'പതിറ്റാണ്ടുകളായി പറയുന്ന കള്ളം പൊളിക്കാനായി പറഞ്ഞു, പക്ഷേ കൈരളിടിവി തെറ്റായ രീതിയിലത് കൊടുത്തു'
കോഴിക്കോട്: മനോരമ ന്യൂസിലെ പരിപാടിക്കിടെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിആര്‍എം ഷഫീര്‍. പൊതുസമൂഹത്തിന് മുന്നില് പതിറ്റാണ്ടുകളായി പറയുന്ന കള്ളം പൊളിച്ചടുക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് കൈരളി ടിവിയില്‍ വാര്‍ത്ത കൊടുക്കുകയായിരുന്നുവെന്ന് ഷഫീര്‍ പറയുന്നു.
ജയരാജനെ കൊല്ലാന്‍ ശ്രമിച്ചത് കെ സുധാകരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്നത്തെ പോലീസ് പോലീസ് സംവിധാനത്തെ മുഴുവനായി ഉപയോഗപ്പെടുത്തിയെന്നും ഷഫീര്‍ ആരോപിച്ചു.


ഇപി ജയരാജന് കൃത്യമായി കടുപ്പമുണ്ടായിരുന്ന സമയത്തും കെ സുധാകരന്റെ രോമത്തില്‍ തൊടാനുള്ള അവസരം കിട്ടിയിട്ടില്ലെന്ന് സമര്‍ത്ഥിക്കുകയുണ്ടായി. പറഞ്ഞ കൂട്ടത്തില്‍ ഇപി ജയരാജന്‍ തലയിലൊന്ന് തൊട്ടുനോക്കണം അപ്പോഴറിയാം എന്ന വാചകം പറഞ്ഞുവെന്നത് സത്യമാണ്. ഞാന്‍ ഉദ്ദേശിച്ചത്, ആന്ധ്രപ്രദേശില്‍ വെച്ച് ഏതോ ഗുണ്ടകള്‍ അദ്ദേഹത്തെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍, ആ കേസില്‍ അദ്ദേഹത്തെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചത് കെ സുധകരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്നത്തെ പോലീസ് സംവിധാനത്തെ മുഴുവന്‍ ഉപയോഗപ്പെടുത്തി ബഹുമാന്യനായ കെപിസിസി പ്രസിഡന്റിനെ അന്ന് തന്നെ ദിവസങ്ങളോളം റിമാന്റ് ചെയ്യപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും അന്വേഷണം നടത്തുകയും വിവിധ ഏജന്‍സികള്‍ പലതവണ അന്വേഷണം നടത്തി അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത് ഓര്‍മപ്പെടുത്തുവാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്.

തലയില്‍ തപ്പി നോക്കിയാല്‍ അവര്‍ പറയുന്നത് പോലെയുള്ള ഉണ്ട അതിനകത്ത് ഉണ്ടോ എന്ന് ബോധ്യപ്പെട്ടും. കെ സുധാകരന്‍ പലതവണ പറഞ്ഞു. ഇപി ജയരാജന്റെ ശരീരത്തില്‍ എവിടെയെങ്കിലും വെടിയുണ്ട പോയിട്ട് വെടിയുണ്ടയുടെ അംശം പോലും ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്നുവരെയും ഒരു സ്‌കാനിങിന് വിധേയനാവാനോ ശരീരത്തില്‍ വെടിയുണ്ടയുടെ അവശിഷ്ടങ്ങളായാണ് ജീവിക്കുന്നതെന്ന് തെളിയിക്കാനോ ഇപി ജയരാജന് കഴിഞ്ഞിട്ടില്ല.

