷ കെ പിള്ള ഇപ്പോള്‍ ഒളിവിലാണ്.
ജിഷയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് നിര്‍ണായകമായ ചില വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്കൗണ്ടുകള്‍ മരവിപ്പിച്ചു
കേസില്‍ പിടിയിലായ ജയേഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍. ഇയാളുടെ പേരില്‍ വലിയ നിക്ഷേപങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

. ജയേഷ് കസ്റ്റഡിയില്‍
കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ജയേഷിന് ജാമ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ രാരിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.

തെളിവെടുപ്പ്
ജയേഷിനെ തെളിവെടുപ്പിനായി അന്വേഷണ സംഘം സെക്കന്തരാബാദിലേയ്ക്ക് കൊണ്ടുപോയി. ഹൈദരാബാദിലെ ഒരു എന്‍ജിനീയറിംഗ് കോളേജില്‍ ആയിരുന്നു ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കി പറ്റിച്ചത്.

ആദിത്യ ഗ്രൂപ്പ്
ആദിത്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ ചെയര്‍മാന്‍ ജയേഷിന്റെ സഹോദരിയുടെ ഭര്‍ത്താവാണെന്നാണ് വിവരം. സെക്രട്ടറി ജയേഷിന്റെ പിതാവും.

ഒരു സംവിധായകനും
ഒരു സനിമ സംവിധായകനും ആദിത്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഡയറക്ടര്‍മാരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി നേതാവ്
കൊച്ചിയിലെ ഒരു ബിജെപി നേതൈവിന് ജയേഷ്-രാരി ദമ്പതിമാരുമായി അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ ഇവരുടെ തട്ടിപ്പില്‍ പങ്കില്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.

അന്വേഷണം ശക്തം
രാഷ്ട്രീയ ബന്ധങ്ങളുളള കേസ് ആണെങ്കിലും പഴുതികളടച്ച അന്വേഷണമാണ് നടക്കുന്നതെന്നാണ് പോലീസ് ഭാഷ്യം.

കവിത പിള്ളയുമായുള്ള ബന്ധം
മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ പിടിയിലായ കവിത പിള്ളയുടെ സഹായി റാഷ്‌ലാലിന്റെ സഹോദരിയാണ് അവതാരകയായ രാരി. അതുകൊണ്ട് ഈ ബന്ധവും പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications