കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലീഷ് ഇനി കീറാമുട്ടിയല്ല; 'ഈസി ഇംഗ്ലീഷ്' പരിപാടിക്ക് തുടക്കം

ഇംഗ്ലീഷ് ഗ്രാജ്വുവെറ്റ്സ് അസ്സോസിയേഷന്‍റെ 'ഈസി ഇംഗ്ലീഷ്' പരിപാടിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

  • By Desk
Google Oneindia Malayalam News

വടകര: ഇംഗ്ലീഷ് ഗ്രാജ്വുവെറ്റ്സ് അസ്സോസിയേഷന്‍റെ 'ഈസി ഇംഗ്ലീഷ്' പരിപാടിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.എസ്എസ്എൽ സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ ലക്ഷ്യം വെച്ചുളള പദ്ധതിയാണ് 'ഈസി ഇംഗ്ലീഷ് ' .

സൗദിയില്‍ അധ്യാപകനെ തല്ലിയാല്‍ 10 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുംസൗദിയില്‍ അധ്യാപകനെ തല്ലിയാല്‍ 10 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും

കോഴിക്കോട് ജില്ലയിൽ നിന്നും പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികളെയും ഇംഗ്ലീഷിൽ വിജയിപ്പിക്കാനും പരമാവധി വിദ്യാർഥികൾക്ക് എ പ്ലസ് നേടാനും സഹായിക്കുന്ന പ്രവർത്തനങ്ങൾ ആണ് സംഘടന ആവിഷ്കരിക്കുന്നത്. പഠനത്തിൽ വളരെ പിന്നോക്കം നില്ക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ തലത്തിലും എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാർഥികൾക്ക് ഉപജില്ലാ തലത്തിലും ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർ ക്ലാസ്സുകൾ നല്കും.ഇതിനായി വടകര,കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിൽ 25 വീതം റിസോർസ് അധ്യാപകരുടെ പാനൽ തയ്യാറാക്കിയിട്ടുണ്ട്.

ഇവരുടെ സേവനം ആവശ്യമുള്ള സ്കൂളുകളും സംഘടനകളും 9447262801 എന്ന നമ്പരിൽ ബന്ധപെടുക.ഫോണിലൂടെ വിദ്യാർഥികളുടെ സംശയം തീർക്കാൻ ലക്ഷ്യം വെച്ച് 'ഓണ്‍ കോൾ സപ്പോർട്ട് ' പരിപാടിയുംതുടക്കം കുറിച്ചു .‌

വിളിക്കേണ്ട നമ്പറുകൾ : 9447929983, 9496938462,
8547508 580 , വിളിക്കേണ്ട സമയം: രാത്രി 7 മുതൽ 9 വരെ.

എസ് .എസ് .എൽ .സി.വിദ്യാർഥികൾക്കായി പഠന സാമഗ്രികളും സംഘടന ഒരുക്കിയിട്ടുണ്ട് എ പ്ലസ് പ്രതീക്ഷിക്കുന്നവർക്കും പിന്നാക്കം നിൽക്കുന്നവർക്കും പ്രത്യേകം സാമഗ്രികൾ ഉണ്ടാവും. ആവശ്യമുള്ളവർ സംഘടനനയുടെ വെബ് സൈറ്റായ www.egakerala.weebly.com സന്ദർശിക്കുക.

'ഈസി ഇംഗ്ലീഷ് ' പരിപാടിയുടെ പതിനാറാം വാർഷിക ആഘോഷങ്ങളുടെ ജില്ലാ തല ഉദ്ഘാടനം പ്രൊഫ. കടത്തനാട്ട് നാരായണൻ നിർവഹിച്ചു. യൂറോപ്യൻ സഞ്ചാരി ഡേവിഡ് പെലോസി മുഖ്യാതിഥിയായിരുന്നു. വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. 58-ാമത് കേരള സ്കൂൾ കലോൽസവത്തിൽ നാടകം, ഇംഗ്ലീഷ് സ്കിറ്റ് എന്നിവയിൽ ശ്രദ്ധേയമായ നേട്ടം വരിച്ച അസോസിയേഷൻ അംഗങ്ങളായ ശിവദാസ് പൊയിൽക്കാവ്, ടികെ ഷീബ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ് സിഇആർടി. മുൻ റിസർച്ച് ഓഫിസർ കെടി ദിനേശ് മുഖ്യ പ്രഭാഷണം നടത്തി.‌‌ ടി മൊയ്തു രചിച്ച ഈസി ഇംഗ്ലീഷ് എന്ന പുസ്തകം സിസ്റ്റർ സുജിത എസി, പി മുസ്തഫയ്ക്ക് നൽകി പ്രകാശനം ചെയ്തു.

English summary
English graduate association starts easy English for SSLC students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X