അപ്പോള്‍ തലയിലൊന്ന് തപ്പിനോക്കിയാല്‍ ഉണ്ടോ ഇല്ലോ എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന അര്‍ത്ഥത്തില്‍ ഞാന്‍ പറഞ്ഞതിനെ, പൊതുസമൂഹത്തിന് മുന്നില് പതിറ്റാണ്ടുകളായി പറയുന്ന കള്ളം പൊളിച്ചടുക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് കൈരളി ടിവിയില്‍ വാര്‍ത്ത കൊടുത്തിരിക്കുകയാണ്, ബിആര്‍എം ഷഫീര്‍ പറഞ്ഞു. ഫേസ്ബക്ക് ലൈവിലൂടെയായിരുന്നു ഷഫീറിന്റെ പ്രതികരണം.

കഴിഞ്ഞദിവസമാണ്, മനോരമയുടെ കൗണ്‍ഡര്‍ പോയിന്റ് ചര്‍ച്ചയില്‍ ബിആര്‍എം ഷഫീറിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. 'കെ സുധാകരന്‍ എങ്ങനെയുണ്ടെന്ന് ഇപി ജയരാജനോട് ചോദിച്ചാല്‍ പുറകില്‍ ഒന്നുതടവിത്തരും. മുടി ഒന്ന് വകുത്തുതരും കോട്ടോ. കെ സുധാകരനോട് കളിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ജയരാജന്‍ പറഞ്ഞു തരും' ജെയ്ക് സി തോമസിനോട് ഷഫീര്‍ പറഞ്ഞു. ഇതിന് പിന്നാലെ പരാമര്‍ശം വിവാദമായി

ജയരാജനെ കൊല്ലാന്‍ ശ്രമിച്ചത് കെ സുധാകരന്‍ ആണെന്ന് പറഞ്ഞ് നിങ്ങള്‍ കേസ് കൊടുത്തില്ലേ എന്നിട്ട് എന്തെങ്കിലും നടന്നോ എന്നാണ് ഷഫീര്‍ ചോദിക്കുന്നത്. കെ സുധാകരന്റെ വലിപ്പം എന്താണെന്ന് ജയരാജന് അറിയാം. കെ സുധാകരെ കൊല്ലാന്‍ നടന്നവര്‍ക്ക് എങ്ങനെയാണ് ഞങ്ങള്‍ പ്രതിരോധിച്ചത് അറിയാം, ഷഫീര്‍ പറഞ്ഞു. ജെയ്കും അവതരാകനും ഷഫീര്‍ ആദ്യം നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചെങ്കിലും ഷഫീര്‍ ആ ചോദ്യത്തിന് ഉത്തരം പറയുന്നില്ല. ആളെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചെന്നല്ലേ നിങ്ങള്‍ പറഞ്ഞത് എന്ന് ജെയ്ക് ചോദിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. തലയില്‍ തട്ടി പഴയതൊക്കെ ഓര്‍ത്തെടുക്കാം എന്നാണു ഷഫീര്‍ മറുപടി പറയുന്നത്.

ഇതിന് എഎച് ഹഫീസ് സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയതായി അറിയിച്ചു. എഎ റഹീമും കെ സുധാകരനെ വിമര്‍ശിച്ച് രംഗത്തെത്തി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരങ്ങളില്‍ മാത്രമല്ല, സഖാക്കളെ കൊല്ലാനും ആര്‍എസ്എസുമായി കൈകോര്‍ക്കാന്‍ മടിയില്ലാത്ത ക്രിമിനല്‍ മനസ്സാണ് സുധാകരന്റെതെന്ന് എഎ റഹീം പറഞ്ഞു. ഇപി യെ കൊല്ലാന്‍ ശ്രമിച്ചത് തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍, ഇന്നലെ സഖാവ് പിണറായിക്കു നേരെ ക്രിമിനലുകളെ പറഞ്ഞയച്ചത് വിമാനത്തില്‍. കേരളം ഒരിക്കലും മറക്കാത്ത,കൊടും ക്രൂരതയുടെ പര്യായമാണ് ഇന്നത്തെ കെ പിസിസി അധ്യക്ഷന്‍ എന്ന് എ എ റഹീം പറഞ്ഞു.












Click it and Unblock the Notifications