'ജയരാജന്റെ' ലാന്‍ഡ് റോവര്‍ നികുതി വെട്ടിച്ച വണ്ടി!
കോട്ടയം: സി പി എമ്മിന്റെ നേതാവിന് കര്‍ഷകത്തൊഴിലാളി മാര്‍ച്ചിന് വരാന്‍ ഒരു കോടി രൂപയുടെ ലാന്‍ഡ് റോവറോ എന്ന് അത്ഭുതം കൂറിയവരാണ് കൂടുതലും. അതിനെന്താ കാര്‍ സ്വന്തമല്ലല്ലോ എന്ന് വാദിച്ച് പതിവുപോലെ ഇതിനെയും പ്രതിരോധിക്കാന്‍ ശ്രമിച്ച പാര്‍ട്ടി സഖാക്കളുമുണ്ട്. എന്തൊക്കെ സഹായങ്ങള്‍ക്ക് പകരമായിട്ടായിരിക്കും പ്രമുഖ കരാറുകാരന്‍ ഇ പി ജയരാജന്‍ സഖാവിന് ഇത്രയും വിലയുള്ള കാര്‍ വിട്ടുകൊടുത്തിരിക്കുക എന്ന സംശയങ്ങളും ഉയരുന്നുണ്ട്.
എന്നാല്‍ ഇ പി ജയരാജന്‍ ഒരു കോടിയുടെ കാറില്‍ വന്നതല്ല, കാറിന്റെ മുതലാളി ഒരു നികുതിവെട്ടിപ്പുകാരനാണ് എന്ന പുതിയ കണ്ടെത്തലാണ് ഇ പിയെ പ്രതിരോധത്തിലാക്കുക. ഇംഗ്ലണ്ടില്‍ നിന്നും ടൂറിസ്റ്റ് ടാക്‌സി എന്ന പേരില്‍ ഇറക്കുമതി ചെയ്ത് പ്രൈവറ്റ് വാഹനമായി ഓടിച്ചുവരികയാണ് പ്രസ്തുത വണ്ടി. പ്രൈവറ്റ് വാഹനമായി രജിസ്റ്റര്‍ ചെയ്താല്‍ അടക്കേണ്ട നികുതിപ്പണം വെട്ടിക്കാന്‍ വേണ്ടിയാണ് ടാക്‌സിയായി രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്.

എന്നാലോ, ടാക്‌സി കാറായി രജിസ്റ്റര്‍ ചെയ്തിട്ടും വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് പ്രൈവറ്റ് വാഹനങ്ങളുടേത് തന്നെ. വെള്ളയില്‍ കറുത്ത അക്ഷരങ്ങള്‍ക്കൊണ്ടാണ് വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് എഴുതിയിരിക്കുന്നത് ഇത് സ്വകാര്യ വാഹനങ്ങളുടെ രീതിയാണ്. മഞ്ഞ പ്രതലത്തില്‍ കറുപ്പ് നിറത്തിലാണ് ടാക്‌സി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് പതിക്കേണ്ടത്. ഗുരുതരമായ ട്രാഫിക് നിയമലംഘനമാണ് ഇത്.
ഏതാണ്ട് പതിനഞ്ചു ലക്ഷത്തോളം രൂപ നികുതി അടക്കേണ്ട വണ്ടിയാണ് കേവലം 1360 രൂപ അടച്ച് റോഡിലൂടെ ഓടുന്നത് എന്നതാണ് ഇതിലെ രസകരമായ മറ്റൊരു കാര്യം. 98 ലക്ഷത്തിലധികമാണ് ഇ പി ജയരാജന്‍ സഖാവ് തൊഴിലാളി മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ ലാന്‍ഡ് റോവറിന്റെ ദില്ലിയിലെ എക്‌സ് ഷോറൂം വില. പക്ഷേ ഇതിനെക്കുറിച്ചൊന്നും ആരുമൊന്നും ചോദിക്കരുത്. ദേശാഭിമാനിയിലെ ചാക്ക് രാധാകൃഷ്ണന്റെ പരസ്യത്തെക്കുറിച്ച് സംശയം ചോദിച്ചവരോട് സഖാവ് പറഞ്ഞ മറുപടി ഓര്‍മയില്ലേ. അത്തരത്തില്‍ ഒന്നാവും ഇവിടെയും കിട്ടുക എന്നത് തന്നെ കാരണം.












Click it and Unblock the Notifications